വായന/സംസ്കാരം

‘ഞാന്‍ യഥാര്‍ത്ഥ ഹിന്ദു’: കെ പി രാമനുണ്ണിയുടെ പുരസ്‌കാര തുക ജുനൈദിന്റെ അമ്മയ്ക്ക്

Print Friendly, PDF & Email

ഹിന്ദു വര്‍ഗ്ഗീയവാദികള്‍ ചെയ്ത കൊടുംക്രൂരതയ്ക്കുള്ള എളിയ പ്രായശ്ചിത്തമാണിതെന്ന് രാമനുണ്ണി

A A A

Print Friendly, PDF & Email

ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന വര്‍ഗ്ഗീയവാദത്തിനെതിരെ ആഞ്ഞടിച്ച് എഴുത്തുകാരന്‍ കെപി രാമനുണ്ണി. കേന്ദ്രസാഹിത്യ പുരസ്‌കാരത്തിനൊപ്പം ലഭിച്ച അവാര്‍ഡ് തുക സംഘപരിവാര്‍ അക്രമികള്‍ കൊലപ്പെടുത്തിയ ജുനൈദിന്റെ അമ്മയ്ക്ക് സമര്‍പ്പിച്ചാണ് രാമനുണ്ണി തന്റെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. ജുനൈദിന്റെ അമ്മ ഈ തുക സ്വീകരിച്ചു.

രാമനുണ്ണി ഉള്‍പ്പെടെ 24 പേര്‍ക്കാണ് ഇത്തവണ സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ലഭിച്ചത്. മുഹമ്മദ് നബിയെയും ശ്രീകൃഷ്ണനെയും സഹോദര തുല്യ സ്‌നേഹത്തോടെ അവതരിപ്പിക്കുന്ന ‘ദൈവത്തിന്റെ പുസ്തകം’ എന്ന നോവലിനാണ് രാമനുണ്ണി പുരസ്‌കാരത്തിന് അര്‍ഹനായത്. ‘ഒരു യഥാര്‍ത്ഥ ഹിന്ദുവിന്റെ പശ്ചാത്താപം’ എന്ന് വ്യക്തമാക്കിയാണ് അവാര്‍ഡ് തുക ജുനൈദിന്റെ അമ്മയ്ക്ക് സമര്‍പ്പിക്കുന്നതായി രാമനുണ്ണി പ്രഖ്യാപിച്ചത്. ഹിന്ദു വര്‍ഗ്ഗീയവാദികള്‍ ചെയ്ത കൊടുംക്രൂരതയ്ക്കുള്ള എളിയ പ്രായശ്ചിത്തമാണിതെന്ന് രാമനുണ്ണി വ്യക്തമാക്കി. തന്റെ നോവല്‍ ചൂണ്ടിക്കാട്ടുന്നതു പോലെ ദൈവത്തില്‍ വിശ്വസിക്കുന്ന എല്ലാവരും സാഹോദര്യത്തോടെ ജീവിക്കണം. യഥാര്‍ത്ഥ ഹിന്ദു വര്‍ഗ്ഗീയ ആക്രമണങ്ങള്‍ക്ക് തയ്യാറാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ലക്ഷം രൂപയാണ് പുരസ്‌കാര തുക.

2017 ജൂണ്‍ 22ന് ഈദ് ആഘോഷത്തിന് സാധനങ്ങള്‍ വാങ്ങാന്‍ ഹരിയാനയിലെ ഗ്രാമത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ 16കാരന്‍ ജുനൈദിനെ ട്രെയിനിലാണ് അക്രമികള്‍ ക്രൂരമായി കൊലപ്പെടുത്തിയത്.

ഞാന്‍ ബഹുമാനിക്കുന്ന ഹിന്ദു മതത്തില്‍ ബാബറി മസ്ജിദ് തകര്‍ക്കുന്നതുപോലുള്ള ഭീകരപ്രവര്‍ത്തനങ്ങളില്ല-ശശി തരൂര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍