TopTop
Begin typing your search above and press return to search.

റെയില്‍വേ മന്ത്രിയുടെ പുരസ്‌കാരം സ്വീകരിക്കാന്‍ പാരാഅത്‌ലെറ്റ് വന്നത് ട്രെയിന്റെ തറയില്‍ കിടന്ന്

റെയില്‍വേ മന്ത്രിയുടെ പുരസ്‌കാരം സ്വീകരിക്കാന്‍ പാരാഅത്‌ലെറ്റ് വന്നത് ട്രെയിന്റെ തറയില്‍ കിടന്ന്
ട്രെയിനില്‍ ലോവര്‍ ബര്‍ത്ത് ലഭിക്കാത്തതിനെ തുടര്‍ന്ന് ഭിന്നശേഷിയുള്ള കായിക താരം നിലത്ത് കിടന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു വിതരണം ചെയ്യുന്ന അവാര്‍ഡ് സ്വീകരിക്കാന്‍ ഡല്‍ഹിയിലെത്തി. അന്താരാഷ്ട്ര പാരാ അത്‌ലെറ്റായ സുവര്‍ണ രാജിനാണ് ട്രെയിനില്‍ ദുരിതം അനുഭവിക്കേണ്ടിന്നത്. ഭിന്നശേഷിയുള്ള കായികതാരവും സാമൂഹിക പ്രവര്‍ത്തകയുമായ സുവര്‍ണ എന്‍സിപിഇഡിപി-എംഫസിസ് യൂണിവേഴ്‌സല്‍ ഡിസൈന്‍ അവാര്‍ഡ് ഈമാസം 14ന് റെയില്‍വേ മന്ത്രിയില്‍ നിന്നും സ്വീകരിക്കാനാണ് നാഗ്പൂര്‍-ഡല്‍ഹി ഗരീബ് രഥ് എക്‌സ്പ്രസില്‍ യാത്ര ചെയ്തത്.

അംഗപരിമിതിയുള്ളവര്‍ക്ക് വേണ്ടിയുള്ള കോച്ചില്‍ സുവര്‍ണയ്ക്കും ബര്‍ത്ത് ഉണ്ടായിരുന്നെങ്കിലും അപ്പര്‍ കോച്ചാണ് അനുവദിച്ചിരുന്നത്. ശരീരത്തിന്റെ 90 ശതമാനം പോളിയോ ബാധിച്ച് തളര്‍ന്ന ഇവര്‍ക്ക് അപ്പര്‍ബര്‍ത്തിലെ യാത്ര സാധ്യമല്ലായിരുന്നു. റെയില്‍വേ അധികൃതരെ ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും ലോവര്‍ ബര്‍ത്ത് ഒന്നും ഒഴിവില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്നാണ് ഇവര്‍ക്ക് തറയില്‍ കിടന്ന് യാത്ര ചെയ്യേണ്ടി വന്നത്.

നാഗ്പൂര്‍ സ്വദേശിയായ സുവര്‍ണയ്ക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് ശരീരത്തിന്റെ 90 ശതമാനവും പോളിയോ ബാധിച്ച് തളര്‍ന്നു പോയത്. ശസ്ത്രക്രിയകളിലൂടെയും വീല്‍ചെയറില്‍ സഞ്ചരിക്കാവുന്ന അവസ്ഥയില്‍ ഇവരെത്തിയത്. 2014ല്‍ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ദേശീയ മാതൃകാ വ്യക്തിത്വത്തിനുള്ള പുരസ്‌കാരം നല്‍കി ഇവരെ ആദരിച്ചിട്ടുണ്ട്.

പരിമിതകളുള്ള വ്യക്തികള്‍ കണ്ടുപഠിക്കേണ്ട വ്യക്തിത്വമാണ് സുവര്‍ണയുടേത്. പൊതുകെട്ടിടങ്ങളുടെയും സ്ഥാപനങ്ങളുടെയും ഭിന്നശേഷിയുള്ളവര്‍ക്ക് കൂടി പ്രവേശിക്കാന്‍ പാകത്തിന് നിര്‍മ്മിക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് സുവര്‍ണയാണ്. കേന്ദ്ര, സംസ്ഥാന ഡിസഎബിലിറ്റി കമ്മിഷനിലെ പല ഉദ്യോഗസ്ഥര്‍ക്കുമെതിരായി വിവരാവകാശ നിയമപ്രകാരം നിരവധി കേസുകളും ഇവര്‍ കൊടുത്തിട്ടുണ്ട്. എല്ലാവര്‍ക്കും പ്രപ്യാമായ ഇന്ത്യ എന്ന പദ്ധതിയുടെ ഓഡിറ്ററായും ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്താകമാനമുള്ള 138 കെട്ടിടങ്ങളില്‍ അംഗപരിമിതര്‍ക്കും പ്രവേശിക്കാന്‍ സാധിക്കുമോയെന്ന് ഇതുവരെ ഇവര്‍ പരിശോധിച്ചിട്ടുണ്ട്. ഈ പരിശോധനയുടെ റിപ്പോര്‍ട്ട് അനുസരിച്ചുള്ള മാറ്റങ്ങള്‍ പല ഓഫീസുകളിലും നടന്നു വരികയാണെന്ന് എന്‍സിപിഇഡിപി-എംഫസിസ് യൂണിവേഴ്‌സല്‍ ഡിസൈന്‍ അവാര്‍ഡിന് പിന്നില്‍ പ്രവര്‍ത്തിച്ച ജാവേദ് അബിദി പറയുന്നു.

കേള്‍വി ശേഷിയില്ലാത്തവര്‍ക്കുള്ള യുവ അസോസിയേഷന്റെ വൈസ്പ്രസിഡന്റ് അഖില്‍ ഷിനോയ്, അംഗപരിമിത വിദഗ്ധനായ ഡോ. ഹോമിയാര്‍ മൊബൈദ്ജി, ഡെഫ്ഈസി എന്ന സംഘടനയുടെ സ്ഥാപകന്‍ വിവേക് മേത്ത, ആര്‍കിടെക്ടും ഡിസൈനറുമായ ഹേമങ് മിസ്ത്രി, ഇന്‍ഡോര്‍ ജില്ലാ മജിസ്‌ട്രേറ്റ് പി നരഹരി, എല്ലാവര്‍ക്കും പ്രാപ്യമായ ഇന്ത്യയുടെ സ്ഥാപകന്‍ ചേതന്‍ ഷാ എന്നിവരും റെയില്‍വേ മന്ത്രിയില്‍ നിന്നും 14ന് പുരസ്‌കാരം വാങ്ങും.

Next Story

Related Stories