സിനിമാ വാര്‍ത്തകള്‍

നടിയും ദിലീപും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അറിയാമായിരുന്നെന്ന് മുകേഷ്

ആക്രമണത്തെക്കുറിച്ച് അറിഞ്ഞ ശേഷം താന്‍ നടിയെ വിളിച്ചിരുന്നുവെന്നും മുകേഷിന്റെ മൊഴിയില്‍ പറയുന്നു. പരാതികള്‍ ഒന്നും ഇല്ലെന്നാണ് അറിഞ്ഞത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ നടിയും ദിലീപും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അറിഞ്ഞിരുന്നുവെന്ന് നടനും എംഎല്‍എയുമായ മുകേഷ്. അതേസമയം ഒരിക്കലും ഇടപെട്ട് സംസാരിച്ചിട്ടില്ല. അമ്മ ഷോ നടക്കുമ്പോള്‍ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയാണ് ഡ്രൈവര്‍ സുനിയ്ക്ക് പരിപാടിയുടെ വിവിഐപി ടിക്കറ്റ് കൊടുത്തിട്ടില്ല.

അതേസമയം ആദ്യ ഗൂഢാലോചന നടന്നത് അമ്മ ഷോയുടെ സമയത്താണെന്നാണ് പോലീസ് കണ്ടെത്തല്‍. അറസ്റ്റിലായ ദിവസം ദിലീപ് വിളിച്ചിരുന്നു. ഫോണില്‍ മിസ്ഡ് കോള്‍ കണ്ടിരുന്നു. താന്‍ ദിലീപിനെ അനാവശ്യമായി വിളിക്കാറില്ലെന്നും മുകേഷ് വ്യക്തമാക്കി. ആക്രമണത്തെക്കുറിച്ച് അറിഞ്ഞ ശേഷം താന്‍ നടിയെ വിളിച്ചിരുന്നുവെന്നും മുകേഷിന്റെ മൊഴിയില്‍ പറയുന്നു. പിന്നീട് നടി നീതി കിട്ടണം എന്ന് പറഞ്ഞതായി അറിഞ്ഞപ്പോഴും വിളിച്ചു. പരാതികള്‍ ഒന്നും ഇല്ലെന്നാണ് അറിഞ്ഞത്. തന്റെ കാര്‍ ഒരു ലോറിയുമായി തട്ടിയ ശേഷമാണ് സുനിയ പറഞ്ഞുവിട്ടത്.

പള്‍സര്‍ സുനി ഏല്‍പ്പിച്ച ഡ്രൈവര്‍ ഒരുലക്ഷം രൂപ മോഷ്ടിച്ചെന്നും മുകേഷ് ആരോപിക്കുന്നു. സഹോദരിയുമായി തൃശൂരില്‍ പോയപ്പോഴാണ് മോഷണം നടന്നത്. മനോരമ ന്യൂസ് ആണ് മുകേഷിന്റെ മൊഴിയുടെ പകര്‍പ്പ് പുറത്തുവിട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍