TopTop

ശബരിമലയിൽ കുട്ടികളോട് ക്രൂരതയെന്ന് അമിത് ഷാ : കാണാം കേരള പൊലീസ് ഫേസ്ബുക്കിലൂടെ പുറത്തു വിട്ട ചിത്രങ്ങളും, ഭക്തരുടെ പ്രതികരണവും

ശബരിമലയിൽ കുട്ടികളോട് ക്രൂരതയെന്ന് അമിത് ഷാ : കാണാം കേരള പൊലീസ് ഫേസ്ബുക്കിലൂടെ പുറത്തു വിട്ട ചിത്രങ്ങളും, ഭക്തരുടെ പ്രതികരണവും
അമ്മമാരോടും വൃദ്ധരോടും കുട്ടികളോടും ശബരിമലയിൽ കേരള പൊലീസ് മനുഷ്യത്വരഹിതമായി പെരുമാറുകയാണെന്നു ഇന്നലെ ആണ് ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ ആരോപിച്ചത്. കേരളത്തിലെ പല രാഷ്ട്രീയ നേതാക്കളും ഈ ആരോപണം മുൻപ് നടത്തിയിട്ടും ഉണ്ട്. പക്ഷെ സന്നിധാനത്ത് സമരം ചെയ്യുന്ന, സംഘർഷം സൃഷ്ട്ടിക്കുന്നവരെയല്ലാതെ ഏതെങ്കിലും ഒരു വിശ്വാസിയെ അകാരണമായി പൊലീസ് അറസ്റ് ചെയ്‌തെന്ന വാർത്ത ഇത് വരെ പുറത്തു വന്നിട്ടില്ല.

ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് സന്നിധാനത്ത് ഏറ്റവും അധികം ബുദ്ധിമുട്ടിലായത് പൊലീസ് സേന ആണ്. പൊലീസിന്റെ ഇടപെടലുകളെ കുറിച്ച് തെറ്റായ വാർത്തകളും, വ്യാജ ചിത്രങ്ങളും പ്രചരിപ്പിക്കാൻ ഒരു വലിയ വിഭാഗം തന്നെ അവരുടെ മുഴുവൻ ഊർജവും ഉപയോഗിച്ചിരുന്നു. എന്നാൽ ശബരിമലയിൽ തങ്ങൾ യാതൊരു വിധത്തിലുള്ള നീക്കങ്ങളും ക്രമസമാധാനം തകരുന്ന രൂപത്തിൽ നടത്തിയിട്ടില്ല എന്ന് അവിടെ നിന്നും ഇപ്പോൾ പുറത്തു വരുന്ന ചില ചിത്രങ്ങൾ സാക്ഷ്യം വെക്കുന്നു.കേരള പൊലീസ് തങ്ങളുടെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു " ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങള്‍ തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും വേണ്ടിയാണ്. തീര്‍ത്ഥാടകര്‍ക്ക് സുഗമമായി സന്നിധാനത്ത് എത്തി പ്രാര്‍ത്ഥിക്കുന്നതിനും നെയ്യഭിഷേകം നടത്തുന്നതിനും ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുന്നതിന് പോലീസിന്‍റെ നേതൃത്വത്തില്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.സന്നിധാനത്ത് ഭക്തര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഒരുവിഭാഗം മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമാണ്. ശബരിമലയില്‍ നേരത്തെ നടത്തിവന്നിരുന്ന എല്ലാ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇപ്പോഴും തുടരുന്നതിന് തടസ്സമുണ്ടാകുകയോ നിയന്ത്രണം ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടില്ല. നെയ്യഭിഷേകത്തിന് എത്തിയവര്‍ക്ക് ആ ചടങ്ങ് നിര്‍വ്വഹിക്കാന്‍ കഴിയാതെ തിരിച്ച് പോകേണ്ടിവന്നു എന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണ്."

ശബരിമലയിൽ പൊലീസ് രാജ് ആണ്, പൊലീസിന്റെ നരനായാട്ട് ആണ് എന്ന് അടിച്ചു വിടുന്നവർ കാണാതെ പോകാൻ സാധ്യതയുള്ള പല കാഴ്ചകളും നവമാധ്യമങ്ങളിൽ കേരള പൊലീസ് തന്നെ അവരുടെ ഫേസ്ബുക് പേജിൽ പങ്കു വെക്കുന്നുണ്ട്. അത് ചിത്രങ്ങളായും, വീഡിയോകളായും വലിയൊരു വിഭാഗം ഏറ്റെടുക്കുന്നുമുണ്ട്. പൊലീസ് സേനയെ വിമർശിക്കാനും, കുറ്റപ്പെടുത്താനും ശ്രമിക്കുന്നവർ അവരുടെ നന്മയെ കണ്ടില്ലെന്നു നടിക്കേണ്ടതില്ലെന്നു സോഷ്യൽ മീഡിയയിൽ വ്യാപകമായി അഭിപ്രായങ്ങളുയരുന്നുണ്ട്.ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളിലും ക്രമസമാധാന നില ഉറപ്പാക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ജനങ്ങളുടേയും ആരാധനാലയത്തിന്‍റേയും സുരക്ഷ ഉറപ്പാക്കുന്നതിന് ഭക്തര്‍ക്ക് തടസ്സമുണ്ടാകാത്ത രീതിയില്‍ സജ്ജീകരണങ്ങളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു വിഭാഗം വ്യക്തികളും സംഘങ്ങളും ധര്‍ണയും വഴിതടയലും പ്രകടനവും നടത്തുകയും പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടയുകയും അതുവഴി തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. അത്തരം വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കുമെതിരേ നിയമം അനുശാസിക്കുന്ന തരത്തിലുള്ള നടപടികള്‍ പോലീസ് സ്വീകരിക്കും. തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് ഈ നടപടി എന്ന് മുഖ്യമന്ത്രിയും അറിയിക്കുന്നുണ്ട്.https://www.azhimukham.com/newswrap-humanrights-violation-in-sabarimala-writes-saju/

https://www.azhimukham.com/newsupdate-amit-shah-tweet-against-pinarayi-vijayan-on-sabarimala-issues/

Next Story

Related Stories