കായികം

മീ ടൂ കാംപെയിനെ പിന്തുണച്ച് പിവി സിന്ധു

Print Friendly, PDF & Email

ഇത്തരത്തില്‍ തങ്ങളുടെ ദുരനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ തയ്യാറായവരെ താന്‍ ബഹുമാനിക്കുന്നതായും അവരെ അഭിനന്ദിക്കുന്നതായും സിന്ധു പറഞ്ഞു.

A A A

Print Friendly, PDF & Email

ബോളിവുഡില്‍ കൊടുങ്കാറ്റുയര്‍ത്തിയിരിക്കുന്ന മീ ടൂ കാംപെയിനെ പിന്തുണച്ച് ബാറ്റ്്മിന്റണ്‍ താരവും ഇന്ത്യയുടെ വെള്ളി മെഡല്‍ ജേതാവുമായ പിവി സിന്ധു. ഇത്തരത്തില്‍ തങ്ങളുടെ ദുരനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ തയ്യാറായവരെ താന്‍ ബഹുമാനിക്കുന്നതായും അവരെ അഭിനന്ദിക്കുന്നതായും സിന്ധു പറഞ്ഞു. വൊഡാഫോണിന്റെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പ്രത്യേക സഖി പ്ലാനിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് പിവി സിന്ധു നിലപാട് വ്യക്തമാക്കിയത്. അതേസമയം കായികരംഗത്ത് ഇത്തരം അനുഭവങ്ങള്‍ തനിക്ക് ഉണ്ടയാട്ടില്ലെന്നും സിന്ധു പറയുന്നു. കോച്ചില്‍ നിന്നോ സഹതാരങ്ങളില്‍ നിന്നോ ഇത്തരം അനുഭവം ഉണ്ടായിട്ടില്ലെന്നും സിന്ധു പറഞ്ഞത്. കഴിഞ്ഞ ദിവസം മറ്റൊരു ബാറ്റ്മിന്റണ്‍ താരം ജ്വാല ഗുട്ട കോച്ചിന്റെ മാനസിക പീഡനത്തിനെതിരെ രംഗത്തുവന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍