TopTop
Begin typing your search above and press return to search.

"ഇരുമുടിക്കെട്ടിനെ സുരേന്ദ്രന്‍ ഏറുപടക്കമാക്കി, 'സംഘി'കൾക്ക് നുണ ശ്വാസമെടുപ്പും ഹൃദയമിടിപ്പും പോലെ": തോമസ് ഐസക്‌

ഇരുമുടിക്കെട്ടിനെ സുരേന്ദ്രന്‍ ഏറുപടക്കമാക്കി, സംഘികൾക്ക് നുണ ശ്വാസമെടുപ്പും ഹൃദയമിടിപ്പും പോലെ: തോമസ് ഐസക്‌

ശബരിമല ദര്‍ശനത്തിനെത്തുന്ന വിശ്വാസികള്‍ പവിത്രമായി കരുതുന്ന ഇരുമുടിക്കെട്ടിനെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഏറുപടക്കമാക്കി മാറ്റി എന്ന് മന്ത്രി തോമസ് ഐസക്. "തന്റെ ഇരുമുടിക്കെട്ട് പൊലീസ് നിലത്തിട്ട് ചവുട്ടി എന്ന് പഫറയാന്‍ സുരേന്ദ്രന് ഇളിഭ്യതയൊന്നും കാണില്ല. കാരണം നുണ സംഘികള്‍ക്ക് ശ്വാസമെടുപ്പും ഹൃദയമിടിപ്പും പോലെയാണ്" - തോമസ് ഐസക് ഫേസ്ബുക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. തറയിൽ വീണ ഇരുമുടിക്കെട്ടെടുത്ത് സുരേന്ദ്രനു നൽകുന്ന പത്തനംതിട്ട എസ്പിയാണ് സിസി ടിവി ദൃശ്യത്തിലുള്ളത്. സുരേന്ദ്രന്‍ പ്രതിക്കൂട്ടിലാണ്. കേരളത്തില്‍ കലാപം സൃഷ്ടിക്കാനുള്ള സുരേന്ദ്രന്റെ ദുഷ്ടമനസ് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇനി ശിക്ഷ തീരുമാനിക്കേണ്ടത് വിശ്വാസികളാണെന്നും തോമസ് ഐസക് പറയുന്നു.

തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

അയ്യപ്പഭക്തർ പരമപവിത്രമായി കാണുന്ന ഇരുമുടിക്കെട്ടിനെ രാഷ്ട്രീയ കലാപത്തിനുള്ള ഏറുപടക്കമായി ഉപയോഗിച്ച ബിജെപി നേതാവ് കെ സുരേന്ദ്രൻ്റെ തനിനിറം വിശ്വാസികൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഹീനമായ ഈ കൃത്യം സിസിടിവിയുടെ മുന്നിൽവെച്ചു സുരേന്ദ്രനെക്കൊണ്ട് ചെയ്യിച്ചത് ആരായിരിക്കും എന്ന് അവർക്കു ബോധ്യമായിക്കാണും.

ദൃശ്യം വ്യക്തമായി പതിഞ്ഞതറിയാതെ, തൻ്റെ ഇരുമുടിക്കെട്ട് പോലീസ് നിലത്തിട്ട് ചവിട്ടിയെന്ന് പത്രക്കാരോട് കള്ളം പറഞ്ഞ സുരേന്ദ്രന് ഇളിഭ്യതയൊന്നും തോന്നാൻ സാധ്യതയില്ല. കാരണം, സംഘികൾക്ക് (സംഘപരിവാര്‍) നുണ ശ്വാസമെടുപ്പും ഹൃദയമിടിപ്പും പോലെ ജീവിതത്തിൻറെ ഭാഗമാണ്. തൊണ്ടിസഹിതം പിടിക്കപ്പെട്ടാലും ജാള്യമൊന്നും തോന്നാൽ സാധ്യതയില്ല. ഇരുമുടിക്കെട്ട് പോലീസ് നിലത്തിട്ട് ചവിട്ടിയെന്ന് സുരേന്ദ്രൻ ആരോപിക്കുമ്പോൾ, തറയിൽ വീണ ഇരുമുടിക്കെട്ടെടുത്ത് സുരേന്ദ്രനു നൽകുന്ന പത്തനംതിട്ട എസ്പിയാണ് സിസി ടിവി ദൃശ്യത്തിലുള്ളത്.

കൈയോടെ പിടിക്കപ്പെട്ട സുരേന്ദ്രനിപ്പോൾ പ്രതിക്കൂട്ടിലാണ്. വിധിയെഴുതേണ്ടത് യഥാർത്ഥ വിശ്വാസികളും. എങ്ങനെയും കേരളത്തിലൊരു കലാപം സൃഷ്ടിക്കാനുള്ള ദുഷ്ടമനസ്, ഒരു സാക്ഷിമൊഴിയുടെയും സഹായമില്ലാതെ വ്യക്തമായിക്കഴിഞ്ഞു.

ഇനി ശിക്ഷ യഥാർത്ഥ വിശ്വാസികൾ വിധിക്കട്ടെ.

https://www.azhimukham.com/kerala-the-curious-case-of-k-surendran/

https://www.azhimukham.com/trending-k-surendran-lies-reveals-police-station-cctv-footage-released-kadakampalli-surendran/

Next Story

Related Stories