TopTop
Begin typing your search above and press return to search.

അമ്മയ്‌ക്കൊപ്പം ഉറങ്ങി കിടന്ന കുഞ്ഞിനെ കുരങ്ങന്‍ തട്ടിക്കൊണ്ടു പോയി

അമ്മയ്‌ക്കൊപ്പം ഉറങ്ങി കിടന്ന കുഞ്ഞിനെ കുരങ്ങന്‍ തട്ടിക്കൊണ്ടു പോയി
16 ദിവസം പ്രായമുള്ള ആണ്‍കുട്ടിയെ കുരങ്ങന്‍ തട്ടിക്കൊണ്ടുപോയി. ഒഡീഷയിലെ കട്ടക്ക് ജില്ലയിലുള്ള തലബസ്ത ഗ്രാമത്തിലാണ് ഇങ്ങനെയൊരു സംഭവം നടന്നതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. വനംവകുപ്പിന്റെ വലിയൊരു സംഘം കുട്ടിക്കായി തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

അമ്മയ്‌ക്കൊപ്പം ഉറങ്ങി കിടന്നിരുന്ന കുട്ടിയെയാണ് കുരുങ്ങന്‍ എടുത്തുകൊണ്ടുപോയത്. അമ്മ എഴുന്നേറ്റ് ബഹളം വച്ചെങ്കിലും കുട്ടിയേയും കൊണ്ട് കുരങ്ങന്‍ വേഗത്തില്‍ വനത്തിനുള്ളിലേക്ക് ഓടിപ്പോവുകയായിരുന്നു. ഗ്രാമവാസികള്‍ കുട്ടിക്കുവേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കിട്ടിയില്ല. തുടര്‍ന്നാണ് വനം വകുപ്പിലേയും അഗ്നിശമന സേനയിലെയും ഉദ്യോഗസ്ഥര്‍ ഗ്രാമത്തിലെത്തി അന്വേഷണം ആരംഭിച്ചത്. കുട്ടിക്ക് കരയാന്‍ ബുദ്ധിമുട്ടായ സാഹചര്യം ആയിരിക്കാമെന്നും തങ്ങള്‍ക്ക് അവന്റെ ശബ്ദം കേള്‍ക്കാന്‍ കഴിയുന്നില്ലെന്നുമാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കാടിനുള്ളില്‍ നിന്നും കുട്ടിയെ കണ്ടെത്തുക ഏറെ ബുദ്ധിമുട്ടായ കാര്യമാണെന്നും ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നുണ്ട്.

ഗ്രാമവാസികളേയും കൂട്ടി വനം വകുപ്പിന്റെ 30 ഉദ്യോഗസ്ഥര്‍ മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്.

ഇതേ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം കുരങ്ങന്മാരുടെ ആക്രമണത്തില്‍ പലര്‍ക്കും പരിക്കേറ്റിരുന്നു. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും തങ്ങളെ രക്ഷിക്കാന്‍ വനംവകുപ്പ് കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നാണ് ഗ്രാമവാസികളുടെ പരാതി.

Next Story

Related Stories