ട്രെന്‍ഡിങ്ങ്

ദളിത്- ആദിവാസി യുവതികൾ ജനുവരിയിൽ ശബരിമല കയറും, തീയതി ഉടൻ

ശബരിമല പ്രവേശനം സംബന്ധിച്ച് കുടുതൽ തീരുമാനങ്ങൾ എടുക്കുന്നതിനായി ജനുവരി 2 ന്  എറണാകുളത്ത് ആലോചന യോഗം

ശബരിമല സ്ത്രീ പ്രവേശന വിധി നടപ്പിലാക്കാൻ ആദിവാസി ദലിത് സ്ത്രീകളുടെ നേതൃത്വത്തിൽ വിശ്വാസികളായ സ്ത്രീകളും ട്രാൻസ്ജെൻഡേഴ്‌സും ജനാധിപത്യ പ്രവർത്തകരും ജനുവരി ആദ്യവാരം ശബരിമലയിൽ ദർശനം നടത്താൻ ഒരുങ്ങുന്നു. ഭരണഘടന സംരക്ഷിക്കുന്നതിനും ലിംഗനീതി ഉറപ്പാക്കുന്നതിനുമാണ് വില്ലുവണ്ടിയാത്രയുടെ ഭാഗമായാണ് കേരളത്തിലെ വിശ്വാസികളും ദർശനം നടത്താൻ ആഗ്രഹിക്കുന്നവരുമായ യുവതികളുടെ ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് സംഘാടകർ പറയുന്നു. ശബരിമല പ്രവേശനം സംബന്ധിച്ച് കുടുതൽ തീരുമാനങ്ങൾ എടുക്കുന്നതിനായി ജനുവരി 2 ന്  എറണാകുളത്ത് ആലോചന യോഗം ചേരുമെന്നും ആക്ടിവിസ്റ്റായ രേഖ രാജ് അറിയിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു ഇതുസംബന്ധിച്ചുള്ള അവരുടെ പ്രതികരണം.

ശബരിമലയിൽ ദർശനം നടത്താൻ താൽപര്യമുള്ള ഒരു വലിയ സംഘം യുവതികളെ സംഘടിപ്പിച്ചായിരിക്കും തങ്ങളുടെ നീക്കം. ലിംഗ നീതി ഉറപ്പാക്കാൻ ഉദ്ദേശിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജപ്പെട്ടതായി മുന്‍ സംഭവങ്ങൾ പരിശോധിക്കുമ്പോൾ കണക്കാക്കേണ്ടിവരും. നിലപാടുകൾ വേണ്ട വിധത്തിൽ വ്യക്തമാക്കുന്നതിൽ കേരളത്തിലെ പൊതുസമൂഹവും പരാജയമാണ്.  ഇത് വിലയിരുത്തുകയാണെങ്കിൽ കേരളത്തിൽ രാഷ്ട്രീയ നിശ്ചലാവസ്ഥയാണ് ഉള്ളത്. ഇത് മറികടക്കാനുള്ള നീക്കമാണ് തങ്ങള്‍ നടത്തുന്നതെന്നും രേഖ രാജ് അഴിമുഖത്തോട് പ്രതികരിച്ചു.

ശബരിമല ദർശനവുമായി ബന്ധപ്പെട്ട് ഇതുവരെ സർക്കാരുമായി ബന്ധപ്പെടുകയോ പരോക്ഷമായ ഉറപ്പോ മറ്റോ ലഭിച്ചിട്ടില്ല. എന്നാൽ നിലവിലെ വിലക്കുകളും എതിർപ്പുകളും മറികടന്ന് ശബരിമലയിൽ പ്രവേശിക്കാൻ കേരളത്തിലെ കീഴാള ജനതയ്ക്ക് ശേഷിയുണ്ട്. അടുത്തിടെ നടന്ന വില്ലുവണ്ടിയാത്ര എരുമേലിയിലെത്തിയപ്പോൾ പ്രഖ്യാപിച്ച ശബരിമല പ്രവേശനമെന്ന പ്രഖ്യാപനമാണ് തങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നത്. ചെറിയ സംഘങ്ങളെയും ഒറ്റപ്പെട്ട സ്ത്രീകളെയുമാണ് ഇതുവരെ തടഞ്ഞിട്ടുള്ളത്. അതിനാൽ വലിയ സംഘമായിട്ടായിരിക്കും തങ്ങള്‍ മുന്നോട്ടുവരിക.

ശബരിമല യാത്രയ്ക്ക് സ്ത്രീ, ട്രാന്സ്ജെന്ഡേഴ്സ്- ക്വിയർ പ്രവർത്തകർ, ജനാധിപത്യ വിശ്വാസികള്‍, സാമുദായി സംഘടനകൾ എന്നിവരുടെ പിന്തുണ പ്രതീക്ഷിക്കുന്നുണ്ട്. നീക്കം വിജയിക്കുമോ പരാജപ്പെടുമോ എന്നത്  വിഷയമായി കരുതുന്നില്ല. വിലക്കുകളും പ്രതിഷേധങ്ങളും മറകടക്കുമെന്ന നിലപാട് പ്രഖ്യാപിക്കുകയാണ് തങ്ങളുടെ ലക്ഷ്യം. പ്രഖ്യാപിച്ച പ്രകാരം സംഘത്തിലുള്ളവരുടെ എണ്ണം, സ്വീകരിക്കുന്ന രീതി, തിയ്യതി എന്നിവ രണ്ടിന് ചേരുന്ന യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്നും രേഖ രാജ് അറിയിച്ചു.

രേഖ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വില്ലുവണ്ടി യാത്ര

ആദിവാസി ദലിത് സ്ത്രീകളുടെ നേതൃത്വത്തിൽ മണ്ഡലകാലത്തിനു ( മകരവിളക്കിനോട് അനുബന്ധിച്ച് ) മുൻപ് ശബരിമലയിൽ പ്രവേശിക്കും : ജനുവരി 2 നു സ്ത്രീകളുടെ ആലോചന യോഗം

രാവിലെ 10 മണിയ്ക്ക്,
എറണാകുളം
( വേദി പിന്നീട് അറിയിക്കുന്നതായിരിക്കും )

ഭരണഘടന സംരക്ഷിക്കുന്നതിനും ലിംഗനീതി ഉറപ്പാക്കുന്നതിനും ശബരിമല സ്ത്രീ പ്രവേശന വിധി നടപ്പിലാക്കാൻ ആദിവാസി ദലിത് സ്ത്രീകളുടെ നേതൃത്വത്തിൽ സ്ത്രീകളും ട്രാൻസ്ജെൻഡേഴ്‌സും ജനാധിപത്യ പ്രവർത്തകരും ജനുവരി ആദ്യവാരം ശബരിമലയിൽ പ്രവേശിക്കുന്നു. ഇതിന്റെ കൂടി ആലോചനകൾക്കായി ജനുവരി 2 നു എറണാകുളത്ത് കൂടുന്നു. എല്ലാ സ്ത്രീ ട്രാന്സ്ജെന്ഡേഴ്സ്- ക്വിയർ പ്രവർത്തകരും ജനാധിപത്യ വിശ്വാസികളും എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.

വിവരങ്ങൾക്ക്
അഡ്വ. ജെസ്സിൻ : 9496446414
മൃദുല ദേവി : 9847482976
രേഖാരാജ് : 9446202391

സെറ്റുമുണ്ടും അയ്യപ്പജ്യോതിയും കൊണ്ട് അവര്‍ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുമ്പോള്‍ ഞാന്‍ മലയും കയറും വനിതാ മതിലിലും പങ്കെടുക്കും; ബിന്ദു തങ്കം കല്യാണി സംസാരിക്കുന്നു

രഹ്ന ഫാത്തിമ ചോദിക്കുന്നു: എന്റെ അദ്ധ്വാനവും കഴിവും കൊണ്ട് നേടിയ പ്രമോഷന്‍ നിഷേധിക്കുന്നതെങ്ങനെ, സദാചാര സങ്കല്‍പ്പങ്ങള്‍ക്ക് തൊഴിലിടത്തിലെന്ത് പ്രസക്തി?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍