UPDATES

ട്രെന്‍ഡിങ്ങ്

മോദിയെ വിർശിച്ചാൽ പരസ്യം നിഷധിക്കുമോ? ദി ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, ടെലഗ്രാഫ് പത്രങ്ങൾക്കെതിരായ നീക്കത്തിന് പിന്നിൽ

അതത് കാലത്തെ സർക്കാറിന്റെ അജണ്ടകളും രാഷ്ട്രീയ നിലപാടുകളും ഇതിനെ ബാധിച്ചേക്കാമെന്നാണ് വിഷയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ പ്രതികരണം

രാജ്യത്തെ പ്രമുഖ ദിനപത്രങ്ങള്‍ക്ക് കേ്ന്ദ്ര സർക്കാർ പരസ്യങ്ങൾ നിഷേധിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകമാവുന്നു. ദി ഹിന്ദു, എകണോമിക്സ് ടൈംസ്, ദി ടെലിഗ്രാഫ്, ആനന്ദ ബസാർ പത്രിക തുടങ്ങിയ പത്രങ്ങൾക്കാണ് പരസ്യം നിഷേധിച്ചത്. തിര‍ഞ്ഞെടുപ്പ് സമയത്തുൾപ്പെടെ സർക്കാറിനെതിരെ വാർത്തകൾ നൽകിയതിന്റെ പ്രതികാര നടപടിയുടെ ഭാഗമായാണ് സർക്കാർ തീരുമാനമെന്നാണ് ഇതിനെ പൊതുവെ വിലയിരുത്തുന്നത്.

റാഫേൽ ഇടപാടിനെ കുറിച്ചുള്ള സീരീസ് പുറത്ത് വിട്ടതിന് പിന്നാലെ കഴിഞ്ഞ മാർച്ചിലായിരുന്നു ദി ഹിന്ദുവിന് പരസ്യം നൽകാതിരിക്കാൻ ആരംഭിച്ചത്. സമീർ- വിനീത് ജയിൻ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ടൈംസ് ഗ്രൂപിന് ജൂൺ മുതലും പരസ്യം നിഷേധിക്കുകയായിരുന്നു. തിര‍ഞ്ഞെടുപ്പ് സമയത്തെ നരേന്ദ്രമോദിയുടെ ചട്ടലംഘനങ്ങളെ കുറിച്ച് തുടർച്ചയായി റിപ്പോർട്ട് നൽകുകയും, സർക്കാറിരെ രൂക്ഷമായി വിമർശിക്കുകയും ചെയ്തതിനാണ് ടെലഗ്രാഫ്, സഹസ്ഥാപനമായ എബിപി എന്നിവയ്ക്കെതിരായ നടപടിക്ക് പിന്നിൽ എന്നാണ് ചൂണ്ടിക്കാട്ടുന്നത്.

സർക്കാർ‌ വിരുദ്ധ നിലപാട് സ്വീകരിച്ചതാണ് പ്രമുഖ പത്രങ്ങൾക്ക് പരസ്യം നിഷേധിക്കാൻ ഇടയാക്കിയതെന്ന് കോൺഗ്രസ് ലോക് സഭ നേതാവ് അധീർ രഞ്ജൻ ചൗധരി പാർലമെന്റിൽ ആരോപിച്ചു. പരസ്യങ്ങൾ നിഷേധിക്കുന്നതിലൂടെ മാധ്യങ്ങൾ സര്‍ക്കാരിനെതിരെ ഉയർത്തുന്ന എതിർ ശബ്ദങ്ങൾ ഇല്ലാതാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നായിരുന്നു ചൗധരിയുടെ നിലപാട്.

ചില പത്രങ്ങൾക്ക് സര്‍ക്കാര്‍ പരസ്യങ്ങള്‍ നിർത്തിവച്ചതായി അധികൃതർ തന്നെ വ്യക്തമാക്കുന്നുണ്ട്. എവിടെയും ഇത്തരമൊരു ഉത്തരവ് രേഖപ്പെടുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാൽ പ്രസ്തുത തീയ്യതിവരെ പരസ്യം നൽകില്ലെന്നും അധികൃതർ‌ വ്യക്തമാക്കുന്നു. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ സർക്കാർ പരസ്യങ്ങൾ കൈകാര്യം ചെയ്യുന്ന ബ്യൂറോ ഓഫ് ഔട്ട് റീച്ച് ആന്റ് കമ്യൂണിക്കേഷന്‍ (ബിഒസി) ഡയറക്ടർ ജനറൽ സത്യേന്ദ്ര പ്രകാശ് തയ്യാറായിട്ടില്ല.

എന്നാൽ, ചില സമയവും സാഹചര്യങ്ങളും ഉൾപ്പെടെയുള്ളവയുടെ അടിസ്ഥാനത്തിൽ പരസ്യം സംബന്ധിച്ച് തീരുമാനമെടുക്കുന്നതെന്നാണ് മുതിർന്ന ഉദ്യോഗസ്ഥരുടെ നിലപാട്. ഇത് അതത് കാലത്തെ സർക്കാറിന്റെ അജണ്ടകളും രാഷ്ട്രീയ നിലപാടുകളും ഇതിനെ ബാധിച്ചേക്കാമെന്നും അദ്ദേഹം പറയുന്നു. പരസ്യങ്ങൾ നൽകുന്നത് വായനക്കാരുടെ സ്വഭാവവും, പത്രത്തിന്റെ പ്രചാരവും കണക്കിലെടുത്താണ്. ഒരു മന്ത്രാലയം ഒരു പരസ്യം നൽകുമ്പോൾ അതിന്റെ സ്വഭാവം അനുസരിച്ചുള്ള മാധ്യങ്ങളെയാണ് ബിഒസി തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം പറയുന്നു. നേരത്തെ യുപിഎ സര്‍ക്കാറിന്റെ കാലത്തും സമാനമായ പരസ്യ നിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്. അന്ന് ഗുജറാത്ത് സമാചാർ, രാജസ്ഥാൻ പത്രിക എന്നിവയ്ക്ക് പരസ്യം നിഷേധിച്ചിരുന്നെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ പത്രങ്ങൾക്ക് കോടതിയെ സമീപിക്കാൻ അവസരമുണ്ടെന്നും ഉദ്യോഗസ്ഥർ‌ പറയുന്നു.

അതേസമയം, പരസ്യ നിഷേധം പത്രങ്ങളേക്കാൾ കൂടുതൽ ബാധിക്കുന്നത് വായനക്കാരെയാണെന്നാണ് ചില ഉദ്യോഗസ്ഥരുടെ വാദം. ദക്ഷിണേന്ത്യയിൽ വലിയ വായനക്കാരുള്ള ദി ഹിന്ദുവിനെതിരായ നീക്കത്തിൽ സർക്കാർ പദ്ധതികൾ ഉള്‍പ്പെടെ ജനങ്ങളിൽ എത്താൻ വൈകുമെന്നും അവർ പറയുന്നു.

എന്നാല്‍ ചില ദേശീയ ദിനപത്രങ്ങളിൽ പരസ്യം നൽകുന്നത് ഗുണം ചെയ്യുന്നില്ലെന്ന മോദി സർക്കാറിന്റെ വിലയിരുത്തലും ഇത്തരമൊരു നീക്കത്തിന് പിന്നിലുണ്ട്. എന്നാൽ രാഷ്ട്രീയ പരമായ പരസ്യങ്ങളിൽ നിലപാട് വ്യത്യസ്തമാണ്. ഇത്തരം പരസ്യങ്ങൾ കൂടുതൽ പേരിൽ എത്തണം എന്നുള്ളതിനാൽ‌ തന്നെ ഇവ പരമാവധി പബ്ലിക്കേഷനുകൾക്ക് നൽകാറുണ്ടെന്നും ദി പ്രിന്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വിവിധ കണക്കുകൾ പ്രകാരം പ്രതിമാസം 15 കോടിയുടെ പരസ്യമാണ് ടൈംസ് ഗ്രൂപ്പിന് മാത്രം സര്‍ക്കാർ പരസ്യ ഇനത്തിൽ ലഭിച്ചിരുന്നത്. ദി ഹിന്ദുവിന് ഇത് പ്രതിമാസം 4 കോടിയോളവും വരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍