ട്രെന്‍ഡിങ്ങ്

ട്വിറ്ററില്‍ മോദിയെ ഫോളോ ചെയ്യുന്ന അറുപത് ശതമാനം പേരും വ്യാജന്മാര്‍

Print Friendly, PDF & Email

ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ പിന്തുടരുന്നവരില്‍ 59 ശതമാനവും ട്രംപിനെ പിന്തുടരുന്നവരില്‍ 37 ശതമാനവും വ്യാജന്മാരാണ്.

A A A

Print Friendly, PDF & Email

ലോക നേതാക്കളില്‍ പലരുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഫോളോ ചെയ്യുന്നവരില്‍ ഭൂരിഭാഗം വ്യാജന്മാരാണെന്ന് ഇന്‍ഫോഗ്രാഫിക് നടത്തിയ ട്വിറ്റര്‍ ഓഡിറ്റില്‍ വ്യക്തമായി. ഫെബ്രുവരി 21നാണ് യൂറോഷ്യ ഗ്രൂപ്പിന്റെ ഡയറക്ടര്‍ അലക്‌സ് ക്ലിമെന്റ് തയ്യാറാക്കിയ ഇന്‍ഫോഗ്രാഫിക് ട്വിറ്റര്‍ഓഡിറ്റ് ആരംഭിച്ചത്.

ട്വിറ്ററില്‍ ലോകത്തില്‍ ഏറ്റവുമധികം ഫോളോവര്‍മാരുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഫ്രാന്‍സിസ് മാര്‍പ്പാപ്പ എന്നിവരുടെയെല്ലാം ഭൂരിഭാഗം ഫോളോവര്‍മാരും വ്യാജന്മാരാണെന്നാണ് തെളിഞ്ഞിരിക്കുന്നത്.

2017ല് ട്വിപ്ലോമസി ഡോട്ട് കോം എന്ന ബ്ലോഗ് 30,058,659 ഫോളോവര്‍മാരുമായി ഏറ്റവുമധികം ഫോളോവര്‍മാരുള്ള ലോക നേതാക്കന്മാരില്‍ മൂന്നാം സ്ഥാനത്ത് വിലയിരുത്തിയ നരേന്ദ്ര മോദിയ്ക്കാണ് ഏറ്റവുമധികം വ്യാജ ഫോളോവര്‍മാരുള്ളത്. 60 ശതമാനമാണ് മോദിയുടെ അക്കൗണ്ട് ഫോളോ ചെയ്യുന്ന വ്യാജന്മാര്‍. ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ പിന്തുടരുന്നവരില്‍ 59 ശതമാനമാണ് വ്യാജന്മാര്‍. ട്രംപിനെ പിന്തുടരുന്നവരില്‍ 37 ശതമാനവും വ്യാജന്മാരാണ്. സെലിബ്രിറ്റികളില്‍ കിം കര്‍ദാശിയനെ ഫോളോ ചെയ്യുന്നവരില്‍ 44 ശതമാനം പേരും വ്യാജന്മാരാണ്.

ട്വിറ്റര്‍ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവന്ന് മൂന്നാഴ്ച പിന്നിട്ടപ്പോഴാണ് ഇത് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയില്‍പ്പെടുന്നത്. അതോടെ മാധ്യമപ്രവര്‍ത്തകരും കോണ്‍ഗ്രസ് നേതൃത്വവും പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍