Top

ജിഎസ്ടി പൊളിച്ചെഴുതും, വനിതാ ബിൽ പാസാക്കും, മിനിമം വരുമാനം അവകാശമാക്കും; വൻ വാഗ്ദാനങ്ങളുമായി രാഹുല്‍ ഗാന്ധിയുടെ കൊച്ചി പ്രസംഗം

ജിഎസ്ടി പൊളിച്ചെഴുതും, വനിതാ ബിൽ പാസാക്കും, മിനിമം വരുമാനം അവകാശമാക്കും; വൻ വാഗ്ദാനങ്ങളുമായി രാഹുല്‍ ഗാന്ധിയുടെ കൊച്ചി പ്രസംഗം
നരേന്ദ്രമോദി സർക്കാർ അഭിമാന പദ്ധതിയായി അവതരിപ്പിച്ച പുതിയ നികുതി സംവിധാനമായ ചരക്ക് സേവന നികുതിയെ രൂക്ഷമായി വിമർശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജിഎസ്ടി തുടക്കം മുതലേ പരാജയമാണന്ന് ആരോപിച്ച അദ്ദേഹം കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജിഎസ്ടി ഉടച്ചുവാർക്കുമെന്നും വ്യക്തമാതക്കുന്നു. പതിവ് രീതിയിൽ ഗബ്ബർ സിങ്ങ് ടാക്സെന്ന് പരിഹസിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം. സംസ്ഥാനം നേരിട്ട വലിയ പ്രളയ ദുരിതാശ്വാസത്തിന് കൈത്താങ്ങാവുന്ന തരത്തിൽ നികുതി ഘടനയിൽ മാറ്റം വരുത്താൻ ജിഎസ്ടി കൊണ്ട് കഴിഞ്ഞില്ല. പുനരുദ്ധാരണപദ്ധതിയിലേക്ക് എന്തെങ്കിലും അധികവരുമാനണ്ടാക്കുന്ന തരത്തില്‍ ജിഎസ്ടിയില്‍ മാറ്റം വരുത്താന്‍ സാധിച്ചോ എന്ന് ചോദ്യം ഉന്നയിച്ച അദ്ദേഹം ചെറുകിട വ്യാപാരികള്‍ക്ക് ജിഎസ്ടി ഒരു ഗുണവും ഉണ്ടാക്കിയില്ലെന്നും പറയുന്നു. സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ 2019-ല്‍ നമ്മള്‍ ഈ ഗബ്ബര്‍സിംഗ് ടാക്സ് മാറ്റിയെഴുതും. ജനങ്ങള്‍ക്ക് മനസ്സിലാവുന്ന തരത്തിലുള്ള ഏറ്റവും ലളിതമായ നികുതി സംവിധാനം കൊണ്ടു വരുമെന്നു - രാഹുല്‍ വ്യക്തമാക്കുന്നു.

അതേസമയം, വനിതാ സംവരണ ബില്‍ പാസാക്കുകയായിരിക്കും അധികാരത്തിലെത്തിയാല്‍ ആദ്യം ചെയ്യുന്ന നടപടിയെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. തെരഞ്ഞെടുപ്പുകളിൽ കൂടുതല്‍ വനിതകള്‍ക്കും യുവാക്കള്‍ക്കും അവസരം നല്‍കുകയാണ് പാർട്ടി ഉദ്ദേശിക്കുന്നത്. കൂടുതല്‍ വനിതകള്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വരേണ്ടതുണ്ട്. കേരളത്തിനാണ് ഇക്കാര്യത്തില്‍ കൂടുതല്‍ സംഭാവന ചെയ്യാനാവുക. ഈ വേദിയില്‍ വനിതകള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോവുകയാണെന്ന് രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ പാവപ്പെട്ട ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടില്‍ മിനിമം വരുമാനം എത്തിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തൊഴിലുറപ്പു പദ്ധതിയുടെ തുടര്‍ച്ചയായി ആയിരിക്കും മിനിമം വരുമാന പദ്ധതി നടപ്പാക്കുക. മിനിമം വരുമാനം അവകാശമാക്കി മാറ്റുമെന്നും അദ്ദേഹം കൊച്ചിയിൽ വ്യക്തമാക്കുന്നു.
കേരളം വെറും സംസ്ഥാനമല്ല, അതൊരാശയമാണ്, ദുബായ് സന്ദർശനത്തിൽ ആ ആവേശമാണ് കണ്ടത്. രാജ്യത്തിന് മാതൃകയാവാൻ കേരളത്തിന് കഴിയും. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. അഭിപ്രായ ഭിന്നത ഉണ്ടാവും, എന്നാൽ ഒന്നിച്ചു പ്രശ്നങ്ങളിൽ നേരിടുന്നതാണ് നമ്മുടെ രീതിയെന്നും രാഹുൽ അദ്ദേഹം പറയുന്നു.

സിപിഎമ്മിനും ആർഎസ്എസിനും കേഡർ സംവിധാനമുണ്ട്; എന്നാൽ ഇന്ത്യയുടെ ഹൃദയം കോൺഗ്രസിന് ഒപ്പമാണെന്ന് രാഹുൽ ഗാന്ധി. അത് മനസിലാക്കണം. കോണ്‍ഗ്രസ് ചരിത്രത്തിനൊപ്പവും ഇന്നും നിലനിൽക്കുന്നു. കേരളത്തിൽ സിപിഎമ്മിനെയും, കേന്ദ്രത്തിൽ ബിജെപിയെയും അടുത്ത തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തണം. അതിനുള്ള ശക്തി നിങ്ങളിലുണ്ടെന്നും കോൺഗ്രസ് അധ്യക്ഷൻ .
ഭിന്നിപ്പിക്കുന്നവർക്കെതിരെ പോരാടണം. കോണ്‍ഗ്രസിന് മാത്രമാണ് ജനങ്ങളെ ഒന്നിച്ച് നിർത്താൻ കഴിയുക.

യുവാക്കളെ, സാധാരണക്കാരെ എല്ലാം അവഗണിച്ചു കൊണ്ടാണ് കേരള സർക്കാർ മുന്നോട്ട് പോവുന്നത്. മോദിയോടെ ചോദിച്ച അതേ ചോദ്യങ്ങളാണ് പിണറായിയോടും ചോദിക്കാനുള്ളത്. പാവങ്ങൾക്കായി എന്തുചെയ്തു എന്ന്.

കേരള സർക്കാർ സ്വജനപക്ഷപാതം കാണിക്കുന്നു. കേരളത്തിലെ പ്രളയം മനുഷ്യനിർമിതമെന്നാണ് ആരോപണം. എന്നാൽ കേരളം ഒന്നിച്ച് പ്രളയത്തെ നേരിട്ടു. പ്രവാസികളായ മലയാളികൾ മുഴുവൻ സംസ്ഥാനത്തെ സഹായിച്ചു. എന്നാൽ കേരള സർക്കാർ സംസ്ഥാനത്തെ പുനർ നിർമ്മിക്കുമെന്ന് പ്രതീക്ഷിച്ചു. ജനങ്ങളുടെ ദുരിതത്തിൽ കൂടെ ഉണ്ടാകുമെന്ന് കരുതി. എന്നാൽ കേരള സർക്കാർ ഒന്നും ചെയ്തില്ലെന്നും രാഹുൽ ഗാന്ധി. കേരളത്തിലെ സിപിഎം- ബിജെപി പാർട്ടികളെ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും രാഹുൽ.
അധികാരത്തിലെത്തിയാൽ ജിഎസ്ടി പുനരാവിഷ്കരിക്കുമെന്നും രാഹുൽ ഗാന്ധി.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ മിനിമം വേതനം ഗ്യാരന്റി വേതനം നടപ്പാക്കും. പാവങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തിക്കും. മോദി ചെയ്ത പോലെ 15 പേർക്കല്ല നമ്മുടെ പദ്ധതി. എല്ലാ സാധാരണക്കാരെയും ലക്ഷ്യമിടുന്നതാണ്.

സുപ്രീം കോടതിയിലെ നാഡ് ജഡ്ജിമാർ‌ കോടകിയിൽ നിന്നും പുറത്ത് വന്നു. എന്തായിരുന്നു അവർ പറ‍ഞ്ഞ സന്ദേശം, നരേന്ദ്രമോദിയും അമിത്ഷായും സുപ്രീം കോടതിയെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നാണ് അവർ പറഞ്ഞത്. എന്താണ് സിബി ഐയിൽ സംഭവിച്ചത്. സുപ്രീം കോടതി പറഞ്ഞിട്ടും സിബിഐ ഡയറക്ടറെ മോദി ഇടപെട്ട് മാറ്റി. എന്തായിരുന്നു ഇതിന് പിന്നിൽ. മോദിയോട് ചോദിക്കുകയാണ്. എന്നാൽ എല്ലാ ചോദ്യങ്ങൾക്കും ഒറ്റ ഉത്തരം മാത്രം.

ഇന്ത്യയുടെ പ്രധാനമന്ത്രി അഴിമതിക്കാരനാണ്. പ്രധാനമന്ത്രി സ്വയം രക്ഷിക്കാനാണ് സിബിഐ ഡയറക്ടറെ മാറ്റിയത്.
നരേന്ദ്രമോദി രാജ്യത്തെ രണ്ട് കഷ്ണമാക്കാൻ ശ്രമിക്കുന്നു. പണക്കാരുടെയും പാവപ്പെട്ടവരുടെുയും ഇന്ത്യ സൃഷ്ടിക്കുന്നു. കർഷകരെ അവഗണിക്കുന്നു. സമ്പന്നരായ സുഹൃത്തുക്കളെ അവഗണിക്കുന്നു. എന്നാൽ നമ്മൾ താൽക്കാലിക ലാഭം പ്രതീക്ഷിച്ച് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നില്ല. പാവപ്പെട്ടവരെ ഹരിത വിപ്ലവത്തിലൂടെ മുന്നണിയിലെത്തിച്ചത് കോൺഗ്രസാണ്. ഒരു ദശാബ്ദത്തിനകം ഇന്ത്യയെ ഭക്ഷ്യ സ്വയം പര്യാപ്തമാക്കും. രണ്ടാം ധവള വിപ്ലവം ഉണ്ടാക്കും.

രാജ്യത്തെ മുന്നോട്ട് പോകാനുള്ള നടപടികളായിരുന്നു സ്വാതന്ത്രനേടിയ ശേഷം നടപ്പാക്കിയത്. എന്നാൽ അഞ്ച് വർഷം കൊണ്ട് രാജ്യത്തെ നരേന്ദ്രമോദി വർഷങ്ങൾ പിന്നോട്ട് അടിപ്പിച്ചു. വ്യസായികളായ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ മാത്രമാണ് അദ്ദേഹം സഹായിച്ചത്. തൊഴിലന്വേഷകരായ യുവാക്കളെ തള്ളിയാണ് അദ്ദേഹം ഇത് നടപ്പാക്കിയത്. രാജ്യം വിട്ട വായ്പ തട്ടിപ്പുകാരെ എണ്ണിപ്പറഞ്ഞ് മോദിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധിയുടെ പ്രസംഗം.
കോണ്‍ഗ്രസിലെ എല്ലാ അംഗങ്ങളും കോൺഗ്രസിനായി നിലകൊള്ളണം. നിങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിക്കും. കൂടുതൽ വനിതാ സ്ഥാനാർഥികളും യുവാക്കളം വേണം. വനിതാ സംവരണ ബില്ല് പാസ്സാക്കും. എല്ലാ തിരഞ്ഞെടുപ്പിലും കൂടുതൽ വനിതളും യുവാക്കളും രംഗത്തെത്തും. പാർട്ടി നേതൃത്വത്തിലും യുവാക്കളെത്തും.  വേദിയിൽ കുറച്ച് കൂടി വനിതകൾ വേണമായിരുന്നു- രാഹുൽ ഗാന്ധി. വരും കാലത്ത് അത് ഉറപ്പാക്കും.

സമ്മേളന വേദിയിലേക്ക് ബുത്ത് പ്രസിഡന്റെനെ സ്വാഗതം ചെയ്ത് രാഹുൽ ഗാന്ധി. എല്ലാ നേതാക്കൾക്കും അവരുടെ ബൂത്ത് അഭിമാനമാകണം. രാഹുൽ ഗാന്ധി സംസാരിക്കുന്നു.
ചെങ്ങന്നൂരിലെ പരാജയത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് തിരഞ്ഞെടുപ്പിനായി പ്രവർത്തിക്കണമെന്ന് എകെ ആന്റണി.

പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളം രാഹുൽ ഗാന്ധിക്കൊപ്പം ഉണ്ടാകുമെന്നതിന്റെ തെളിവാണ് പരിപാടി. കേരളത്തെ തിരിഞ്ഞ് നോക്കാത്ത വ്യക്തിയാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിൽ ബിജെപി ഇത്തവണ ഒരു സീറ്റും പോലും വിജയിക്കില്ല. സിപിഎം സമ്പൂർണമാവും. കേരളം രാഹുലിനെ പിന്തുണയ്ക്കും.

ജനങ്ങളെ ഭിന്നിപ്പിക്കുന്ന നരേന്ദ്രമോദിയും മറുവശത്ത് പിണറായിയുടെ വിജയനുമാണ്. കേരളത്തില്‍ കോൺഗ്രസിനെ തോൽപിച്ച് പാർലമെന്റില്‍ കോൺഗ്രസിന് വേണ്ടി കൈപൊക്കാവൻ സിപിഎം വേണ്ട. 20 സീറ്റുകളും കോൺഗ്രസ് നേടുമെന്നും രമേശ് ചെന്നിത്തല ചെന്നിത്തല വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് വരെ കോൺഗ്രസ് പ്രവർത്തകർക്ക് വിശ്രമം ഉണ്ടാവില്ലെന്നും ചെന്നിത്തല.
മിനിമം വേതനം പദ്ധതി രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. രാഹുൽ വാക്കുപാലിക്കും. മധ്യപ്രദേശിൽ കർഷകരുടെ കടങ്ങൾ എഴുതിതള്ളും. അധികാരത്തിലെത്തിയാൽ മിനിമം വേതമം ഉറപ്പാക്കുമെന്ന്- കെസി വേണുഗോപാൽ.

രാഹുൽ ഗാന്ധി ഇന്ത്യയെ നയിക്കുമെന്ന് എഐസിസി അംഗം മുകുൾ വാസ്നിക്. നരേന്ദ്രമോദി അപകടത്തിലാക്കിയ ഭരണ ഘടന സംരക്ഷിക്കാൻ രാഹുൽ അധികാരത്തിലെത്തും.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി അംഗം മുകുൾ വാസ്നിക് പ്രവര്‍ത്തകരോട് സംസാരിക്കുന്നു.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷ പ്രസംഗത്തിന് ശേഷം മുതിര്‍ന്ന നേതാവ് പിസി ചാക്കോ സംസാരിക്കുന്നു.
സംസ്ഥാനത്തെ ബൂത്തുതലം മുതലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കൊച്ചി മറൈൻ ഡ്രൈവിലെ വേദിയിലെത്തി. അൽ‌പസമയത്തിനകം അദ്ദേഹം പ്രവത്തകരോട് സംസാരിക്കും. നിറഞ്ഞ് കവിഞ്ഞ് സദസ്സ്.


പത്ത് മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം എം ഐ ഷാനവാസിന്റെ വസതിയിൽ നിന്നും കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി മറൈൻ ഡ്രൈവിലെ പാർട്ടി പരിപാടിയിലേക്ക് തിരിച്ചു. കേരളത്തിൽ നിന്നുള്ള മുതിർ‌ന്ന നേതാക്കൾക്കൊപ്പമായിരുന്നു രാഹുൽ എം ഐ ഷാനവാസിന്റെ വീട്ടിലെത്തിയത്.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കൊച്ചിയിലെത്തി. സംസ്ഥാനത്ത് വിവിധ പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സംസ്ഥാനത്തെത്തി. മുൻ നിശ്ചയിച്ചതിൽ നിന്നും ഒന്നര മണിക്കൂർ വൈകിയാണ് രാഹുൽ കേരളത്തിലെത്തിയത്. 2.27 ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹം അന്തരിച്ച കോൺഗ്രസ് നേതാവ് എം ഐ ഷാനവാസിന്റെ വീട്ടിലേക്ക് തിരിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ യുഡിഎഫിന്റെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുക്കമിട്ടുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അൽപ സമയത്തിനകം കേരളത്തിലെത്തും. ഉച്ചക്ക് ഒന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം വൈകിട്ട് എറണാകുളം മറൈന്‍ഡ്രൈവില്‍ ബൂത്ത് തലം മുതലുളള ഭാരവാഹികള്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്യും. സംസ്ഥാനത്തെ സ്ഥാനാർ‌ത്ഥി നിർണയം സംബന്ധിച്ച നിർണായക പ്രഖ്യാപനങ്ങൾ വരാനിരിക്കെയാണ് പാര്‍ട്ടി സംവിധാനങ്ങളെ ബൂത്ത് തലം മുതലൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമായി പ്രവര്‍ത്തകരെ നേരില്‍ കാണാന്‍ രാഹുല്‍ ഗാന്ധി കൊച്ചിയിലെത്തുന്നത്. കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയ കേരളാ കോണ്‍ഗ്രസ് മാണിവിഭാഗവും മുസ്ലീം ലീഗ് നേതാക്കളുമായും കോൺഗ്രസ് അധ്യക്ഷൻ കൂടിക്കാഴ്ച നടത്തും. ഘടകകക്ഷികളെ അനുനയിപ്പിക്കാനുളള ശ്രമങ്ങളുമുണ്ടാകും.

എം ഐ ഷാനവാസിന്റെ വീട്ടിൽ സന്ദർശനം
ഉച്ചയോടെ നെടുമ്പാശേരിയിലെത്തുന്ന രാഹുല്‍ ഗാന്ധി അന്തരിച്ച കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുടമായിരുന്ന എം ഐ ഷാനവാസിന്റെ വീട്ടില്‍  സന്ദർശനം നടത്തിയ ശേഷമാണ് മറൈന്‍ഡ്രൈവിലെ പൊതുയോഗത്തിലെത്തുക. തുടര്‍ന്ന് ഗെസ്റ്റ് ഹൗസിലേക്കു പോകും.

എന്റെ ബൂത്ത് എന്റെ അഭിമാനം

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും അനൗദ്യോഗിക പ്രചാരണത്തുടക്കമിടുന്ന പൊതുസമ്മേളനത്തിനാണ് എറണാകുളം മരൈൻ ഡ്രൈവിലെ എന്റെ ബൂത്ത് എന്റെ അഭിമാനം എന്ന പേരിലുള്ള പരിപാടിയോടുകൂടി തൂടക്കമാവുക. കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരും വനിതാ വൈസ് പ്രസിഡന്റുമാരും കെപിസിസി, ഡിസിസി ഭാരവാഹികളും പങ്കെടുക്കുന്ന സമ്മേളനത്തിനെയാണ് വൈകീട്ട് 3നു കോൺഗ്രസ് അധ്യക്ഷൻ അഭിസംബോധന ചെയ്യുക. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനാവുന്ന സമ്മേളത്തിൽ 50,000 പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണു പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.

കോൺഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി, എഐസിസി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്‌നിക്, ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരും രാഹുൽ ഗാന്ധിക്കൊപ്പം പരിപാടികളിൽ സംബന്ധിക്കുമെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് പറയുന്നു.

സമ്മർദങ്ങളുമായി ഘടക കക്ഷികള്‍

പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സാഹചര്യങ്ങൾ ഉൾപ്പെടെ ചർച്ചയായേക്കുന്ന നിർണായക യോഗമായിരിക്കും മറൈൻ ഡ്രൈവിലെ പൊതു സമ്മേളനത്തിന് ശേഷം കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ചയിൽ ഉണ്ടാവുകയെന്നാണ് വിലയിരുത്തൽ. 4.30നു എറണാകുളം ഗെസ്റ്റ് ഹൗസിലാണ് യോഗം. ഘടകകക്ഷി നേതാക്കളുമായി ഒരു മണിക്കൂര്‍ നീളുന്ന കൂടിക്കാഴ്ചയിൽ മുന്നണിയിലെ തർക്കങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റെന്ന ആവശ്യം കോൺഗ്രസ് അധ്യക്ഷനെ ബോധിപ്പിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം നേതാന് ജോസ് കെ മാണ് രാവിലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഇതിന് പിറകെ തിരഞ്ഞെടുപ്പില്‍ മൂന്നു സീറ്റുകള്‍ ആവശ്യപ്പെടാന്‍ മുസ്‌ലിം ലീഗ് തീരുമാനിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റേയും മുസ്‌ലിം ലീഗിന്റേയും എംഎല്‍എമാരുടേയും എംപിമാരുടേയും അനുപാതം നോക്കിയാല്‍ മൂന്നാം സീറ്റിനു പാര്‍ട്ടി അര്‍ഹമാണെന്നാണ് യൂത്ത് ലീഗ് ഉൾ‌പ്പെടെയുള്ളവരുടെ നിലപാട്. മലപ്പുറം, പൊന്നാനി സീറ്റുകള്‍ക്കൊപ്പം കാസര്‍കോട്, വയനാട്, വടകര എന്നിവയിലിൽ ഒന്ന് വേണമെന്നാണ് പൊതുവികാരം. അംഗീകരിക്കപ്പെടുന്നില്ലെങ്കില്‍ രാജ്യസഭാ സീറ്റോ നിയമസഭയിലേക്ക് കൂടുതല്‍ സീറ്റോ നേടിയെടുക്കാനുള്ള വഴിതുറക്കാനും നിലപാട് ഉപകരിക്കുമെന്നാണ് ലീഗ് വിലയിരുത്തൽ .

കോട്ടയത്തിനൊപ്പം . ഇടുക്കിയോ, ചാലക്കുടിയോ പാര്‍ട്ടിക്ക് ലഭിക്കണമെന്നാണ്  കേരളാ കോൺഗ്രസ് എമ്മിന്റെ നിലപാട്. ഇതല്ലെങ്കില്‍ മറ്റേതെങ്കിലും സീറ്റ് നല്‍കണം. വിജയസാധ്യതയുള്ള സീറ്റാണ് ലഭിക്കേണ്ടത്. അല്ലാതെ ഏതെങ്കിലും സീറ്റ് തന്നാല്‍പ്പോരെന്നും കെ എം മാണി പറഞ്ഞു. രണ്ടാം സീറ്റിന്റെ കാര്യം രാഹുല്‍ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉന്നയിക്കുമെന്നും മാണി അറിയിച്ചു.

Next Story

Related Stories