Top

"തിരിച്ചു വരും" എന്നു അവര്‍ പറഞ്ഞു; ബിന്ദുവും കനകദുര്‍ഗ്ഗയും വാക്ക് പാലിച്ചു

"തിരിച്ചു വരും" എന്നു അവര്‍ പറഞ്ഞു; ബിന്ദുവും കനകദുര്‍ഗ്ഗയും വാക്ക് പാലിച്ചു
ശബരിമലയില്‍ പുലര്‍ച്ചെ മൂന്നരയോടെ യുവതികള്‍ ദര്‍ശനം നടത്തി. കഴിഞ്ഞ ദിവസം പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി പോകേണ്ടി വന്ന കനദുര്‍ഗ്ഗയും അഡ്വ. ബിന്ദുവുമാണ് ദര്‍ശനം നടത്തിയത്. ഇതോടെ ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ ഉണ്ടായിരുന്ന വിലക്ക് നീക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ ആദ്യം പ്രവേശനം നടത്തിയ യുവതികള്‍ എന്ന ചരിത്രവും ഇരുവര്‍ക്കുമായി. യുവതികള്‍ ദര്‍ശനം നടത്തിയ വിവരം പോലീസ് അൽ‌പസമയത്തിന് മുൻപ് സ്ഥിരീകരിച്ചു.

കനകദുർഗയുടെയും, ബിന്ദുവിന്റേയും ഈ നേട്ടത്തിന് ഒരു മധുര പ്രതികാരത്തിന്റെ ഗന്ധം കൂടിയുണ്ട്. ദിവസങ്ങൾക്ക് മുൻപ് കനത്തപ്രതിഷേധം കാരണം സന്നിധാനത്തെ വലിയ നടപ്പന്തലിനു 200 മീറ്റർ ഇപ്പുറത്ത് വച്ച് ശബരിമല യാത്ര അവസാനിപ്പിക്കേണ്ട വന്ന ബിന്ദുവും, കനക ദുർഗയും തിരിച്ചു വരും എന്ന കൃത്യമായ സന്ദേശം നൽകി കൊണ്ട് തന്നെ ആണ് മടങ്ങിയത്.

അന്ന് അഡ്വക്കേറ്റ് ബിന്ദു മാധ്യമങ്ങളോട് ഭരണകൂടത്തോടും ചോദിച്ച ഒരു ചോദ്യം ഇപ്രകാരമാണ്. "എന്റെ ശബരിമല യാത്ര നിയമ വിധേയവും ഭരണഘടനാ വിധേയവുമാണ്, നിങ്ങളെന്താണ് നിയമ ലംഘകരെ തടയാതെ നിയമമനുസരിച്ചു വന്ന എന്നെ തടയുന്നതെന്നാണ്?".ഈ വിഷയത്തിൽ കേട്ട ഏറ്റവും വാലിഡ് ആയ ചോദ്യമായിരുന്നു അത്. ഇത്തിരി വൈകിയെങ്കിലും ഈ ചോദ്യത്തിന് ഉത്തരം നൽകാൻ ഇപ്പോൾ സർക്കാരിന് കഴിഞ്ഞിരിക്കുന്നു.

മലപ്പുറം സ്വദേശിയായ കനകദുര്‍ഗ സിവിൽ സപ്ലൈസ് ജീവനക്കാരി ആണ്. ബിന്ദു ആകട്ടെ വക്കീലും, സാമൂഹ്യ പ്രവർത്തകയുമാണ്.  പ്രമാടം നേതാജി ഹൈസ്‌കൂള്‍, പത്തനംതിട്ട കാതോലിക്കറ്റ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇരുവരുടെയും കുടുംബത്തിന്റെ പിന്തുണ പൂർണമായും അവരോടൊപ്പമില്ല എന്നാണ് അവരുടെ പ്രസ്താവനകളിൽ നിന്നും മനസ്സിലാക്കുന്നത്.

https://www.azhimukham.com/kerala-historic-woman-entry-in-sabarimala-after-vanitha-mathil/

https://www.azhimukham.com/live-kanakadurga-and-bindu-makes-history-by-entering-sabarimala-after-supreme-court-verdict-on-women-entry/

Next Story

Related Stories