ട്രെന്‍ഡിങ്ങ്

ഞങ്ങള്‍ ബിജെപി ഭക്തരല്ല, ഇന്ത്യക്കാരാണ്, ജീവിക്കാന്‍ അനുവദിക്കൂ; വിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ത്ഥ്‌

നിങ്ങളുടെ ഹിന്ദുരാഷ്ട്ര കഥ നിര്‍ത്തൂ. അതിനേക്കാള്‍ എത്രയോ മെച്ചപ്പെട്ടവരാണ് ഞങ്ങള്‍

പ്രിയപ്പെട്ട ബിജെപിക്കാരെ ഞങ്ങള്‍ നിങ്ങളുടെ ഭക്തരോ നിങ്ങള്‍ പറയുന്ന ലിബ്റ്റാര്‍ഡ്സ് (ലിബറല്‍ + ബാസ്റ്റാര്‍ഡ്സ്) പോലുള്ള വൃത്തികെട്ടവരോ ഒന്നുമല്ല. ഞങ്ങള്‍ ഇന്ത്യക്കാര്‍ മാത്രം. ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ. വെറുപ്പ് അവസാനിപ്പിക്കൂ – ബിജെപിയോട് ഇക്കാര്യം പറയുന്നത് നടന്‍ സിദ്ധാര്‍ത്ഥാണ്. കന്നുകാലി വില്‍പ്പനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ധ്രുവീകരണമുണ്ടാക്കാന്‍ മാത്രമേ സഹായിക്കൂ. ഇത് അനാവശ്യമാണ്.

സംസ്ഥാന സര്‍ക്കാരുകളാണ് ഓരോ സ്ഥലത്തും കന്നുകാലി വില്‍പ്പനയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. കേന്ദ്രസര്‍ക്കാര്‍ ഇതില്‍ ഇടപെടരുത്. നിങ്ങള്‍ക്ക് അധികാരമുണ്ട്. അതുപയോഗിച്ച് ഈ രാജ്യത്തെ ശക്തിപ്പെടുത്താന്‍ ശ്രമിക്കൂ. അല്ലാതെ വ്യക്തികളുടെ സ്വകാര്യജീവിതത്തിലും തിരഞ്ഞെടുപ്പുകളിലും കടന്നുകയറാന്‍ നോക്കരുത്. നിങ്ങളുടെ ഹിന്ദുരാഷ്ട്ര കഥ നിര്‍ത്തൂ. അതിനേക്കാള്‍ എത്രയോ മെച്ചപ്പെട്ടവരാണ് ഞങ്ങള്‍ – സിദ്ധാര്‍ത്ഥ് പറയുന്നു.

സിദ്ധാര്‍ത്ഥിന്‍റെ ട്വീറ്റുകള്‍:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍