Top

നിലപാടിൽ മാറ്റമില്ല 'അവളോടൊപ്പം': മഞ്ജു വാര്യർ

നിലപാടിൽ മാറ്റമില്ല
അക്രമിക്കപ്പെട്ട നടിയോടൊപ്പമാണ് താനെന്ന് നടി മഞ്ജു വാര്യർ. അവൾക്കൊപ്പമെന്ന നിലപാടിൽ തന്നെയാണുള്ളത്. അക്കാര്യം അവൾക്ക് അറിയാമെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി. സിനിമയില്‍ സമീപകാലത്തുണ്ടായ വിവാദങ്ങളില്‍ അഭിപ്രായം പറയാതെ മഞ്ജു മാറി നിന്നത് ആരാധകരില്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. മഞ്ജുവിന്റെ മൗനം വലിയ വിമർശനങ്ങൾക്കും, ആരോപണങ്ങൾക്കും വഴിയൊരുക്കിയ സാഹചര്യത്തിൽ ആണ് താരത്തിന്റെ നേരിട്ടുള്ള പ്രതികരണം.

'നിലപാട് ഒന്നേയുള്ളൂ. അത് അവള്‍ക്കൊപ്പം തന്നെ. ആവര്‍ത്തിച്ച് പറയേണ്ട കാര്യമില്ല. അത് അവള്‍ക്കും അറിയാം. എന്നെ അടുത്തറിയുന്ന എല്ലാവര്‍ക്കും അറിയാം. ലൈക്കും ഹാഷ്ടാഗുകളുമെല്ലാം ഉണ്ടാകുന്നതിന് മുന്‍പുള്ള ഹൃദയബന്ധമാണ് ഞങ്ങളുടേത്.' മഞ്ജു മനസ്സ് തുറന്നു.

അതേ സമയം തന്റെ വ്യക്തിജീവിതവുമായി മറ്റു സംഭവങ്ങളെ കൂട്ടിക്കുഴക്കുന്നതിൽ അർഥം ഇല്ലെന്ന് മഞ്ജു പറഞ്ഞു. "വിവാദങ്ങൾ വരികയും, പോവുകയും ചെയ്യും. വ്യക്തിജീവിതത്തിനു നിലവിലെ വിവാദങ്ങളുമായി ബന്ധം ഒന്നും ഇല്ല. എന്നെ അറിയുന്നവർക്ക് എന്റെ നിലപാടുകളെ കുറിച്ച് ബോധ്യം ഉണ്ടാകും. സംഘടനാപരമായ വിഷയങ്ങൾ പറയേണ്ട ഇടങ്ങളിൽ പറഞ്ഞിട്ടുണ്ട്." മഞ്ജു വ്യക്തമാക്കി. അനാവശ്യ വിവാദങ്ങളിൽ വലിച്ചിടരുതെന്നും അവർ കൂട്ടി ചേർത്തു.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധായക റോളിൽ എത്തുന്ന മോഹൻലാൽ ചിത്രം 'ലൂസിഫർ' എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ സന്തോഷവും മഞ്ജു പങ്കു വെച്ചു. ഒടിയൻ ആണ് മഞ്ജുവിന്റെ റിലീസിന് കാത്തിരിക്കുന്ന മറ്റൊരു ചിത്രം.

https://www.azhimukham.com/newswrap-why-socialmedia-male-chauvenistic-writes-saju/

Next Story

Related Stories