TopTop
Begin typing your search above and press return to search.

അഴിമതിയേക്കാള്‍ അപകടം വര്‍ഗീയത, അതുകൊണ്ട് കോണ്‍ഗ്രസിന് വോട്ട് ചെയ്യണം: പ്രകാശ് രാജ്

അഴിമതിയേക്കാള്‍ അപകടം വര്‍ഗീയത, അതുകൊണ്ട് കോണ്‍ഗ്രസിന് വോട്ട് ചെയ്യണം: പ്രകാശ് രാജ്
ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തെക്കുറിച്ചും, 2019-ലെ പൊതുതിരഞ്ഞെടുപ്പിന്‍റെ 'സെമി ഫൈനല്‍' ഘട്ടത്തിലെ പ്രവര്‍ത്തനങ്ങളേക്കുറിച്ചും ഹഫിംഗ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ ഒരിക്കല്‍ക്കൂടെ തന്റെ നയം വ്യക്തമാക്കുകയാണ് പ്രകാശ് രാജ്. 

പ്രകാശ് രാജ് പറഞ്ഞത്:

ഞാന്‍ എല്ലായ്‌പ്പോഴും ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ്, എന്നാല്‍ ഗൗരിയുടെ (ഗൗരി ലങ്കേഷ്) മരണം എന്‍റെ ഗതികള്‍ മാറ്റിമറിച്ചു. ഒരാളുടെ മരണത്തില്‍ ചിലര്‍ സന്തോഷിക്കുന്നത് കാണുമ്പോള്‍ സ്വാഭാവികമായും അതെന്തുകൊണ്ടാണെന്ന് നിങ്ങള്‍ ചോദിക്കും. അവളെ ഒറ്റയ്ക്ക് സംസാരിക്കാന്‍ വിട്ടതില്‍ ഞാനും ഉത്തരവാദിയാണ്. 

ഗൗരിയെ എനിക്ക് തിരിച്ചു കിട്ടില്ല. ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവാണത്. മറ്റൊരു ഗൗരി ലങ്കേഷും ഇനി ആവര്‍ത്തിക്കരുത്'  -  പ്രകാശ് രാജിന്‍റെ വയ്ക്കുകളില്‍ വേദനയും രോഷവും.

എന്റെ രാജ്യത്തിനോടും സമൂഹത്തിനോടും എനിക്ക് കടപ്പാടുണ്ട്. കാരണം ഞാന്‍ ജനിച്ചതും വളര്‍ന്നതും എല്ലാം നേടിയതും ഇവിടെ നിന്നാണ്. ഒന്നും തിരിച്ചുകൊടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്റെ ജീവിതത്തിന് തന്നെ എന്ത് പ്രസക്തി? ആരെങ്കിലും എവിടെയെങ്കിലും ഒന്ന് തുടങ്ങിവയ്ക്കണം. ശബ്ദങ്ങള്‍ പിറവിയെടുക്കുന്നത് അങ്ങിനെയാണ്.

എന്നിരുന്നാലും ബിജെപിയും മോദിയും ജനകീയമായി തുടരുകയാണ്.
ഇനിമുതല്‍ അങ്ങിനെയല്ല. ബി.ജെ.പിയുടെ പ്രത്യയശാസ്ത്രം തഴയപ്പെടാന്‍ പോവുകയാണ്. അവര്‍ക്ക് അവരുടെ ഹുങ്ക് പ്രകടിപ്പിക്കാന്‍ പ്രതിപക്ഷമില്ലാത്ത ഒരു ഭാരതമാണ് ആവശ്യം.

പ്രതിപക്ഷമില്ലാതെ ജനാധിപത്യം എങ്ങനെ സാധ്യമാകും? ഇസ്ലാമിനെ തുടച്ചു നീക്കണമെന്ന് ഒരു മന്ത്രി പറയുന്നു. സുപ്രീംകോടതി പറയുന്നത്‌ പോലും കേള്‍ക്കാത്ത ഒരു സര്‍ക്കാരാണ് ഇവിടെയുള്ളത്. സിനിമ റിലീസ് ചെയ്യണമെന്ന് സുപ്രീംകോടതി ആവശ്യപ്പെടുന്നു. പക്ഷെ, അവര്‍ അത് നിരോധിക്കുന്നു. എന്തുകൊണ്ടാണ് ഇത്തരം പുഴുക്കുത്തുകള്‍ പൊന്തിവരുന്നത്? തങ്ങള്‍ക്ക് തോന്നുന്നത്‌ പോലെ എല്ലാം ചെയ്യാം എന്ന വിശ്വാസം അവര്‍ക്കുണ്ടാകുന്നത് എന്തുകൊണ്ടാണ്? ഇതുപോലൊരു തിരഞ്ഞെടുപ്പ് നമ്മളിതുവരെ കണ്ടിട്ടില്ല. ഇപ്പോള്‍ തന്നെ, ആരെങ്കിലും വന്ന് നമുക്കുനേരെ ചാണകമെറിഞ്ഞേക്കാം. സാധാരണ പൌരന് ഉള്ളുതുറന്നൊന്ന് സംസാരിക്കണമെങ്കില്‍ പോലും പോലീസിന്റെ സംരക്ഷണം തേടേണ്ട അവസ്ഥയാണ്. ഇത് അനുവദിച്ചു കൊടുക്കാന്‍ കഴിയില്ല. നിങ്ങള്‍ സംസാരിക്കുന്നത് അവര്‍ ഇഷ്ടപ്പെടുന്നില്ല. അവര്‍ ഭീഷണിപ്പെടുത്തും. നിങ്ങളെ മൌനിയാക്കാന്‍ ശ്രമിക്കും.


ഏറ്റവും കൂടുതല്‍ വര്‍ഗീയവല്‍ക്കരിക്കപ്പെട്ട ഒരു തിരഞ്ഞെടുപ്പാണ് കര്‍ണാടകയില്‍ നടക്കാന്‍ പോകുന്നത്. എനിക്കറിയാം, ഞാന്‍ കര്‍ണാടകക്കാരനാണ്, ഇവിടെ ജനിച്ചു വളര്‍ന്നവനാണ്. തീവ്രനൈരാശ്യം മൂലമാണ് അവര്‍ വര്‍ഗീയമായ വേര്‍തിരിവുകള്‍ ഉണ്ടാക്കാന്‍ നോക്കുന്നത്. ഇക്കൂട്ടരാണ് രാജ്യത്തിന്‍റെ ഏറ്റവും വലിയ ഭീഷണി. തൂക്കു നിയമസഭ  വരുമെന്ന പ്രവചനങ്ങളെയെല്ലാം തള്ളിക്കളഞ്ഞ പ്രകാശ് രാജ്, വര്‍ഗീയ രാഷ്ട്രീയത്തെ ജനങ്ങള്‍ സ്വീകരിക്കില്ലെന്ന പ്രത്യാശ പ്രകടിപ്പിച്ചു. അവര്‍ക്കെന്നെ ഒരു ഹിന്ദു വിരുദ്ധനായി മുദ്ര കുത്തണം. എന്‍റെ സ്വകാര്യജീവിതത്തിലേക്ക് ഇരച്ചുകയറണം. ഒരു നുണ നൂറുപ്രാവശ്യം പറഞ്ഞാല്‍ അത് സത്യമാവില്ല. നിങ്ങളുടെ ഭയമാണ് മറ്റൊരാളുടെ ശക്തി. അഴിമതിയേക്കാള്‍ അപകടകാരമാണ് വര്‍ഗീയത. അതുകൊണ്ടാണ് ഞാന്‍ ജനങ്ങളോട് കോണ്‍ഗ്രസിന് വോട്ടുചെയ്യാന്‍ ആവശ്യപ്പെടുന്നത്. എന്തായാലും ബിജെപി ഇവിടെ ജയിക്കില്ല.

വായനയ്ക്ക്: https://goo.gl/JgLkvU

http://www.azhimukham.com/offbeat-students-and-teachers-accuses-each-other-in-maharajas-college-reports-amal/

Next Story

Related Stories