ട്രെന്‍ഡിങ്ങ്

ലവ് ജിഹാദികളെ ചുട്ടുകൊല്ലും; ഹിന്ദുത്വ ഭീകരന്‍ പ്രതീഷ് വിശ്വനാഥിന്റെ കൊലവിളി; ഇയാളെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല?

Print Friendly, PDF & Email

പ്രതീഷ് പറയുന്നത് ലവ് ജിഹാദ് ചെയ്യാന്‍ ശ്രമിക്കുന്ന ഓരോരുത്തരുടെയും അവസ്ഥ ഇതായിരിക്കുമെന്നാണ്

A A A

Print Friendly, PDF & Email

രാജസ്ഥാനില്‍ ലവ് ജിഹാദിന്റെ പേരില്‍ യുവാവിനെ ചുട്ടുകൊന്നത് ന്യായീകരിച്ചും വിഎച്ച്പി നേതാവ് പ്രതീഷ് വിശ്വനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ ദിവസം ബാബറി മസ്ജിദിന്റെ 25-ാം വാര്‍ഷികം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ മധുരം വിതരണം ചെയ്ത് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് തൊട്ടുപിന്നെലെയാണ് ഇയാള്‍ ഇന്ന് രാജസ്ഥാനിലെ ക്രൂരമായ കൊലപാതകത്തെയും ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുന്നത്.

പ്രതീഷ് എന്ന വിപ്ലവകാരി

ഇവിടെ മനുഷ്യനില്ല, ഹിന്ദു മാത്രമേയുള്ളൂവെന്നാണ് പ്രതീഷിന്റെ ഫേസ്ബുക്ക് പോസ്റ്റുകളുടെ ഓരോന്നിന്റെയും സാരാംശം. ബാബറി മസ്ജിദ് തകര്‍ത്തത് പോലെ മഥുരയിലും കാശിയിലുമുള്ള മുസ്ലിം പള്ളികളും തകര്‍ക്കാന്‍ ആഹ്വാനം ചെയ്യുന്നതായിരുന്നു പ്രതീഷ് ഇന്നലെയിട്ട ഫോട്ടോകള്‍ക്കൊപ്പമുള്ള സന്ദേശങ്ങള്‍. എന്നാല്‍ ഇന്ന് ലവ് ജിഹാദ് ആരോപിച്ച് സംഘപരിവാര്‍ ചുട്ടുകൊന്ന യുവാവിന്റെ കൊലപാതകത്തെ ന്യായീകരിക്കുമ്പോള്‍ പ്രതീഷ് പറയുന്നത് ലവ് ജിഹാദ് ചെയ്യാന്‍ ശ്രമിക്കുന്ന ഓരോരുത്തരുടെയും അവസ്ഥ ഇതായിരിക്കുമെന്നാണ്. ഭാരതത്തിലെ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ ജിഹാദികള്‍ ലവ് ജിഹാദ് അവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നുവെന്നും ഇതില്‍ പറയുന്നു. അതായാത് സംഘപരിവാറിന്റെ ആക്രമണങ്ങളല്ല ഇവിടെ സമാധാനം ഇല്ലാതാക്കുന്നതെന്നാണ് ഇയാളുടെ കണ്ടെത്തല്‍.

ബാബറി മസ്ജിദ് തകര്‍ത്തത് ആഘോഷിച്ച് മധുര വിതരണം: കാശിയിലും മഥുരയിലും പള്ളികള്‍ തകര്‍ക്കണമെന്ന് ആഹ്വാനവും

സാമുദായിക സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്ന ഇയാളെ ഇനിയും അറസ്റ്റ് ചെയ്യാന്‍ നമ്മുടെ സര്‍ക്കാര്‍ വൈകിക്കൂട. സമാധാനത്തിന്റെ മൂര്‍ത്തിഭാവമെന്ന് സ്വയം വിളിക്കുന്ന അമൃതാനന്ദമയിക്കൊപ്പമുള്ള ചിത്രമാണ് ഇയാള്‍ ഫേസ്ബുക്കിലെ തന്റെ പ്രൊഫൈല്‍ ചിത്രമായി ഉപയോഗിച്ചിരിക്കുന്നത്. ഇതേ പേജിലൂടെയാണ് നാട്ടില്‍ കലാപമുണ്ടാക്കാനുള്ള ആഹ്വാനങ്ങളും നടത്തുന്നത്.

ലൗവ് ജിഹാദ്; രാജസ്ഥാനില്‍ മുസ്ലിം തൊഴിലാളിയെ ജീവനോടെ ചുട്ടുകൊന്നു/ ഞെട്ടിക്കുന്ന വീഡിയോ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍