TopTop
Begin typing your search above and press return to search.

മോഹന്‍ലാല്‍ വരുമോ? ജനകീയ മുന്നണി സ്ഥാനാര്‍ത്ഥിയാക്കാന്‍ ആര്‍എസ്എസ് നീക്കമെന്ന് റിപ്പോര്‍ട്ട്

മോഹന്‍ലാല്‍ വരുമോ? ജനകീയ മുന്നണി സ്ഥാനാര്‍ത്ഥിയാക്കാന്‍ ആര്‍എസ്എസ് നീക്കമെന്ന് റിപ്പോര്‍ട്ട്
ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ സമ്മതിക്കാത്ത നടന്‍ മോഹന്‍ലാലിനെ ജനകീയ മുന്നണി സ്ഥാനാര്‍ത്ഥിയാക്കാന്‍ ആര്‍എസ്എസ് നീക്കം. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ പ്രമുഖരെ ഉള്‍പ്പെടുത്തി ജനകീയ മുന്നണി കമ്മിറ്റിയുണ്ടാക്കാനുള്ള ശ്രമം ആര്‍എസ്എസ് ആരംഭിച്ചുവെന്നും മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുവെന്നും മനോരമ ഓണ്‍ലൈന്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം ബിജെപിക്കാര്‍ ആരും ജനകീയ മുന്നണി കമ്മിറ്റിയില്‍ ഉണ്ടാകില്ല.

കൂടാതെ പത്തനംതിട്ടയിലും തൃശൂരിലും പൊതുസമ്മതരെ ഉള്‍പ്പെടുത്തി ജനകീയ മുന്നണി രൂപീകരിക്കാനും ആര്‍എസ്എസ് ശ്രമിക്കുന്നുണ്ട്. അയ്യപ്പ കര്‍മ്മ സമിതി രൂപീകരിച്ച് അയ്യപ്പഭക്ത സംഗമവും ശബരിമല സമരവും നടത്തിയത് പോലെ പ്രത്യേക ജനകീയ മുന്നണി കമ്മിറ്റി ഉണ്ടാക്കി മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ആര്‍എസ്എസിന്റെ ശ്രമം. അയ്യപ്പ ഭക്ത സംഗമത്തിന്റെ വേദിയില്‍ ബിജെപി പ്രസിഡന്റുള്‍പ്പെടെയുള്ളവര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.

സംവിധായകന്‍ പ്രിയദര്‍ശന്‍, നിര്‍മ്മാതാവ് സുരേഷ് കുമാര്‍ തുടങ്ങിയ ജനകീയ മുന്നണിക്ക് എല്ലാ മതവിഭാഗങ്ങളുടെയും വോട്ട് സമാഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആര്‍എസ്എസ്. കൂടാതെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയല്ലെങ്കില്‍ മോഹന്‍ലാല്‍ സമ്മതിക്കുമെന്നാണ് ആര്‍എസ്എസ് കരുതുന്നത്. പ്രഞ്ജാവാഹക് ദേശീയ കോര്‍ഡിനേറ്റര്‍ ജെ നന്ദകുമാര്‍ അടക്കമുള്ള ഉന്നതരാണ് നീക്കത്തിന് പിന്നില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കൊണ്ട് നേരിട്ട് ആവശ്യപ്പെടാനും നീക്കം നടക്കുന്നുണ്ടെന്നും മനോരമയുടെ റിപ്പോര്‍ട്ടുണ്ട്.

ജനകീയ മുന്നണി രൂപീകരണത്തിനായി തിരുവനന്തപുരത്തെ പല പ്രമുഖരെയും ആര്‍എസ്എസ് സമീപിച്ചിട്ടുണ്ടെന്നും അറിയുന്നുണ്ട്. ക്രൈസ്തവ മതമേലധ്യക്ഷന്മാരെയും കമ്മിറ്റിയിലുള്‍പ്പെടുത്താനാണ് നീക്കം. പാര്‍ട്ടിക്ക് വിജയ സാധ്യതയുള്ള പാലക്കാടും തൃശൂരിലും സമാനരീതിയിലുള്ള പരീക്ഷണം നടക്കും. തെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങളെല്ലാം ഏറ്റെടുത്ത ആര്‍എസ്എസ് എല്ലാ മണ്ഡലങ്ങളിലും കാര്യവാഹകുമാര്‍ക്ക് ചുമതലയും നല്‍കിയിരിക്കുകയാണ്. പുതിയ പരീക്ഷണം വിജയിച്ചാല്‍ പഞ്ചായത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇതേ തന്ത്രം പ്രയോഗിക്കും.

Next Story

Related Stories