UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പന്തളം രാജകുടുംബത്തിന്റെ നിലപാടുകൾ ആണും പെണ്ണും കെട്ടതെന്ന് എം എം മണി പറഞ്ഞെന്ന് മാധ്യമങ്ങള്‍; വീഡിയോയില്‍ അത് കാണാനുമില്ല

പടിഞ്ഞാറത്തറയില്‍ ബാണാസുര സാഗര്‍ അണക്കെട്ട് സന്ദര്‍ശിക്കാനെത്തിയ എം എം മണി മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്ന വീഡിയോ ആണ് ചർച്ചയായിരിക്കുന്നത്.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പട്ട വിവാദങ്ങൾ തുടരുന്നതിനിടെ പന്തളം രാജകുടുംബത്തിന്റെ നിലപാടുകൾ ആണും പെണ്ണും കെട്ടതാണെന്ന് വൈദ്യുത മന്ത്രിയും സി പി എം നേതാവുമായ എം എം മണി പറഞ്ഞതായി മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോട്ട് ചെയ്യുന്നു. എന്നാൽ ഈ വാര്‍ത്ത റിപ്പോര്‍ട്ട് മനോരമ ന്യൂസ് നല്‍കിയ വീഡിയോയിൽ അത്തരം ഒരു പരാമർശം അദ്ദേഹം നടത്തുന്നുമില്ല എന്നതാണ് ശ്രദ്ധേയം.

പടിഞ്ഞാറത്തറയില്‍ ബാണാസുര സാഗര്‍ അണക്കെട്ട് സന്ദര്‍ശിക്കാനെത്തിയ എം എം മണി മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്ന വീഡിയോ ആണ് ചർച്ചയായിരിക്കുന്നത്. മനോരമ, മാധ്യമം, മെട്രോ വാർത്ത തുടങ്ങിയ മാധ്യമങ്ങളാണ് എം എം മാണിയുടെ പരാമർശം ഈ രൂപത്തില്‍ റിപ്പോട്ട് ചെയ്തിട്ടുള്ളത്.

ശബരിമലയില്‍ എത്തുന്നവരെ ആക്ടിവിസ്റ്റാണോ വിശ്വാസിയാണോ എന്ന് പരിശോധിക്കേണ്ട കാര്യമില്ലെന്നു അദ്ദേഹം പറഞ്ഞു. ശബരിമലയിൽ ആർക്കു വേണം എങ്കിലും വരാം ആദ്യം പുരുഷന്മാർക്ക്, ഇപ്പോൾ സ്ത്രീകൾക്കും പ്രവേശനം ലഭിച്ചിരിക്കുന്നു. ഇത്രയുമാണ് മലയാള മനോരമ നൽകിയിരിക്കുന്ന വാർത്തയിലെ വീഡിയോയിൽ അദ്ദേഹത്തിന്റേതായ പരാമർശം ഉള്ളത്.

വീഡിയോ കാണാൻ : https://www.manoramanews.com/

നേരത്തെ ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് എടുത്ത നിലപാടിനെ വിമര്‍ശിക്കുന്നതിനിടയിൽ ബി ജെ പി അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള നടത്തിയ പരാമർശം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. “എ.ഐ.സി.സി പ്രസിഡന്റ് ശക്തമായ സമരം വേണ്ട, കൊടി ഉപയോഗിച്ചുള്ള സമരം വേണ്ട എന്ന് പറഞ്ഞാല്‍ നാണംകെട്ട ആണും പെണ്ണും കെട്ട തീരുമാനം ആണ് സ്വീകരിച്ചിട്ടുള്ളത്. സുപ്രീം കോടതി മൂന്നാം ലിംഗക്കാരെ അംഗീകരിച്ചതുകൊണ്ട് കോണ്‍ഗ്രസിനും അംഗീകാരം നല്‍കാം. ആ മൂന്നാം ലിംഗക്കാരുടെ പട്ടികയിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ്.’ എന്നാണ് ശ്രീധരൻ പിള്ളയുടെ പരാമര്‍ശം. അദ്ദേഹത്തിന്റെ ഈ പരാമർശത്തിനെതിരെ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം ബിജെപി സംസ്ഥാന കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തുകയും ബിജെപി അധ്യക്ഷന്റെ പരാമര്‍ശം മറ്റ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുമെന്ന് പറയുകയും ചെയ്തിരുന്നു.

പ്രക്ഷോഭം ശക്തമായതോടെ മൂന്നാം ലിംഗ പ്രയോഗത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ ശ്രീധരൻ പിള്ള തടിയൂരി. മാദ്ധ്യമങ്ങളോട് കഴിഞ്ഞദിവസം സംസാരിക്കുന്നതിനിടെ ഞാന്‍ നടത്തിയ ഭാഷാപരമായ പ്രയോഗം ഒരു വിഭാഗത്തെ വേദനിപ്പിച്ചതായി അറിയുന്നു. ആ വിഭാഗത്തെ മോശമായി ചിത്രീകരിക്കാനോ അവരെ വ്രണപ്പെടുത്താനോ ഉദ്ദേശിച്ചായിരുന്നില്ല എന്റെ പരാമര്‍ശം. അങ്ങനെ ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ ആത്മാര്‍ത്ഥമായ ഖേദം പ്രകടിപ്പിക്കുന്നു – ശ്രീധരന്‍ പിള്ള പ്രസ്താവനയില്‍ പറഞ്ഞു.

ഞാൻ ആണോ പെണ്ണോ ട്രാന്‍സ്ജെന്‍ഡറോ? ശാസ്ത്രം പറയുന്നതിങ്ങനെ…

ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ദേശീയ പ്രക്ഷോഭത്തിന്; ശ്രീധരന്‍പിള്ളയുടെ ‘നപുംസക’ പ്രസ്താവന മറ്റ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യും

രാജാവേ, ശബരിമല നട അടച്ചിടുംമുമ്പ്; അങ്ങ് കൊല്ലവർഷം 969 ഇടവം 23-ലെ പന്തളം അടമാനം എന്നു കേട്ടിട്ടുണ്ടോ?

‘പന്തളം കൊട്ടാരം കൈയേറിയതാണ് ശബരിമല’; അയ്യപ്പന് തേനഭിഷേകം നടത്തിയിരുന്ന മലംപണ്ടാരം ആദിവാസികള്‍ പറയുന്നു

ഇല്ലാത്ത രാജ്യവും വല്ലാത്ത രാജവംശവും; നാട്ടുകാരില്‍ നിന്ന് സ്ഥലം വിലക്ക് വാങ്ങി രാജ്യം സ്ഥാപിച്ച ആദ്യത്തെ രാജകുടുംബവും ലോകചരിത്രത്തില്‍ ഒരു പക്ഷെ ഇവരായിരിക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍