വിപണി/സാമ്പത്തികം

ആള്‍ക്കൂട്ടത്തിന്റെ പ്രിയപ്പെട്ടവന്‍; ഓള്‍ഡ് മങ്കിന്റെ ചരിത്രത്തിലൂടെ

Print Friendly, PDF & Email

ഓള്‍ഡ് മങ്ക് റമ്മിന്റെ സൃഷ്ടാവ് കപില്‍ മോഹന്‍ വിടപറഞ്ഞു

A A A

Print Friendly, PDF & Email

ബ്രിഗേഡിയര്‍(റിട്ട.) കപില്‍ മോഹന്‍ ; ഓള്‍ഡ് മങ്ക് എന്ന മദ്യബ്രാന്‍ഡിന്റെ സൃഷ്ടാവ്. ജനുവരി ആറിന് കരസേനയിലെ മുന്‍ ബ്രിഗേഡിയര്‍ ജീവതത്തോട് വിടപറഞ്ഞത് മരിക്കാത്ത സ്മരണകള്‍ ബാക്കി നിര്‍ത്തിയാണ്. തന്റെ 88 ആമത്തെ വയസിലാണ് ഹൃദയാഘതത്തെ തുടര്‍ന്ന് പദ്മശ്രീ ജേതാവായ മോഹന്‍ അന്തരിച്ചത്. ഗാസിയാബാദിലെ മോഹന്‍ നഗറിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അദ്ദേഹം രോഗാവസ്ഥയിലായിരുന്നു.

ഏഷ്യയിലെ തന്നെ മുന്‍നിര മദ്യനിര്‍മാണ കമ്പനിയായ മോഹന്‍ മിക്കിന്‍സ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് എഡിറ്ററുമായിരുന്ന മോഹന്‍ 1954 ഡിസംബര്‍ 19 നാണ് ഓള്‍ഡ് മങ്ക് റം പുറത്തിറക്കുന്നത്.

കപില്‍ മോഹന്‍ വിട പറയുമ്പോള്‍ അദ്ദേഹം സൃഷ്ടിച്ച ഓള്‍ഡ് മങ്ക് റമ്മിന്റെ ചരിത്രത്തിലൂടെ ഒന്നു കടന്നു പോകുന്നത് മികച്ചൊരു അനുഭവമായിരിക്കും…

ഓള്‍ഡ് മങ്കിന്റെ 63ാം വാര്‍ഷികത്തില്‍ ഈ ‘ബുദ്ധ സന്യാസി’ മദ്യത്തെക്കുറിച്ച് അധികമൊന്നും അറിയപ്പെടാത്ത വിവരങ്ങള്‍ അമാന്‍ഡ ഫ്രാന്‍സെസ്‌ക മെന്‍ഡോന്‍ക വിവരിക്കുന്നത് ഇങ്ങനെയാണ്;

അത്ഭുതപ്പെടുത്തുന്ന ആരംഭം
 1855ല്‍ സ്‌കോട്ടിഷ് വ്യവസായിയായ എഡ്വേര്‍ഡ് എബ്രഹാം ഡെയര്‍ ഇന്ത്യയിലെ ബ്രിട്ടീഷുകാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് മദ്യം ലഭ്യമാക്കാനായി കസൗലിയില്‍ ഒരു വാറ്റുപുര ആരംഭിച്ചു. ഇതേ കാലഘട്ടത്തില്‍ തന്നെ എച്ച് ജി മീകിന്‍ എന്ന വ്യക്തിയും മീകിന്‍ ആന്‍ കമ്പനി ലിമിറ്റഡ് എന്ന പേരില്‍ ഒരു മദ്യ ഉല്‍പ്പാദന ശാല ആരംഭിച്ചിരുന്നു. 1920കളുടെ പകുതി വരെയും ഈ സ്ഥാപനങ്ങള്‍ സ്വതന്ത്രമായാണ് പ്രവര്‍ത്തിച്ച് വന്നത്. എന്നാല്‍ പിന്നീട് ഡെയര്‍ മീകിന്‍ ആന്‍ഡ് കമ്പനി ലിമിറ്റഡ് എന്ന പേരില്‍ ഇവര്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. 1949ല്‍ എന്‍എന്‍ മോഹന്‍ ഈ കമ്പനിയില്‍ ചുമതലയേറ്റതോടെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിന് സമീപം ഒരു വലിയ ഇന്‍ഡസ്ട്രിയല്‍ ഹബ് ആരംഭിക്കുകയും കമ്പനിയുടെ പ്രവര്‍ത്തനം അവിടേക്ക് മാറ്റുകയും ചെയ്തു. 1954ല്‍ ഈ കമ്പനി ഓള്‍ഡ് മങ്ക് എന്ന പേരില്‍ വാനില രുചിയുള്ള കറുത്ത റം വിപണിയിലിറക്കുകയും 1966ല്‍ കമ്പനിയുടെ പേര് മോഹന്‍ മീകിന്‍ ലിമിറ്റഡ് എന്നാക്കുകയും ചെയ്തു. താമസിയാതെ സ്‌കോട്ടിഷ് പൗരനായ എഡ്വേര്‍ഡ് എബ്രഹാം ഡെയര്‍ തന്റെ പ്രിയപ്പെട്ട ഫ്രൈഡേ ഡ്രിങ്കും ദുഃസ്വപ്‌നവുമായ മദ്യം പൂര്‍ണമായും ഇന്ത്യയ്ക്ക് വിട്ടുനല്‍കി. ഇതേ ഡയറിന്റെ മകന്‍ കേണല്‍ റെഗിനാള്‍ഡ് എഡ്വേര്‍ഡ് ഹാരി ഡെയര്‍ ആണ് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ ഉത്തരവാദി.

എല്ലായ്‌പ്പോഴും വിജയി
1982 മുതല്‍ മോണ്ടെ വേള്‍ഡ് വിഭാഗത്തില്‍ ഓള്‍ഡ് മങ്ക് സ്വര്‍ണ മെഡലുകള്‍ നേടുന്നു.

ഏതൊരു രൂപത്തിലും ആകര്‍ഷകത്വം
വിപണിയിലെത്തി ഏഴ് വര്‍ഷം പൂര്‍ത്തിയായപ്പോഴേക്കും ഓള്‍ഡ് മങ്ക് ആറ് വ്യത്യസ്ത രൂപങ്ങളില്‍ വില്‍പ്പനയ്‌ക്കെത്തി. എച്ച് ജി മീകിന്റെ തലയുടെ രൂപത്തില്‍ പുറത്തിറങ്ങിയ ഒരു ലിറ്റര്‍ കുപ്പിയാണ് ഓള്‍ഡ് മങ്ക് കുപ്പികളില്‍ ഏറ്റവും രാജകീയം.

 ശേഖരിക്കുന്നവരുടെ അഭിമാനം
 കറുത്ത റമ്മിനെ കൂടാതെ ഓള്‍ഡ് മങ്ക് വെള്ള, ഗോള്‍ഡ്, സുപ്രീം റമ്മുകളും പിന്നീട് വിപണിയിലിറക്കി. നില്‍ക്കുന്ന ഒരു സന്യാസിയുടെ രൂപത്തിലുള്ള കുപ്പിയിലാണ് ഓള്‍ഡ് മങ്ക് ട്രിപ്പിള്‍ എക്‌സ് റം പുറത്തിറങ്ങിയത്. കുപ്പിയുടെ അടപ്പായി ഉപയോഗിച്ച സന്യാസിയുടെ തല ഒരു പെഗിന്റെ അളവിന്റെ രണ്ട് ഇരട്ടിയാണ്.

ആള്‍ക്കൂട്ടത്തിന്റെ പ്രിയപ്പെട്ടവന്‍
 ലോകത്തില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന മൂന്നാമത്തെ റം ആണ് ഓള്‍ഡ് മങ്ക്. എന്നാല്‍ ഒരിക്കല്‍പോലും ഇവര്‍ ഔദ്യോഗികമായ പരസ്യങ്ങള്‍ നല്‍കിയിട്ടില്ല. എന്തിനേറെ ഇന്ത്യയില്‍ ഈ മദ്യത്തിന് ഒരു ആരാധന സംസ്‌കാരം പോലുമുണ്ട്. മുംബൈയില്‍ കോമ്രേഡ്‌സ് എന്ന പേരില്‍ ഇതിന്റെ ഫാന്‍സ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ 27 വര്‍ഷമായി ഓള്‍ഡ് മങ്ക് ഉപയോഗിക്കുന്ന പരസ്യഫോട്ടോഗ്രാഫര്‍ ഇയാന്‍ പെരീരയാണ് ഓള്‍ഡ് മങ്ക് അടിമകളായ മദ്യപാനികള്‍ക്കും വേണ്ടിയാണ് ഈ ഫാന്‍സ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നത്.

എല്ലാവര്‍ക്കും വേണ്ട
റം ഇഷ്ടമില്ലാത്തവര്‍ക്കും ബിയര്‍ ഇഷ്ടപ്പെടുന്നവര്‍ക്കും ഒരു സന്തോഷ വാര്‍ത്ത കൂടിയുണ്ട് ഓള്‍ഡ് മങ്കില്‍ നിന്നും. മോഹന്‍ ബീക്കിന്‍ ബ്രീവറീസ് ഓള്‍ഡ് മങ്ക് 10000 എന്ന പേരില്‍ സൂപ്പര്‍ ബിയറും വിപണിയിലിറക്കുന്നു. 8 ശതമാനം മദ്യം ഉള്ള ഈ ബിയര്‍ ഗോവയില്‍ മാത്രമാണ് വില്‍ക്കുന്നത്.

ആഗോളതലത്തില്‍ ദാഹം തീര്‍ക്കുന്നവന്‍: ഇന്ത്യയെ കൂടാതെ ലോകത്തെ വേറെ ചില രാജ്യങ്ങളിലും ഓള്‍ഡ് മങ്ക് റം ലഭിക്കും. കൂടാതെ ഓണ്‍ലൈന്‍ ആയും ഇത് വാങ്ങാനാകും. അമേരിക്കയില്‍ ഈ മദ്യത്തിന്റെ ആല്‍ക്കഹോള്‍ ഉള്ളടക്കം 40 ശതമാനവും ഇന്ത്യയില്‍ 42.8 ശതമാനവും ആണ്. സൈന്യത്തിന് വിതരണം ചെയ്യുന്ന ഓള്‍ഡ് മങ്കില്‍ 50 ശതമാനം ആല്‍ക്കഹോള്‍ ഉണ്ട്. അതിനാലാണ് ഈ മദ്യം വളരെ പെട്ടെന്ന് തന്നെ തലയ്ക്ക് പിടിക്കുന്നത്.

വിപണിയിലെത്തിയതിന് ശേഷം ഒരിക്കല്‍ പോലും ഓള്‍ഡ് റമ്മിന്റെ ഗുണത്തില്‍ മാറ്റം വന്നിട്ടില്ല. ഓള്‍ഡ് മങ്കിന്റെ ക്ലാസിക് റം ആയ ചോക്കളേറ്റ് ബ്രൗണ്‍ റം പുറത്തിറങ്ങിയ കാലം മുതല്‍ അതേ രുചിയില്‍ തന്നെ തുടരുന്നു. ഈ ലോകത്ത് മാറ്റമില്ലാതെ എന്തെങ്കിലും തുടരുന്നുണ്ടെങ്കില്‍ അത് ഓള്‍ഡ് മങ്ക് റം മാത്രമായിരിക്കും.

നല്ല നേരങ്ങളില്‍ രുചിയ്ക്കാനും ആഘോഷിക്കാനും എല്ലാവരും ഓള്‍ഡ് മങ്ക് എടുത്തുയര്‍ത്തുന്നു. വില കുറവായതിനാലും രുചിയുടെയും ലഹരിയുടെയും കാര്യത്തില്‍ എല്ലാക്കാലത്തും മുന്നില്‍ നില്‍ക്കുന്നതിനാലും ഇന്ത്യക്കാര്‍ വന്‍തോതില്‍ ഉപയോഗിക്കുന്ന മദ്യമാണ് ഇത്. ഈ അനോദ്യോഗിക ദേശീയ പാനിയം ഇല്ലാതെ രാജ്യത്തെ ഒരു ബാര്‍ പോലും ബാറാകില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍