ന്യൂസ് അപ്ഡേറ്റ്സ്

ബിജെപിയില്‍ കുംഭകോണങ്ങളുടെ കുംഭമേള: വെള്ളാപ്പള്ളി

നേതാക്കള്‍ തമ്മിലുള്ള ഭിന്നതയാണ് ഇപ്പോള്‍ ഇത് പുറത്തുവരാനുള്ള കാരണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മെഡിക്കല്‍ കോളേജ് കോഴ ആരോപണത്തില്‍ ബിജെപി സംസ്ഥാന ഘടകത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കള്ളന്മാര്‍ കപ്പലില്‍ തന്നെയാണെന്നാണ് വെള്ളാപ്പള്ളി പറഞ്ഞു. കോഴ ആരോപണം മോദിക്ക് അപമാനമാണ്. കേരളത്തിലെ ബിജെപി അഴിമതിയില്‍ മുങ്ങുമ്പോള്‍ നാറുന്നത് മോഡിയാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തോട് നീതിയോ മര്യാദയോ കേരളത്തിലെ നേതാക്കള്‍ കാണിച്ചില്ല.

കോടികള്‍ മറിഞ്ഞെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു. മോദിയും അമിത്ഷായും കേരളഘടകത്തെ ശുദ്ധീകരിക്കണം. നേതൃത്വത്തില്‍ അഴിച്ചുപണി വേണം. നേതാക്കള്‍ തമ്മിലുള്ള ഭിന്നതയാണ് ഇപ്പോള്‍ ഇത് പുറത്തുവരാനുള്ള കാരണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍