TopTop

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: സോഷ്യല്‍ മീഡിയയില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ചാല്‍ നടപടിയെന്ന് പൊലീസ്

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: സോഷ്യല്‍ മീഡിയയില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ചാല്‍ നടപടിയെന്ന് പൊലീസ്
തിരുവനന്തപുരത്തെ ആക്രമണ സംഭവങ്ങളുമായി ബന്ധപ്പെട്ട് വ്യാജ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു. സിപിഎം-ബിജെപി സംഘര്‍ഷവുമായി ബന്ധപ്പെട്ടും ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുമാണ് വ്യാജവിവരങ്ങള്‍ പ്രചരിക്കുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഫേസ്്ബുക്കിലും വാട്സ് ആപ്പിലും വ്യാജ വീഡിയോ പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലെ ഇത്തരം നടപടികള്‍ നിരീക്ഷണത്തിലാണെന്നും പ്രകോപനപരമായ ദൃശ്യങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

Next Story

Related Stories