UPDATES

ട്രെന്‍ഡിങ്ങ്

ഞാനറിയുന്ന കുമ്മനം ചേട്ടന്‍ മരിച്ചു പോയി; ഗവര്‍ണര്‍ പദവി രാജിവച്ച് തിരിച്ചു വരണമെന്ന് രാഹുല്‍ ഈശ്വര്‍

ശബരിമലയിലെ ആചാരം സംരക്ഷിക്കാനായി ജല്ലിക്കെട്ട് മാതൃകയില്‍ ഓര്‍ഡിനന്‍സ് വേണമെന്നും രാഹുല്‍ ഈശ്വര്‍

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രിംകോടതി വിധിക്കെതിരെ നിശബ്ദനായിരിക്കുന്ന മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെതിരെ രൂക്ഷ വിമര്‍ശനവുമായി ശബരിമല തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വര്‍. തനിക്കറിയാവുന്ന കുമ്മനം ചേട്ടന്‍ മരിച്ചുപോയെന്നാണ് രാഹുല്‍ വിമര്‍ശിക്കുന്നത്.

‘എനിക്കറിയാവുന്ന കുമ്മനം രാജശേഖരന്‍ ചേട്ടന്‍ മരിച്ചു പോയി, ഇല്ലെങ്കില്‍ ഇപ്പോള്‍ ശബരിമലയ്ക്ക് വേണ്ടി പോരാടാന്‍ മുന്നിലുണ്ടാകുമായിരുന്നു’ എന്നാണ് രാഹുല്‍ പറഞ്ഞത്. ശബരിമലയിലെ ആചാരം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള സമരത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ കുമ്മനത്തെ ക്ഷണിക്കുന്നുണ്ട്. ‘അദ്ദേഹത്തോടുള്ള ആദരവും സ്‌നേഹവും കൊണ്ടാണ് ഇതു പറയുന്നത്. മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് തിരിച്ചുവരണം കുമ്മനം ചേട്ടാ’ രാഹുല്‍ ആവശ്യപ്പെടുന്നു. ശബരിമലയിലെ ആചാരം സംരക്ഷിക്കാനായി ജല്ലിക്കെട്ട് മാതൃകയില്‍ ഓര്‍ഡിനന്‍സ് വേണമെന്നും രാഹുല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെടുന്നു.

രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

– എനിക്കറിയാവുന്ന കുമ്മനം രാജശേഖരന്‍ ചേട്ടന്‍ മരിച്ചു പോയി – (2 Points, 30 Seconds)

** ഇല്ലെങ്കില്‍ ഇപ്പോള്‍ ശബരിമലക്ക് വേണ്ടി പോരാടാന്‍ മുന്നില്‍ ഉണ്ടാകുമായിരുന്നു. അദ്ദേഹത്തിനോടുള്ള ആദരവും സ്നേഹവും കൊണ്ടാണ് ഇതു പറയുന്നത്. മിസോറം Governor സ്ഥാനം രാജി വച്ച് തിരിച്ചു വരണം കുമ്മനം ചേട്ടാ
** ഇനി 14 ദിവസം — ഓരോ മിനിറ്റും വിലപ്പെട്ടതാണ്. ജെല്ലിക്കെട്ട് മാതൃകയില്‍ ഒരു Ordinance വേണം
** ഞാന്‍ കാല് പിടിച്ചു പറയാം – ദൈവത്തെ ഓര്‍ത്തു രാഷ്ട്രീയം കളിക്കരുത്. CPM vs BJP ആക്കരുത്

1) ഇനി 14 ദിവസം.. ഒരു വശത്തു Review / Reference Petition ശക്തമായി മുന്നോട്ടു പോകുന്നുണ്ട്. മറു കയ്യില്‍ ‘Jallikattu Model Ordinance’ നു വേണ്ടി നമ്മള്‍ ശ്രമിക്കണം. Congress, BJP, Communist ഒരുമിച്ചു സഹകരിച്ചാല്‍ അത് നടക്കു. എല്ലാ രാഷ്ട്രീയ കക്ഷികളും തമിഴ് ജെല്ലിക്കെട്ടിനു ഒന്നിച്ചു വന്നതുപോലെ അയ്യപ്പ ജെല്ലിക്കെട്ടിനു വേണ്ടി ഒന്നിക്കണം

2) നമ്മള്‍ ഈ മഹാ പ്രാര്‍ത്ഥന പ്രക്ഷോഭത്തില്‍ വര്‍ഗ്ഗീയതയോ, രാഷ്ട്രീയമോ കലര്‍ത്തരുത്. ഈ മഹാ യുദ്ധം എല്ലാ Temples , Churches , Mosaues വേണ്ടിയുള്ളതാണ്.

‘അഡള്‍ട്ട് ജോക്സ്’ പേരുമാറ്റി രാഹുല്‍ ഈശ്വര്‍ എന്നാക്കി; ഫെയ്സ്ബൂക് പേജിന്റെ ലൈക് കൂട്ടാനുള്ള രാഹുലിന്റെ തന്ത്രമെന്ന് സോഷ്യൽ മീഡിയ

ഗ്രൗണ്ടിലിറങ്ങുന്നതിന് തൊട്ടുമുമ്പ് ക്യാപ്റ്റനെ മാറ്റിയതെന്തെന്ന് ഇപ്പോള്‍ വ്യക്തമായി; കുമ്മനത്തിന്റേത് പണിഷ്മെന്‍റ് ട്രാന്‍സ്ഫര്‍ തന്നെ

ശബരിമല വിധി: ചാനല്‍ ചര്‍ച്ചയില്‍ ചീഫ് ജസ്റ്റിസിനെ കള്ളനെന്ന് വിളിച്ച് രാഹുല്‍ ഈശ്വര്‍

ജെല്ലിക്കെട്ട് നിരോധനസമയത്തേതിന് സമാനമായ പ്രതിഷേധം ഉയരും; അപ്പോള്‍ ചോദ്യങ്ങളുമായി വരരുത്: രാഹുല്‍ ഈശ്വര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍