സ്ത്രീകൾക്ക് ശബരിമലയിൽ കയറാമോ? മുല്ലപ്പള്ളി: അങ്ങനെയല്ല, അപ്പോൾ കയറേണ്ടെ? മുല്ലപ്പള്ളി; അങ്ങനെയല്ല; ശബരിമല വിവാദത്തിൽ കെപിസിസി അധ്യക്ഷൻ പറഞ്ഞതെന്ത്?

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിയില്‍ നിലപാട് വ്യക്തമാക്കാനാവാതെ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വിധിയുമായി ബന്ധപ്പെട്ട് റിവ്യൂ പെറ്റിഷൻ നൽകണം എന്ന കോൺഗ്രസ്സ് നിലപാട് മുല്ലപ്പള്ളി വ്യക്തമാക്കിയതിനെ തുടർന്ന് " സ്ത്രീകൾ ശബരിമലയിൽ കയറണോ വേണ്ടയോ" യെസ് ഓർ നോ മറുപടി നൽകണം എന്നാവശ്യപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മുല്ലപ്പള്ളിക്ക് കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല.
ശബരിമല വിധിയുമായി ബന്ധപ്പെട്ട് കോൺഗ്രസ്സിന്റെ നയം എന്താണെന്ന ചോദ്യത്തിന് : " റിവ്യൂ പെറ്റീഷനു പൊയ്ക്കൂടെ? ഇവിടെ ഉള്ള ഭൂരിഭാഗം വിശ്വാസികളുടെയും വികാരത്തെ നോവിക്കാൻ പറ്റുമോ? എന്നായിരുന്നു മുല്ലപ്പള്ളിയുടെ മറു ചോദ്യം. സ്ത്രീകൾ ശബരിമലയിൽ കയറണോ വേണ്ടയോ എന്ന ചോദ്യത്തിന് ഒറ്റ വക്കിൽ ഉത്തരം പറയാൻ ആവശ്യപ്പെട്ട മാധ്യമ പ്രവർത്തകരോട് ചോദ്യങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുതെന്ന് പറഞ്ഞു കെ പി സി സി പ്രസിഡന്റ് ഒഴിഞ്ഞു മാറി.
ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ് കെ പി സി സി പ്രസിഡന്റ് എന്ന് മാധ്യമ പ്രവർത്തകർ ആരോപിച്ചപ്പോൾ ഒളിച്ചോടുന്നത് സി പി എം ആണെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി.
അതേ സമയം സുപ്രീം കോടതി വിധി പെട്ടെന്നുതന്നെ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി വാശി പിടിക്കേണ്ടതില്ലെന്നും . മുന്‍പുണ്ടായ പല കോടതിവിധികളും നടപ്പാക്കാതെയുമുണ്ടെന്നും വിധി നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തിരക്കുകൂട്ടരുതെന്നും അദ്ദേഹം പറഞ്ഞു.
https://www.azhimukham.com/keralam-mullappally-must-beware-pssreedharanpillai-kaantony/

Next Story