TopTop
Begin typing your search above and press return to search.

ജോണ്‍സണ്‍മാഷിന്റെ കുടുംബത്തില്‍ നിന്നും ദുരന്തം പിന്മാറിയിട്ടില്ല; ഏകയായ റാണിയെ പിടികൂടിയിരിക്കുന്നത് രക്താര്‍ബുദത്തിന്റെ രൂപത്തില്‍

ജോണ്‍സണ്‍മാഷിന്റെ കുടുംബത്തില്‍ നിന്നും ദുരന്തം പിന്മാറിയിട്ടില്ല; ഏകയായ റാണിയെ പിടികൂടിയിരിക്കുന്നത് രക്താര്‍ബുദത്തിന്റെ രൂപത്തില്‍
മലയാളികള്‍ക്ക് എക്കാലവും മനസില്‍ സൂക്ഷിക്കാന്‍ ഒരു പിടി ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് ജോണ്‍സണ്‍ മാഷ്. മലയാളികള്‍ എന്നും ആരാധനയോടെ മാത്രം ഓര്‍ക്കുന്ന പേര്. പക്ഷെ, അദ്ദേഹത്തിന്റെ ഭാര്യ ഇന്ന് രോഗബാധിതയായി ചികിത്സിക്കാന്‍ സഹായം തേടേണ്ട അവസ്ഥയിലാണെന്ന് അധികം ആരും അറിഞ്ഞിട്ടില്ല. ആ കുടുംബത്തെ വിടാതെ പിടികൂടിയ ദുരന്തത്തിന്റെ നിഴല്‍ ഒടുവിലില്‍ എത്തിയിരിക്കുന്നത് രക്താര്‍ബുദത്തിന്റെ രൂപത്തിലാണ്.

സംഗീതം അലതല്ലിയ ആ കുടുംബത്തിലേക്ക് ദുരന്തം ആദ്യമെത്തിയത്് 2011 ആഗസ്റ്റ് 18 നാണ്. ചെന്നൈ കോടമ്പാക്കത്ത് വെച്ച് ഹൃദയാഘതമുണ്ടായി ജോണ്‍സണ്‍ മാഷ് വിട പറയുമ്പോള്‍ ഭാര്യ റാണിയ്ക്ക് പ്രതീക്ഷയും ആശ്വാസവുമായത് രണ്ട് മക്കള്‍ മാത്രം, മകന്‍ റെന്‍ ജോണ്‍സണും മകള്‍ ഷാന്‍ ജോണ്‍സണും. ഭര്‍ത്താവിന്റെ നിനച്ചിരിക്കാത്ത വിയോഗത്തില്‍ ഉഴലാതെ മക്കള്‍ക്ക് വേണ്ടി പുതിയൊരു ജീവിതം കെട്ടിപ്പടുക്കാന്‍ റാണി ശ്രമിക്കുന്നതിനിടെയാണ് തൊട്ടടുത്ത വര്‍ഷം ബൈക്ക് അപകടത്തിന്റെ രൂപത്തില്‍ മരണം റെനിനെ കൊണ്ടു പോയി. തങ്ങളുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായ ഉണ്ടായ ആ രണ്ടു ദുരന്തങ്ങളില്‍ നിന്ന് ആ അമ്മയും മകളും കരകയറാന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടി വന്നു.പപ്പയുടെ പാത പിന്തുടരാന്‍ തീരുമാനിച്ച മകള്‍ ഷാന്‍ സംഗീത ലോകത്തേക്ക് ചുവടുവെച്ചപ്പോള്‍ റാണിയുടെ മനസില്‍ വീണ്ടും പ്രതീക്ഷകളും ആഹ്ലാദവും നിറഞ്ഞു. പക്ഷെ, ആ സന്തോഷത്തിനും ഏറെ ആയുസുണ്ടായിരുന്നില്ല. പപ്പ ലോകത്തോട് വിട പറഞ്ഞ അതേ ചെന്നൈ നഗരത്തിലെ കോടമ്പാക്കത്ത് വെച്ച് ഹൃദയാഘാതത്തിന്റെ രൂപത്തില്‍ 2016 ഫെബ്രുവരിയില്‍ അമ്മയെ തനിച്ചാക്കി ഷാനെയും മരണം കവര്‍ന്നെടുത്തു. ഇനി ഞാന്‍ ആര്‍ക്ക് വേണ്ടി ജീവിക്കണമെന്ന റാണിയുടെ ചോദ്യം ഇന്നും എല്ലാവരുടേയും മനസില്‍ ഒരു വിങ്ങലായി അവശേഷിക്കെയാണ് ആ കുടുംബത്തില്‍ വീണ്ടും ഒരു ദുരന്തം കൂടി. ഭര്‍ത്താവിന്റെയും മക്കളുടേയും വിയോഗത്തില്‍ മാനസികമായും ശാരീരികമായും തളര്‍ന്ന റാണിയെ ഏതാനും നാളുകള്‍ക്ക് മുമ്പാണ് രക്താര്‍ബുദം കീഴ്‌പ്പെടുത്തിയത്. നിനച്ചിരിക്കാതെ ഉണ്ടായ ദുരന്തങ്ങളില്‍ തകര്‍ന്ന് പോയ ആ സ്ര്തീക്ക് ഇന്ന് ചികിത്സ തേടാന്‍ പോലുമുള്ള സ്ഥിതിയില്ല. സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിന് ഈ അവസ്ഥയിലും കത്തെഴുതാന്‍ അവരെ പ്രേരിപ്പിച്ചതും അതൊന്നു മാത്രം.

http://www.azhimukham.com/shan-johnson-died-daughter-music-director-johnson-chennai-azhimukham/

സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 3 ലക്ഷം രൂപ അനുവദിച്ചെങ്കിലും ചികിത്സയ്ക്ക് അടിയന്തര സഹായം എന്ന നിലയ്ക്ക് മാത്രമാണ് അത് ഉപകാരപ്പെടുക. ജോണ്‍സന്റെ സഹപ്രവര്‍ത്തകരായിരുന്നവരില്‍ പലരും റാണിയുടെ അവസ്ഥ അറിഞ്ഞിരുന്നില്ലെന്നാണ് പറയുന്നത്. ജോണ്‍സണോട് ഏറെ അടുത്ത് ഹൃദയബന്ധമുണ്ടായിരുന്നവര്‍ റാണിക്ക് സഹായം ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. സിനിമയ്ക്ക് അകത്തു നിന്നും പുറത്തു നിന്നും കൂടുതല്‍ പേര്‍ റാണി ജോണ്‍സണെ സഹായിക്കാന്‍ മുന്നോട്ടു വരുമെന്ന് തന്നെയാണ് പ്രതീക്ഷ.


Next Story

Related Stories