UPDATES

ട്രെന്‍ഡിങ്ങ്

ബൽറാമിനെ തേടി സോഷ്യല്‍ മീഡിയ; പാര്‍ട്ടി നേതാക്കളെ പേടിച്ച് ഒളിച്ചോടുന്ന ഡിവൈഎഫ്ഐ നേതാവല്ല താനെന്ന് എംഎല്‍എ

വി ടി ബൽറാം എവിടെ ? എന്ന് ചോദിച്ചുകൊണ്ട് നിരവധി പേർ ഫേസ്ബുക്കിൽ പോസ്റ്റുകൾ ഇടുന്നുണ്ട്.

നവമാധ്യമങ്ങളിൽ ഏറ്റവും സജീവമായി ഇടപെടുന്ന കോൺഗ്രസ്സ് യുവനേതാക്കളിൽ ഒരാൾ ആണ് തൃത്താല എം എൽ എ ആയ വി ടി ബൽറാം. ഇടതുപക്ഷത്തിനെയും ബി ജെ പിയെയും വിവിധ വിഷയങ്ങളിൽ നിശിതമായി വിമർശിക്കാനും കോൺഗ്രസ്സിന്റെ രാഷ്ട്രീയ നയങ്ങളും, നിലപാടുകളും അറിയിക്കാനും സൈബർ ഇടത്തെ കൃത്യമായി ഉപയോഗപ്പെടുത്തിയിട്ടുള്ള ബൽറാം പക്ഷെ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ മൗനി ആണെന്നാണ് സോഷ്യൽ മീഡിയയുടെ ആരോപണം. വി ടി ബൽറാം എവിടെ? എന്ന് ചോദിച്ചുകൊണ്ട് നിരവധി പേർ ഫേസ്ബുക്കിൽ പോസ്റ്റുകൾ ഇടുന്നുണ്ട്.

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തകൊണ്ട് ബൽറാം ഇപ്രകാരം പറഞ്ഞു, “വിധി സുപ്രീം കോടതിയുടേതാണ്, അതിനാൽ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നാമെല്ലാവരും അംഗീകരിക്കേണ്ടതാണ് എന്ന നിലയിൽ മാത്രമല്ല, ഈ വിധി പുരോഗമനപരവും നീതി സങ്കൽപ്പങ്ങളെ കൂടുതൽ ശക്തിപ്പെടുന്നതുമാണ് എന്ന കാഴ്ചപ്പാടിൽത്തന്നെയാണ് അതിനെ പൂർണാർത്ഥത്തിൽ സ്വാഗതം ചെയ്യുന്നത്.” എന്നാൽ കോൺഗ്രസ്സിന്റെ നേതൃത്വം മുൻ നിലപാടിൽ നിന്ന് മാറി പ്രത്യക്ഷത്തിൽ ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെയുള്ള സമരവുമായി രംഗത്തെത്തിയപ്പോൾ മുതൽ വി ടി ബൽറാം നിശ്ശബ്ദനാണ്.

കോൺഗ്രസ്സിൽ വിമത ശബ്ദങ്ങൾ ഉണ്ടാവാറുണ്ട് പക്ഷെ ശബരിമല വിഷയത്തിൽ അതുണ്ടായില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ കൊല്ലത്ത് പ്രസംഗിച്ചതും ബൽറാം അടക്കമുള്ളവർക്കുള്ള ഒരു ഒളിയമ്പായാണ് നവമാധ്യമങ്ങൾ ചൂണ്ടി കാണിക്കുന്നത്. നേതൃത്വത്തിന്റെ അതൃപ്തിയെ പേടിച്ചാണ് വി ടി ബൽറാം മൗനം തുടരുന്നതെന്ന് അഭിപ്രായമുള്ളവരും നവമാധ്യമങ്ങളിൽ ഉണ്ട്.

നെഹ്രുവിയൻ സോഷ്യലിസത്തെ കുറിച്ച് വാചാലനാകാറുള്ള ബൽറാമിനെ പോലെയുള്ളവർ നിലപാട് വ്യക്തമാക്കാൻ തയ്യാറാകണം എന്ന് കോളമിസ്റ്റ് ലക്ഷ്മി തന്റെ ഫേസ്ബുക് കുറിപ്പിൽ ആവശ്യപ്പെട്ടു.

നേരത്തെ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചയിൽ വിശ്വാസികളുടെ ആചാര സംരക്ഷണത്തിനായി കോൺഗ്രസ് പരസ്യമായി രംഗത്തിറങ്ങിയ സാഹചര്യത്തിൽ ഫേസ്ബുക്കില്‍ ബൽറാമിനെ പരിഹസിച്ചുകൊണ്ട് ഇട്ട പോസ്റ്റിനു മറുപടി പറയവേ അദ്ദേഹം തന്റെ നിലപാടിൽ മാറ്റമില്ലെന്നു ആവർത്തിച്ചിരുന്നു.

“ശബരിമല വിഷയത്തിൽ എന്റെ അഭിപ്രായം സാമാന്യം വ്യക്തമായിത്തന്നെ പറഞ്ഞു കഴിഞ്ഞു. പല പ്രമുഖ കോൺഗ്രസ് നേതാക്കളും അഭിപ്രായം പറഞ്ഞതിന് ശേഷം തന്നെയാണ് അതിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായം ഞാൻ പറഞ്ഞത്. പാർട്ടി നേതൃത്വത്തിന്റെ അതൃപ്തി ഭയന്ന് അഭിപ്രായം പറയാതെ ഒളിച്ചോടുന്ന ഡിവൈഎഫ്ഐ നേതാക്കളുടെ മാതൃകയല്ല എന്റേതെന്ന് സാരം.’ വി ടി ബൽറാം ഒരു ഫേസ്ബുക്ക് കമന്‍റില്‍ പറഞ്ഞു.

നൂറ്റാണ്ടിലെ മഹാപ്രളയത്തെയും അതിജീവിച്ച കേരളം ഈ മതഭ്രാന്തിനെ എങ്ങനെ നേരിടും?

‘പാർട്ടി നേതൃത്വത്തിന്റെ അതൃപ്തി ഭയന്ന് ഒളിച്ചോടുന്ന ഡിവൈഎഫ്ഐ നേതാക്കളുടെ മാതൃകയല്ല എന്റേത്’: ശബരിമല വിഷയത്തിൽ വി.ടി ബൽറാം

ടിജി മോഹന്‍ ദാസും രാഹുല്‍ ഈശ്വറും ‘പുനര്‍നിര്‍മ്മിക്കു’ന്ന കേരളം

രാഹുൽ ഈശ്വറിന്റെ പ്ലാൻ ബി; ക്ഷേത്ര ധ്വംസകരാകാൻ മടിയില്ലാത്തവരുടെ ഉളുപ്പില്ലായ്മ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍