UPDATES

ട്രെന്‍ഡിങ്ങ്

ബെയര്‍ ഗ്രില്‍സിന് എങ്ങനെ ഹിന്ദി മനസിലായി? രഹസ്യം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലാണ് പ്രധാനമന്ത്രി സംഭാഷണങ്ങൾക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയത്.

ഡിസ്‌കവറി ചാനലിലെ പ്രശസ്തമായ ‘മാന്‍ വേഴ്‌സസ് വൈല്‍ഡ്’ ഷോയുടെ ഭാഗമായി ബ്രിട്ടിഷ് സാഹസിക സഞ്ചാരിയായ അവതാരകന്‍ ബെയര്‍ ഗ്രില്‍സുമൊത്തുള്ള പ്രധാന മന്ത്രി മോദിയുടെ യാത്ര അടുത്തിടെ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. രാഷ്ട്രീയ വിവാദങ്ങൾ ഉൾപ്പെടെ സൃഷ്ടിച്ച പരിപാടിയിൽ കൊടുംതണുപ്പിനെയും മഴയെയും അവഗണിച്ചുകൊണ്ട് കാടും പുഴകളുമെല്ലാം കടന്നായിരുന്നു ഉത്തരാഖണ്ഡിലെ ജിം കോര്‍ബെറ്റ് ദേശീയ പാര്‍ക്കിലെ വനത്തിലൂടെ ഇരുവരും നടത്തിയ യാത്ര.

ഷോയിൽ ഇരുവരുടെയും സംഭാഷണം ശ്രദ്ധേയമായിരുന്നു. ഇംഗ്ലീഷിലുള്ള ബെയര്‍ ഗ്രില്‍സിന്റെ ചോദ്യങ്ങൾക്ക് മോദി ഹിന്ദിയിലായിരുന്നു മറുപടി നൽകിയത്. തിരിച്ചും അങ്ങനെ തന്നെ. ഇക്കാര്യവും അന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ ആ സംശയങ്ങൾക്ക് മറുപടി പറയുകയാണ് മോദി. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലാണ് പ്രധാനമന്ത്രി സംഭാഷണങ്ങൾക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയത്.

“ബിയർ ഗ്രിൽസ് എന്റെ ഹിന്ദി എങ്ങനെ മനസ്സിലാക്കുന്നുവെന്ന് അറിയാൻ ധാരാളം പേർ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ആ സംഭാഷണങ്ങൾ എഡിറ്റു ചെയ്തതും അതോ ഒന്നിലധികം തവണ ചിത്രീകരിച്ചതാണോ എന്നാണ് മിക്കവരും ചോദിച്ചത്. എന്നാൽ അത് അങ്ങനെ ആയിരുന്നില്ല. എനിക്കും അദ്ദേഹത്തിനും ഇടയിൽ സഹായിയായി ആധുനിക സാങ്കേതിക വിദ്യ പ്രവർത്തിച്ചിരുന്നു. ബെയര്‍ ഗ്രില്‍സിന്റെ ചെവിയിൽ ഘടിപ്പിച്ചിരിക്കുന്ന ചെറിയ കോർഡ്‌ലെസ്സ് ഉപകരണം തന്റെ ഹിന്ദി സംഭാഷണങ്ങള്‍ തൽസമയം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുകയായിരുന്നു.” പ്രധാനമന്ത്രി പറയുന്നു.

പരിസ്ഥിതിയെ കുറിച്ച്, രാജ്യത്തെ വന്യജീവി സമ്പത്തിനെ കുറിച്ച് ആരോടെങ്കിലും അല്ലെങ്കിൽ എവിടെയെങ്കിലും സംസാരിക്കാൻ അവസരമുണ്ടെങ്കിൽ, വന്യജീവി, പരിസ്ഥിതി, കടുവ, ഏഷ്യാറ്റിക് സിംഹം, പരിണാമം എന്നിവയായിരിക്കും തിരഞ്ഞെടുക്കുന്ന പ്രധാന വിഷയങ്ങൾ. ഇന്ത്യയിലെ കാലാവസ്ഥാ നീതിയുടെയും ശുദ്ധമായ അന്തരീക്ഷത്തിന്റെയും ദിശയിൽ സ്വീകരിച്ച നടപടികൾ ലോകത്തെ അറിയിക്കാൻ ഇത്തരം അവസരങ്ങൾ മുതൽക്കൂട്ടായിരിക്കുമെന്ന് താൻ ഉറച്ചു വിശ്വസിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

“2010 ൽ റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ അന്താരാഷ്ട്ര കടുവ ഉച്ചകോടി നടന്നത്. ലോകത്ത് കടുവകളുടെ എണ്ണം കുറയുന്നതിനെക്കുറിച്ച് ഈ സമ്മേളനം ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ഒരു പ്രമേയം അവതരിപ്പിച്ചിരുന്നു. പ്രകൃതിയെക്കുറിച്ചും വന്യജീവികളെക്കുറിച്ചും സംസാരിക്കുമ്പോഴെല്ലാം നമ്മൾ സംസാരിക്കുന്നത് സംരക്ഷണത്തെക്കുറിച്ചാണ്. പക്ഷേ, നാം ഇപ്പോൾ സംരക്ഷണത്തിനപ്പുറത്തേക്ക് നീങ്ങുകയും അനുകമ്പയെക്കുറിച്ച് ചിന്തിക്കുകയും വേണമെന്നും പ്രധാനമന്ത്രി മൻ കി ബാത്തിൽ വ്യക്തമാക്കുന്നു. മഹാത്മാഗാന്ധിയുടെ 150 ജന്മവാർഷികം ആഘോഷിക്കുകയാണ് രാജ്യം. ഈ സാഹചര്യത്തിൽ ഇന്ത്യയെ പ്ലാസ്റ്റിക് വിമുക്തമാക്കി രാജ്യത്ത് ശുചിത്വത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും പ്രധാനമന്ത്രി മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു.

Also Read- Explainer: കാശ്മീരിനെക്കുറിച്ച് അംബേദ്‌ക്കര്‍ പറഞ്ഞത് ഇതാണ്, വെങ്കയ്യ നായിഡു ഉദ്ധരിച്ചതല്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍