TopTop

ബലാത്സംഗം മാനുഷിക വിരുദ്ധമായതുകൊണ്ട് ഞങ്ങള്‍ ചെയ്യുന്നില്ല; പര്‍ദ്ദയിടാന്‍ നിര്‍ബന്ധിക്കുന്നവരോട് അവള്‍ക്ക് പറയാനുള്ളത്‌

ബലാത്സംഗം മാനുഷിക വിരുദ്ധമായതുകൊണ്ട് ഞങ്ങള്‍ ചെയ്യുന്നില്ല; പര്‍ദ്ദയിടാന്‍ നിര്‍ബന്ധിക്കുന്നവരോട് അവള്‍ക്ക് പറയാനുള്ളത്‌
മലപ്പുറത്ത് പര്‍ദ്ദയിട്ട പെണ്‍കുട്ടികള്‍ ഫ്‌ളാഷ് മോബ് നടത്തിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. പലകോണിലും ഇതേക്കുറിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ഇതിനിടെയില്‍ പര്‍ദ്ദയിടാന്‍ നിര്‍ബന്ധിക്കുന്നവരോട് ചില ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ തിരൂർ പ്രാദേശിക കേന്ദ്രം മലയാള വിഭാഗത്തിൽ അധ്യാപികയായ ഡോ. എം.എസ് നസീറ സൈനബ.

പെണ്ണുങ്ങളുടെ മുന്‍കയ്യും മുഖവുമൊഴിച്ച് ഏതെങ്കിലും ഭാഗങ്ങള്‍ വെളിവായി കണ്ടാല്‍ കണ്‍ട്രോള്‍ പോയി ബലാത്സംഗം ചെയ്യാന്‍ തോന്നുമെന്ന് പറയുന്ന കാക്കമാരേ, അതാണല്ലോ നിങ്ങളുടെ പൊതപ്പിക്കലിന് പിന്നിലെ ശാസ്ത്രം എന്നാണ് നസീറ ചോദിക്കുന്നത്. ലൈംഗിക വികാരം എന്ന് പറയുന്നത് ദൈവം ആണുങ്ങള്‍ക്ക് മാത്രമല്ല തന്നിട്ടുള്ളത് വ്യത്യസ്ത സാഹചര്യങ്ങളില്‍ ആണ്‍ ചിരിയും നോട്ടവും സംസാരവും പെരുമാറ്റവും ഉടല്‍ഭംഗിയും കൈകാലുകളും ചിലപ്പോള്‍ വിരലുകള്‍ പോലും ഞാനടക്കം സ്ത്രീകളില്‍ രതിവികാരം ഉണ്ടാക്കാറുണ്ട്. എന്നാല്‍ ഞങ്ങള്‍ നിങ്ങളെ ബലാത്സംഗം ചെയ്യാത്തത് അത് മാനുഷിക വിരുദ്ധമായതുകൊണ്ടാണെന്നും നസീറ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകള്‍ പര്‍ദ്ദയിടണമെന്ന് ശഠിക്കുന്നവര്‍ ഷര്‍ട്ടിന്റെ ബട്ടണ്‍സിടാത്ത മുണ്ടുമാടിക്കുത്തിയ ആണുങ്ങള്‍ക്കെല്ലാം നരകത്തിലേക്ക് ടിക്കറ്റെഴുതിക്കൊടുക്കുമോയെന്നും അവര്‍ ചോദിക്കുന്നു. കൂടാതെ ഞങ്ങളെയൊക്കെ കല്ലും മരവും കൊണ്ട് ഉണ്ടാക്കിയതാണോയെന്നും. നസീറയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'അതേ, എനിക്കൊര് കാര്യം പറയാന്ണ്ട് കാക്കാമാരേ, പെണ്ണ്ങ്ങള്‌ടെ മുന്‍കയ്യും മുഖവുമൊഴിച്ച് ഏതേലും ഭാഗങ്ങള്‍ വെളിവായി കണ്ടാല്‍ നിങ്ങക്കടെ കണ്‍ട്രോള് പോയി വേഗം പിടിച്ച് ബലാല്‍സംഗം ചെയ്യാന്‍ തോന്നിപ്പോകും എന്നതാണല്ലോ ഈ പൊതപ്പിക്കലിനു പിന്നിലെ ശാസ്ത്രം. അപ്പഴേ ഈ ലൈംഗിക വികാരം ന്ന് പറയണത് ദൈവം ആണുങ്ങള്‍ക്ക് മാത്രമല്ലല്ലോ തന്നിട്ടുള്ളത്. വ്യത്യസ്ത സാഹചര്യങ്ങളില്‍ ആണ്‍ ചിരിയും നോട്ടവും സംസാരവും പെരുമാറ്റവും ഉടല്‍ ഭംഗിയും കൈകാലുകളും ചിലപ്പോള്‍ വിരലുകള്‍ പോലും ഞാനടക്കം അനേകം സ്ത്രീകളില്‍ രതി വികാരം ഉണ്ടാക്കാറുണ്ട്. (ബലാല്‍സംഗം മാനുഷിക വിരുദ്ധമായതുകൊണ്ട് ചെയ്യുന്നില്ലാന്നേ ഉള്ളു. സത്യം). മുടിയല്‍പം വെളിവായാല്‍ പെണ്ണിനെ തെറി പറയണവരേ, ഷര്‍ട്ടിന്റെ ബട്ടന്‍സിടാത്ത, മുണ്ടുമാടിക്കുത്തിയ ആണുങ്ങള്‍ക്കെല്ലാം നരകത്തിലേക്ക് ടിക്കറ്റെഴുതിക്കൊടുക്കുമോ നിങ്ങള്‍? (ചതിക്കരുത്). അല്ല ഭായ്. ഞങ്ങളെയൊക്കെ കല്ലും മരവും കൊണ്ട് ഉണ്ടാക്കിയതാണോ.'



http://www.azhimukham.com/kazhchapadu-conversion-is-not-the-solution-but-let-the-educate-and-independent-says-vp-suhra/

Next Story

Related Stories