TopTop
Begin typing your search above and press return to search.

ദിലീപുമായി റിയല്‍ എസ്‌റ്റേറ്റ്, പണ ഇടപാടുകളില്ല, വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ടെന്നും ആക്രമിക്കപ്പെട്ട നടി

ദിലീപുമായി റിയല്‍ എസ്‌റ്റേറ്റ്, പണ ഇടപാടുകളില്ല, വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ടെന്നും ആക്രമിക്കപ്പെട്ട നടി

തന്നെ ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപുമായി തനിക്ക് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോലെ യാതൊരു റിയല്‍ എസ്‌റ്റേറ്റ്, പണമിടപാടുകളും ഇല്ലെന്ന് ആക്രണത്തിന് ഇരയായ നടി. തനിക്ക് ദിലീപുമായി വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ട്. ഇതിന്റെ ഭാഗമായി സൗഹൃദം ഇല്ലാതായിരുന്നുവെന്നും നടി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അന്വേഷണസംഘത്തോട് ആരുടേയും പേര് പറഞ്ഞിട്ടില്ല. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ആരേയും പ്രതിയാക്കാന്‍ ശ്രമിച്ചിട്ടുള്ള ഇപ്പോള്‍ പ്രതിയായിട്ടുള്ള നടനോടൊപ്പം ധാരാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തെളിവുകള്‍ ഈ നടന് എതിരാണ് എന്നാണ് മാധ്യമങ്ങളിലൂടെയും അല്ലാതെയും അറിയാന്‍ കഴിഞ്ഞത്. അയാള്‍ അവകാശപ്പെടുന്നത് പോലെ നിരപരാധിയാണെങ്കില്‍ എത്രയും പെട്ടെന്ന് പുറത്തുവരാന്‍ കഴിയണമെന്ന് ആഗ്രഹിക്കുന്നു. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്. ഈ വ്യക്തി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതും ഇല്ലെങ്കില്‍ അക്കാര്യവും എത്രയും പെട്ടെന്ന് തെളിയട്ടെ.

ഇപ്പോള്‍ പ്രചരിക്കുന്നത് പോലെ ഈ വ്യക്തിയുമായി എനിക്ക് യാതൊരു വസ്തു, ഭൂമി, പണമിടപാടുകളും ഉണ്ടായിരുന്നില്ല. ഇതില്‍ ഒരു സത്യാവസ്ഥയും ഇല്ലാത്തത് കൊണ്ട് ഈ പ്രചാരണം ഇല്ലാതായിക്കോളും എന്ന് വിചാരിച്ചാണ് ഇതിനെക്കുറിച്ച് ഇതുവരെ ഒന്നും പറയാതിരുന്നത്. എന്നാല്‍ ഈ പ്രചാരണം ഇപ്പോഴും സജീവമായി തുടരുന്നു എന്ന് കാണുന്നതുകൊണ്ട് ഇ്ക്കാര്യം തുറന്നുപറയുന്നത്. ഇത് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷിച്ച് ബോധ്യപ്പെടാവുന്നതാണ്. ആവശ്യപ്പെടുന്ന എന്ത് രേഖയും നല്‍കാന്‍ തയ്യാറാണ്. ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കുകളില്‍ ഞാന്‍ ഇല്ലാത്തതിനാല്‍ എന്റെ പേരില്‍ പ്രചരിക്കുന്ന വീഡിയോകളും അക്കൗണ്ടുകളും എന്റെ അറിവോടെയല്ല എന്നും ഞാന്‍ വ്യക്തമാക്കുന്നു. ഒരു കുറ്റവാളിയും രക്ഷപ്പെടരുതെന്നും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുതെന്നും ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നതായും നടി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.


Next Story

Related Stories