ന്യൂസ് അപ്ഡേറ്റ്സ്

സംഘപരിവാര്‍ നുണ പൊളിഞ്ഞു: ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥയെ വലിച്ചിഴയ്ക്കുന്നതിന്റെ വീഡിയോ പുറത്ത്

ദേവസ്വം ഉദ്യോഗസ്ഥയെ പിന്നില്‍ നിന്നും കല്ലെറിഞ്ഞ് വീഴ്ത്തി വലിച്ചിഴച്ചിരുന്നു

സുപ്രിംകോടതിയുടെ ശബരമല യുവതീ പ്രവേശന വിധി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ശബരിമലയിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന പ്രതിഷേധം സമാധനത്തിന്റെ എല്ലാ തലവും ലംഘിച്ചിരിക്കുകയാണ്. ശബരിമലയില്‍ എത്തുന്ന സ്ത്രീകളെ വളഞ്ഞിട്ട് ആക്രമിക്കുകയും കൂകി ഓടിക്കുകയും ചെയ്യുന്ന കലാപകാരികള്‍ വാഹനങ്ങളും തല്ലിത്തകര്‍ക്കുന്നു.

ശബരിമല ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെടുന്ന സ്ത്രീകളെയും ഇവര്‍ വെറുതെ വിടുന്നില്ല. വനിത പോലീസ് ഉദ്യോഗസ്ഥരെ ശബരിമലയിലേക്ക് അടുപ്പിക്കാതിരിക്കാന്‍ ശ്രമിക്കുന്ന ഇവര്‍ ക്രൂരമായി ആക്രമിക്കുകയും ചെയ്യുന്നു. ഒരു ദേവസ്വം ഉദ്യോഗസ്ഥയെ പിന്നില്‍ നിന്നും കല്ലെറിഞ്ഞ് വീഴ്ത്തി വലിച്ചിഴച്ചിരുന്നു. എന്നാല്‍ ഇത് പോലീസ് ചെയ്തതാണെന്നാണ് ഇപ്പോള്‍ സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത്. അതേസമയം പോലീസ് ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെയും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമാണ് ചെയ്തതെന്ന് ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ തെളിയിക്കുന്നു.

നിലത്തു കിടക്കുന്ന സ്ത്രീയെ കറുത്ത വസ്ത്രം ധരിച്ചവരും അല്ലാത്തവരുമായ സമരക്കാര്‍ വലിച്ചിഴയ്ക്കുന്നത് വീഡിയോയില്‍ കാണാം. നിലത്ത് വീണു കിടക്കുന്ന ഇവരുടെ ദേഹത്ത് കയറി നിന്നാണ് ആക്രമണം. പോലീസ് ഇവരെ തല്ലി ഓടിക്കുമ്പോള്‍ പമ്പാ ഭാഗത്തേക്ക് ഇവര്‍ ഓടി പോകുകയാണ് ചെയ്യുന്നത്.

#സംഘപരിവാർ_നുണ_പൊളിഞ്ഞുദേവസ്വ്ം ബോർഡ് ഉദ്യോഗസ്ഥയെ സമരത്തിൽ വലിച്ചിഴച്ചത് സങ്കികൾ, കല്ലെറിഞ്ഞു വീഴ്ത്തിയതും സങ്കികൾ, അവസാനം ആശുപത്രിയിൽ കൊണ്ടു പോയത് വനിത പോലീസ്.കുറ്റം മുഴുവൻ പിണറായി വിജയനും😁വീഡിയോ കാണു!!

Gepostet von കൈതേരി സഹദേവൻ am Mittwoch, 17. Oktober 2018

ചാനല്‍ ചര്‍ച്ചയ്ക്കിടെ സാംസ്‌കാരിക വേശ്യയെന്ന് വിളിച്ചു; വിദ്യാസാഗര്‍ ഗുരുമൂര്‍ത്തിക്കെതിരെ അഡ്വ. രശ്മിതയുടെ കേസ്‌

‘ആരാണ് യഥാർത്ഥ തീവ്രവാദികളെന്ന് ഇപ്പോൾ മനസ്സിലാകുന്നുണ്ടല്ലോ അല്ലേ’? അർണാബിന് മറുപടിയുമായി തോമസ് ഐസക്കും

‘ശബരിമലയിലെ അക്രമികളെ എന്ത് കൊണ്ട് വെടി വെച്ച് കൊന്നില്ല’; ബിജെപി നേതാവ് പി ശിവശങ്കരന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍