TopTop
Begin typing your search above and press return to search.

ടൈംസ് സ്‌ക്വയറിനു സമീപം സ്‌ഫോടനം; ഒരാള്‍ പിടിയില്‍

ടൈംസ് സ്‌ക്വയറിനു സമീപം സ്‌ഫോടനം; ഒരാള്‍ പിടിയില്‍
ന്യുയോര്‍ക്കിലെ മാന്‍ഹട്ടണില്‍ പൈപ്പ് ബോംബ് സ്‌ഫോടനം. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സ്‌ഫോടന നടന്നതില്‍ ചിലര്‍ക്ക് നിസാര പരിക്കുകള്‍ ഉണ്ടായതല്ലാതെ ആര്‍ക്കും ജീവഹാനി ഉണ്ടായിട്ടില്ലെന്നാണ് ന്യുയോര്‍ക്ക് പൊലീസ് വകുപ്പ് നല്‍കുന്ന വിവരം.

തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് സ്‌ഫോടനം നടന്നത്. ടൈംസ് സ്‌ക്വയറിനു സമീപമുള്ള പോര്‍ട്ട് അഥോറിറ്റി ബസ് ടെര്‍മിനലിലായിരുന്നു സ്‌ഫോടനം. പിടിയിലായ ആള്‍ക്കും സ്‌ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ നില അല്‍പ്പം ഗുരുതരമാണെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പറയുന്നു. ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും പൊലീസ് അധികൃതര്‍ പറയുന്നത്. പിടിയലായ ആള്‍ ശരീരത്തില്‍ സ്‌ഫോടക വസ്തു ഘടിപ്പിച്ചിരുന്നെന്നും എന്നാല്‍ അപകടം ഉണ്ടാകുന്നതിനു മുന്നേയായി ഇയാളില്‍ നിന്നും സ്‌ഫോടക വസ്തു നീക്കം ചെയ്യാന്‍ പൊലീസിന് കഴിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.



സഫോടനത്തെ തുടര്‍ന്ന് ജനങ്ങളെ പോര്‍ട്ട് അഥോറിറ്റി ടെര്‍മിനിലിലെയും സമീപ പ്രദേശങ്ങളിലേയും മുഴുവന്‍ ജനങ്ങളെയും ഒഴിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാന്‍ഹട്ടനിലെ ഒരു തിരക്കേറിയ വാണിജ്യകേന്ദ്രത്തില്‍ സ്‌ഫോടനം നടന്നിരുന്നു.

Next Story

Related Stories