ട്രെന്‍ഡിങ്ങ്

മകളുടെ വാക്കുകള്‍ അച്ചട്ടായി; പ്രസംഗിച്ചു മണിക്കൂറുകള്‍ക്കകം ആര്‍എസ്എസ് തൊപ്പിയിട്ട പ്രണബിന്റെ വ്യാജ ചിത്രങ്ങള്‍ പുറത്ത്

പ്രസംഗം മറക്കും പടം നിലനില്‍ക്കുമെന്ന ശര്‍മിഷ്ടയുടെ മുന്നറിയിപ്പാണ് ഇപ്പോള്‍ സത്യമായി ഭവിച്ചിരിക്കുന്നത്

പ്രസംഗം മറക്കും പടം നിലനില്‍ക്കുമെന്നാണ് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കു മകള്‍ ഷര്‍മിഷ്ഠ ആര്‍എസ് എസ് വേദിയിലേക്ക് പ്രസംഗിക്കാന്‍ പോകവേ നല്‍കിയ മുന്നറിയിപ്പ്. എന്നാല്‍ പ്രസംഗ ശേഷം മകള്‍ പറഞ്ഞതു തന്നെ സംഭവിച്ചു എന്ന് തെളിയിച്ചിരിക്കുകയാണ് ചില ഫോട്ടോകള്‍. ആര്‍.എസ്.എസ് പ്രവര്‍ത്തകരെപ്പോലെ പ്രണബ് മുഖര്‍ജി. തൊപ്പിയിട്ട് സല്യൂട്ട് ചെയ്യുന്ന ഉറവിടം വ്യക്തമല്ലാത്ത വ്യാജ ചിത്രം വ്യാപകമായി പ്രചരിക്കുകയാണ്. താന്‍ പറഞ്ഞതു പോലെ തന്നെ സംഭവിച്ചു എന്ന് പറഞ്ഞ് കൊണ്ട് ഷര്‍മിഷ്ഠ വ്യാജചിത്രം ട്വീറ്റ് ചെയ്തിട്ടുമുണ്ട്.

അതെ സമയം ദേശീയത, രാഷ്ട്രം, ദേശാഭിമാനം തുടങ്ങിയവയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കാനാണ് ഇവിടെ വന്നതെന്ന് നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തെ പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് പ്രണബ് മുഖര്‍ജി പറഞ്ഞു. ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ജൈന് അടക്കമുള്ള വിവിധ മതവിഭാഗങ്ങള്‍ കൂടിക്കലര്‍ന്നും ഐക്യപ്പെട്ടുമാണ് ഇന്ത്യയുടെ ദേശീയ സ്വത്വം രൂപപ്പെടുന്നതെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു.

പ്രണബിനെ നാഗ്പൂരില്‍ എത്തിക്കുന്നതിന് പിന്നില്‍ ബോംബെ ക്ലബ്? ലക്ഷ്യം മോദി-ഷാ?

നേരത്തെ പ്രണബ് മുഖര്‍ജി ആര്‍എസ്എസ് നാഗ്പൂര്‍ ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനെ വിമര്‍ശിച്ച് അദ്ദേഹത്തിന്റെ മകളും കോണ്‍ഗ്രസ്സ് നേതാവുമായ ശര്‍മിഷ്ഠ മുഖര്‍ജി രംഗത്ത് വന്നിരുന്നു. ബിജെപിയുടെ വൃത്തികെട്ട തന്ത്രങ്ങളുടെ ഭാഗമായ കളിയിലാണ് പ്രണബ് ചെന്നു പെട്ടിരിക്കുന്നതെന്ന് ശര്‍മിഷ്ഠ ചൂണ്ടിക്കാട്ടി. പ്രസംഗം മറക്കും പടം നിലനില്‍ക്കുമെന്ന ശര്‍മിഷ്ഠയുടെ മുന്നറിയിപ്പാണ് ഇപ്പോള്‍ സത്യമായി ഭവിച്ചിരിക്കുന്നത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോദി-ഷാ പരിഭ്രാന്തരാണ്; രാജ്യം പലതും പ്രതീക്ഷിക്കേണ്ട സമയമായി

അക്രമം, അസഹിഷ്ണുത അവസാനിപ്പിക്കൂ, ആര്‍എസ്എസ് വേദിയില്‍ പ്രണാബ് മുഖര്‍ജി

‘അച്ഛൻ പറയുന്നത് ആളുകൾ മറക്കും, പക്ഷെ ആർഎസ്എസ് നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ നിലനിൽക്കും’: പ്രണബിനെ വിമർശിച്ച് മകൾ

എന്താണ് സംഘ് ശിക്ഷാ വർഗ്? പ്രണബിന്റെ സാന്നിധ്യം എങ്ങനെ സംഭവിച്ചു?

“ഭാരതമാതാവിന്റെ ‘മഹാനാ’യ പുത്രനാണ് ഹെഡ്‌ഗേവാര്‍” എന്ന് പ്രണബ് മുഖര്‍ജി; ആര്‍എസ്എസ് ആസ്ഥാനത്തെത്തി

പ്രണബിനെ പോലെ നാഗ്പൂരിലേക്ക് കച്ച മുറുക്കുന്ന കോണ്‍ഗ്രസ്സുകാര്‍ വായിച്ചറിയാന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍