UPDATES

ട്രെന്‍ഡിങ്ങ്

ഇന്ത്യടുഡെ ചാനലിനെതിരെ നിയമ നടപടിയെന്ന് അഹമ്മദ് ഷെരീഫ്

ഞാന്‍ പി എഫിന്റെ വക്താവല്ല. 35വര്‍ഷക്കാലമായി മുഖ്യധാരാ പത്രരംഗത്ത് സജീവമായ എന്നെപ്പോലും ഇങ്ങനെ കുടുക്കാമെങ്കില്‍ എന്താണ് സ്ഥിതി? ഞാന്‍ ഇന്നു വരെ പി എഫിനായി പണം ആരോടും പിരിച്ചിട്ടില്ല. ആര്‍ക്കും അയച്ചിട്ടുമില്ല. ഒരിക്കലൂം ഇസ്ലാമിക് സ്റ്റേറ്റിനായി നാവോ പേനയൊ ചലിപ്പിച്ചിട്ടില്ല

ഇന്ത്യടുഡെ ചാനല്‍ പുറത്തുവിട്ട വിഡീയോ ദൃശ്യം തെറ്റിദ്ധാരണജനകമാണെന്നും ചതിയാണെന്നും അതിനെതിരായി നിയമനടപടി സ്വീകരിക്കുമെന്നും പി അഹമ്മദ് ഷെരീഫ് ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ് ബുക്ക് പോസറ്റ് ഇങ്ങനെ:

ഇന്നലെ ഇന്ത്യാ ടുഡെ ചാനല്‍ സ്റ്റിംഗ് ഓപറേഷന്‍ എന്ന മട്ടില്‍ പുറത്തു വിട്ട കാര്യങ്ങള്‍ മാധ്യമ ചരിത്രത്തിലെ കറുത്ത അധ്യായം എന്നേ പറയാനാവൂ. ഇന്ത്യാ ടുഡെയില്‍നിന്ന് എന്ന് അവകാശപെട്ടുകൊണ്ട് ഒരാളും എന്നെ കണ്ടിട്ടില്ല. എന്റെ ഒരു ഡല്‍ഹി ജര്‍ണലിസ്റ്റ് സുഹ്രുത്ത് ഒന്നര മാസം മുംബ് കണ്ടിരുന്നു. ഒരു ചായ കുടിച്ചു കുറേ നേരം ഒരു ഹോട്ടലില്‍ ഇരുന്ന് നാട്ടിലെ പല കാര്യങ്ങളും സംസാരിക്കുകയുണ്ടായി. അതില്‍ അറബി ക്കല്യാണം . മുത്തലാക്ക്,സ്ത്രീ വിദ്യാഭ്യാസം,പര്‍ദ്ദ,കള്ളപണം ,ഹവാല തുടങി പലതും വന്നിരുന്നു. ഇതില്‍ ഹവാല ഇന്ത്യയിലെങ്ങും വരുന്നതുപോലെ കേരളത്തിലും വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു. പ്രവാസികള്‍ വീട്ടിലേക്ക് പണം അയക്കുന്നതിനെക്കുറിച്ച് both waysഎന്നും പറഞ്ഞിരുന്നു. ഞാന്‍ എത്ര വീട്ടിലേക്ക് അയച്ചു എന്നതിന 10വര്‍ഷതിനിടെ 10ഉണ്ടാവും എന്നും പറയുകയുണ്ടായി. ആഗോള ഇസ്ലാമിക നവോത്ഥാനം എന്നത് എല്ലാ മുസ്ലിംകളും ലോകാടിസ്താനത്തില്‍ ഒരു കടമയായി കാണുന്നതാണന്നും സംസാരത്തില്‍ വരികയുണ്ടായി. എന്നാല്‍ ഇത് പരിചയക്കാരനായ ഒരു പത്രസുഹ്രുത്ത് രഹസ്യമായി റിക്കാര്‍ഡ് ചെയ്യുമെന്ന് കരുതിയിരുന്നില്ല ഇപ്പോള്‍ ഒരു ചാനലിലും ജോലി ചെയ്യുന്നില്ലെന്നും പറഞ്ഞതിനാല്‍ അയാളെ അവിശ്വസിച്ചില്ല. ഈ സംസാരങ്ങള്‍ എടുത്ത് പോപുലര്‍ ഫ്രണ്ടിനെക്കുറിച്ച ചോദ്യങള്‍ ഫിറ്റ് ചെയ്ത് കെട്ടുകഥകള്‍ സൃഷ്ടിക്കുമെന്ന് കാണാതിരുന്നത് എന്റെ പിഴ. അല്ലെങ്കില്‍ പോപുലര്‍ ഫ്ര്ണ്ടിന്റെ കാര്യം പറയാന്‍ ഞാന്‍ ആരാണ്? അതുമായി ബന്ധപ്പെട്ട പത്രസ്ഥാപനത്തിലെ ഒരു ജീവനക്കാരന്‍ മാത്രമായ എന്നെ ചാനല്‍ പി എഫിന്റെ സ്ഥാപകമെംബറാക്കിയിരിക്കുന്നു.

മതപരിവര്‍ത്തനം സമ്മതിച്ച് പോപ്പുലര്‍ ഫ്രണ്ട്; ഇന്ത്യ ഇസ്ലാമിക രാജ്യമാക്കുക ലക്ഷ്യമെന്നും പിഎഫ്‌ഐ ; ഒളിക്യാമറ ദൃശ്യം പുറത്ത്

ഞാന്‍ പി എഫിന്റെ വക്താവല്ല. 35വര്‍ഷക്കാലമായി മുഖ്യധാരാ പത്രരംഗത്ത് സജീവമായ എന്നെപ്പോലും ഇങ്ങനെ കുടുക്കാമെങ്കില്‍ എന്താണ് സ്ഥിതി? ഞാന്‍ ഇന്നു വരെ പി എഫിനായി പണം ആരോടും പിരിച്ചിട്ടില്ല. ആര്‍ക്കും അയച്ചിട്ടുമില്ല. ഒരിക്കലൂം ഇസ്ലാമിക് സ്റ്റേറ്റിനായി നാവോ പേനയൊ ചലിപ്പിച്ചിട്ടില്ല. ഇത്തരം കഠിനമായ ചെയ്തികള്‍ക്കെതിരെ നിയമപരമായിത്തന്നെ നീങാനാണ് ഉദ്ദേശിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍