സിനിമാ വാര്‍ത്തകള്‍

ഇരകളല്ല, വേട്ടക്കാര്‍ തന്നെയാണ് ഉത്തരവാദികള്‍; മമ്തയ്ക്ക് മറുപടി കൊടുത്ത് റിമ

സ്ത്രീകള്‍ കുഴപ്പത്തില്‍ ചാടുന്നതിന്റെ ഉത്തരവാദികള്‍ അവര്‍ തന്നെയാണെന്നായിരുന്നു മമ്ത പറഞ്ഞത്

സ്ത്രീകള്‍ കുഴപ്പങ്ങളില്‍ ചെന്നു ചാടുന്നതിന്റെ ഉത്തരവാദി അവര്‍ തന്നെയാണെന്ന നടി മമ്ത മോഹന്‍ദാസിന്റെ വാക്കുകള്‍ക്ക് മറുപടിയുമായി റിമ കല്ലിങ്കല്‍. ഇരകളെ ഉത്തരവാദികളാക്കുന്ന മമ്തയുടെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് റിമ സ്ത്രീകള്‍ നേരിടുന്ന എല്ലാവിധ ആക്രമണങ്ങളുടെയും ഉത്തരവാദി വേട്ടക്കാരന്‍ തന്നെയാണെന്ന് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കൂടി ചൂണ്ടിക്കാണിക്കുന്നു.

പ്രിയപ്പെട്ട മമ്ത മോഹന്‍ദാസ്, പലവിധ ലൈംഗിക ആക്രമണങ്ങള്‍ക്ക് വിധേയാരായിട്ടുള്ള എന്റെ സഹോദരി സഹോദരന്മാരെ, എല്‍ജിബിടിക്യു സമൂഹത്തില്‍പ്പെട്ടവരെ നിങ്ങള്‍ നേരിട്ട അനുഭവങ്ങള്‍ക്കൊന്നും ഉത്തരവാദികള്‍ നിങ്ങളല്ല, അതിലെ വേട്ടക്കാര്‍ തന്നെയാണ് ഉത്തരവാദികള്‍. ഇത്തരം സംഭവങ്ങളെ ലഘൂകരിക്കുന്ന സമൂഹവും ഉത്തരവാദികളാണ്. തെറ്റായ ആളുകളെ സംരക്ഷിക്കുന്ന ലോകവും അതില്‍ ഉത്തരവാദികളാണ്. മറ്റുള്ളവരുടെ പ്രവര്‍ത്തികളോര്‍ത്ത് നിങ്ങള്‍ക്ക് കുറ്റബോധം തോന്നേണ്ടതില്ല. തുറന്നു പറയുന്നത് തുടരുക, ഒറ്റക്കെട്ടായി എഴുന്നേറ്റ് നില്‍ക്കുക. അവഗണനയുടെയും നിശബ്ദതയുടെയും മതിലുകള്‍ തകര്‍ക്കുക; റിമ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

വനിമത കൂട്ടായ്മയെ പരോക്ഷമായി കുറ്റപ്പെടുത്തുന്ന തരത്തിലായിരുന്നു നേരത്തെ മമ്തയുടെ വാക്കുകള്‍ പുറത്തു വന്നത്.സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഡബ്ല്യു സി സി പോലൊരു സംഘടനയുടെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ലെന്ന് അഭിനേത്രി മംമ്ത മോഹന്‍ദാസ്. ‘ഡബ്ല്യു സി സി യില്‍ അംഗമല്ല, അവരുടെ രൂപീകരണ സമയത്ത് ഞാന്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഇനി ഞാന്‍ ഉണ്ടായിരുന്നാലും അതില്‍ അംഗത്വം എടുക്കില്ല, ഡബ്ല്യു സി സിയോട് എനിക്ക് പ്രത്യേകിച്ച അഭിപ്രായ വ്യത്യാസം ഒന്നുമില്ലെങ്കിലും അത്തരം ഒരു സംഘടനയുടെ ആവശ്യം ഇവിടെ ഉണ്ടെന്നു തോന്നുന്നില്ല’ ടൈംസ് ഓഫ് ഇന്ത്യക്കു നല്‍കിയ അഭിമുഖത്തില്‍ മംമ്ത ഇപ്രകാരമായിരുന്നു പറഞ്ഞത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിലും മമ്തയുടെ വാക്കുകള്‍ എതിര്‍പക്ഷനിലപാടുകളോട് യോജിക്കുന്നതായിരുന്നു. സ്ത്രീകള്‍ കുഴപ്പങ്ങളില്‍ ചെന്ന് ചാടുന്നതിന്റെ ഉത്തരവാദി അവര്‍ തന്നെയാണെന്നാണ് എനിക്ക് മനസിലാകുന്നത്. സുന്ദരിയായ, സ്വയം തന്നെക്കുറിച്ച് ബോധ്യമുളള സ്വതന്ത്ര്യമായ ഒരു സ്ത്രീക്ക് തനിയെ അതിജീവിക്കാനും നിലകൊളളാനും ബുദ്ധിമുട്ടാണ്. അവരെ വെല്ലുവിളിക്കാന്‍ സമൂഹത്തിന് ഇഷ്ടമാണെന്നാണ് മനസിലാക്കുന്നത്. ഇത്തരത്തില്‍ സുന്ദരികളായ സ്ത്രീകളാണ് കൂടുതലായി ആക്രമിക്കപ്പെടുന്നത്. വേറൊന്നും ഉദ്ദേശിച്ചല്ലാ ഇത് പറയുന്നത്. ആര്‍ക്കും അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ.’ എന്നായിരുന്നു മമ്തയുടെ വാക്കുകള്‍. ഇതിനെതിരേയാണ് റിമ രംഗത്തു വന്നിരിക്കുന്നത്.

സ്ത്രീകള്‍ കുഴപ്പങ്ങളില്‍ ചെന്ന് ചാടുന്നതിന്റെ ഉത്തരവാദി അവര്‍ തന്നെ; ദിലീപ് വിഷയത്തില്‍ നടി മംമ്ത

മിയ, മമ്ത, ലക്ഷ്മി പ്രിയ; നിങ്ങളുടെ വാക്കുകള്‍ സിനിമയിലേക്ക് ഇനി വരുന്ന തലമുറയോട് ചെയ്യുന്ന അപരാധം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍