പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രസംഗം. മോദി രാജ്യത്തെ കേൾക്കുന്നില്ല. അദ്ദേഹം മൻകി ബാത്ത് നടത്തി ജനങ്ങളോട് പറയുകയാണ് ചെയ്യുന്നത്. അദ്ദേഹം മൻകി ബാത്ത് ജനങ്ങളോട് പറയുകയാണ്. തൊഴിലില്ലായ്മയും കാർഷികരംഗത്തെ പ്രതിസന്ധിയുമാണു രാജ്യം നേരിടുന്ന മുഖ്യപ്രശ്നമെന്നും അദ്ദേഹം പറയുന്നു. രാജ്യത്തെ യുവജനങ്ങൾക്ക് ഭാവി നഷ്ടമായ നിലയാണ്. തൊഴിലില്ലായ്മ എന്ന പ്രതിസന്ധിയിൽ നിന്ന് കര കയറുക എന്നത് എങ്ങനെയെന്ന് അവർക്കറിയില്ല.
നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പിലാക്കി മോദി പ്രശ്നം വഷളാക്കി. നിലവിലെ പ്രതിസന്ധി നേരിടാനുള്ള പോംവഴി കണ്ടത്തുകയാണ് വേണ്ടത്. എന്നാൽ ആ സമയം അദ്ദേഹം കോടീശ്വരൻമാരായ സുഹൃത്തുക്കളെ സഹായിക്കുകയാണ്. മുവായിരം കോടിയുടെ സഹായമാണ് അദ്ദേഹം തന്റെ സുഹൃത്തുക്കള്‍ക്ക് നല്‍കിയത്. എന്നാൽ അദ്ദേഹം സാധാരണക്കാരുടെ വിഷയങ്ങളെ കുറിച്ച് ബോധവാനല്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.
പുൽവാമ ഭീകരാക്രമണത്തിന്റെ പേരിലും രൂക്ഷ വിമർശനമാണ് അദ്ദേഹം പ്രധാനമന്ത്രിക്കെതിരെ ഉന്നയിച്ചത്. ധീര ജവാൻമാർ കൊല്ലപ്പെട്ടപ്പോഴും അദ്ദേഹം സിനിമയില്‍ അഭിനയിക്കുകയായിരുന്നു. അത് നിർത്താൻ അദ്ദേഹം തയ്യാറായില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ കോഴിക്കോട് നടന്ന ജന മഹാറാലിയിൽ ആരോപിച്ചു.