ട്രെന്‍ഡിങ്ങ്

തൃപ്തി തൃപ്തിയില്ലാതെ തിരിച്ചു പോകുമെന്ന് പി സി ജോർജ്

സർക്കാരിനോട് സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി നൽകിയ കത്തിനെയും പി സി ജോർജ് രൂക്ഷമായി വിമർശിച്ചു

ശബരിമല സന്ദർശനത്തിനായി കേരളത്തിലെത്തിയ തൃപ്തി ദേശായിക്കെതിരെ കടുത്ത വിമർശനവുമായി പി സി ജോർജ് എം എൽ എ. തൃപ്തി ദേശായി ഒട്ടും തൃപ്തി ഇല്ലാതെ തിരിച്ചു പോകുമെന്നാണ് പി സി ജോർജ് പറഞ്ഞത്. “ഏതു മത വിശ്വാസവും മാന്യമായി സംരക്ഷിക്കപ്പെടുന്ന നാടാണിത്. അക്കാര്യത്തിൽ ജാതിമത ഭേദമില്ല. അതോർത്തു കൊണ്ട് മര്യാദക്ക് തിരിച്ചു പോകുന്നതാണ് നല്ലത്.” അദ്ദേഹം പറഞ്ഞു.

സർക്കാരിനോട് സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി നൽകിയ കത്തിനെയും പി സി ജോർജ് രൂക്ഷമായി വിമർശിച്ചു. ഏതെങ്കിലും രണ്ട് പെണ്ണുങ്ങൾ വന്ന് കാറു കൊണ്ട് വരാൻ പറഞ്ഞാൽ അത് നടപ്പാക്കാൻ ഉള്ളവരാണോ പൊലീസും മുഖ്യമന്ത്രിയും എന്ന ചോദ്യമാണ് ഉന്നയിച്ചത്. ഇത്തരത്തിലൊരു കത്തയച്ച് കേരള മുഖ്യമന്ത്രിയെ അവർ അപമാനിച്ചുവെന്നും പിസി കുറ്റപ്പെടുത്തി.

അതെ സമയം വിമാനത്താവളത്തിലെത്തി അ‍ഞ്ച് മണിക്കൂർ പിന്നിട്ടിട്ടും പുറത്തിറങ്ങാാവാതെ തൃപ്തി ദേശായിയും കൂട്ടരും വലയുന്ന കാഴ്ചയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ കാണാൻ സാധിക്കുന്നത്. അവരെ ഹോട്ടലിലേക്കും മാറ്റാൻ അനുവദിക്കില്ലെന്ന നിലപാടിൽ ആണ് പ്രതിഷേധക്കാർ.

ഇനി എന്ത് പ്രശ്‌നമുണ്ടായാലും ഉത്തരവാദി മുഖ്യമന്ത്രി: ചെന്നിത്തല; സിപിഎം ഭരണഘടനയല്ല നടപ്പാക്കേണ്ടത്: ശ്രീധരന്‍ പിള്ള

ശബരിമല LIVE: വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങാനാവാതെ തൃപ്തി; ഹോട്ടലിലേക്ക് മാറ്റാൻ സമ്മതിക്കില്ലെന്ന് പ്രതിഷേധക്കാർ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍