ട്രെന്‍ഡിങ്ങ്

പദ്മാവത് വെറും അസംബന്ധം, മുസ്ലിങ്ങളാരും ആ സിനിമ കാണരുത്; ഒവൈസി

സിനിമയ്‌ക്കെതിരേ ഐക്യത്തോടെ രംഗത്തു വന്നിരിക്കുന്ന രജപുത്രരില്‍ നിന്നും മുസ്ലിങ്ങള്‍ക്ക് ഏറെ പഠിക്കാനുണ്ടെന്നും ഒവൈസിയുടെ ഉപദേശം

സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവതിനെ രൂക്ഷമായി വിമര്‍ശിച്ച് എ ഐ എം ഐ എം പ്രസിഡന്റ് അസാദുദ്ദിന്‍ ഒവൈസി. വെറും അസംബന്ധം എന്നാണ് ഒവൈസി സിനിമയെ വിമര്‍ശിക്കുന്നത്. മുസ്ലിങ്ങള്‍ ആരും ഈ സിനിമ കാണരുതെന്നും അദ്ദേഹം പറയുന്നു. പദ്മാവത് റിലീസ് ചെയ്യിക്കില്ലെന്നു പറയുന്ന രജപുത്രരെ കണ്ടു പഠിക്കാനും ഒവൈസി മുസ്ലിം സമുദായത്തോട് പറയുന്നു.

ആ സിനിമ വെറും അസംബന്ധവും മോശവുമാണ്. മുസ്ലിം സമുദായം രജപുത്രരില്‍ നിന്നും ഏറെ പഠിക്കാനുണ്ട്. അവര്‍ ഒരുമിച്ച് നിന്ന് ആ സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കുന്നില്ല; വാറങ്കലില്‍ നടന്ന ഒരു പൊതുചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഹൈദരാബാദില്‍ നിന്നുളള ലോക്‌സഭാംഗമായ ഒവൈസി.

മുസ്ലിങ്ങളാരും പദ്മാവത് കണ്ട് സമയം കളയരുതെന്നും ഒവൈസി ഉപദേശിക്കുന്നു. നിങ്ങളാരും പോകരുത്, ദൈവം നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത് ആ രണ്ടു മണിക്കൂര്‍ സിനിമ കാണാനല്ല; ഒവൈസി പറയുന്നു. പ്രധാനമന്ത്രി മോദി ഈ സിനിമ കാണാന്‍ പന്ത്രണ്ടംഗ കമ്മിറ്റിയെ നിയോഗിച്ചു, പക്ഷേ നമ്മുക്കെതിരേ, മുത്തലാഖ് നിരോധിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഒരാളോടു പോലും ആലോചിച്ചതുമില്ല; ഒവൈസി കുറ്റപ്പെടുത്തുന്നു.

padmaava

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍