UPDATES

വൈറല്‍

അയ്യപ്പനെ ദർശിക്കാൻ ഒരവസരം തരണമേയെന്നാണ് പ്രാര്‍ത്ഥന; ചെന്നിത്തലയുടെയും കൂട്ടരുടെയും അഭിപ്രായമല്ല അഡ്വ. ബിന്ദു കൃഷ്ണയ്ക്ക് (വീഡിയോ)

ശബരിമലയിൽ പ്രവേശിക്കാനാഗ്രഹിക്കുന്ന സ്ത്രീകളെ തടയേണ്ടതില്ല; അശുദ്ധിയുടെ പേരിലുള്ള മാറ്റി നിർത്തലുകളോട് വിയോജിപ്പ്;

ശബരിമല വിധിക്കെതിരെ പത്തനംതിട്ടയിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഡിസിസി അംഗങ്ങൾ ഉപവാസസമരം അനുഷ്ഠിക്കുന്നതിനിടെ ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചു കൊണ്ട് മഹിളാ കോൺഗ്രസ്സ് നേതാവ് ബിന്ദു കൃഷ്ണയുടെ ചാനല്‍ സംവാദം വൈറലാകുന്നു. എന്തിന്റെ പേരിലായാലും ശബരിമലയിൽ സ്ത്രീകളെ മാറ്റി നിർത്തുന്നതിനോട് യോജിപ്പില്ലെന്ന് ബിന്ദു കൃഷ്ണ കൈരളി ചാനലിലെ ചർച്ചയിൽ അഭിപ്രായപ്പെട്ടു.

“ക്ഷേത്രാചാരങ്ങൾ നടത്തുന്ന ഒരു ഹിന്ദു വനിത എന്ന നിലയിൽ എന്റെ ആഗ്രഹം ശബരിമല അയ്യപ്പനെ ദർശിക്കാൻ ഭഗവൻ ഒരവസരം തരണമെയെന്നാണ്. ഞാൻ ഒരു ഭക്തയാണ്. അശുദ്ധിയുടെ പേരിലുള്ള മാറ്റി നിർത്തലുകളോട് വിയോജിപ്പാണുള്ളത്. ഏതൊരു പുരുഷനോടൊപ്പമോ അതിനേക്കാളേറെയോ വ്രത കാര്യങ്ങളിൽ നിഷ്ഠയുള്ളവരാണ് ഭക്തയായ സ്ത്രീകൾ എന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ശബരിമലയിൽ പ്രവേശിക്കാനാഗ്രഹിക്കുന്ന സ്ത്രീകളെ തടയേണ്ടതില്ല.” ബിന്ദു കൃഷ്ണ പറഞ്ഞു

“ഞാൻ ഒരു ഫെമിനിസ്റ്റല്ല, ഒരു ഭക്തയാണ്. പലരും ഭയപ്പെടുന്നത് പോലെ അശുദ്ധിയോടു കൂടി ഒരു സ്ത്രീയും ശബരിമലയിൽ പ്രവേശിക്കും എന്ന് ഞാൻ കരുതുന്നില്ല. അശുദ്ധം എന്ന് പറയുന്ന സംഗതി അടുത്ത തലമുറയ്ക്ക് വേണ്ടി തുടർന്ന് പോരുന്ന ഒരു ബയോളജിക്കൽ പ്രോസസിന്റെ ഭാഗമാണ്. അല്ലാതെ സ്ത്രീകൾ സ്വാർത്ഥരായി ചെയ്തു പോരുന്ന ഒരു സംഗതിയല്ല. അതുകൊണ്ട് അശുദ്ധിയുടെ പേരിൽ മാറ്റി നിർത്തപ്പെടുന്നത് സ്ത്രീപക്ഷ നിലപാടിന് എതിരാണ്.” ബിന്ദു കൃഷ്ണ ചൂണ്ടിക്കാട്ടി.

“പലരുടെയും മറ്റൊരു ചോദ്യം 41 ദിവസത്തെ വ്രതത്തെ കുറിച്ചാണ്. ആധുനിക സമൂഹത്തിൽ ആരാണ് 41 ദിവസത്തെ വ്രതം എടുക്കുന്നത്. ഒന്നോ രണ്ടോ ദിവസം വ്രതം എടുക്കുന്നവരുണ്ട്. ഇനി ഈ വ്രതം എടുക്കുന്നവർക്ക് വേണ്ടിയുള്ള സൗകര്യങ്ങൾ ഒരുക്കുന്നത് വീട്ടിലെ സ്ത്രീകൾ ആണ്. ആ സ്ത്രീകളെ മാറ്റി നിർത്തുന്നത് ഒരു ശരിയായ നിലപാട് അല്ല എന്നാണു എന്റെ അഭിപ്രായം. 1500 വർഷങ്ങൾക്ക് മുൻപ് എഴുതപ്പെട്ട കാര്യങ്ങളാണ് പലരും ഇപ്പോഴും തുടർന്ന് പോരണം എന്ന് ശാഠ്യം പിടിക്കുന്നത്. അതുതന്നെ അംഗീകരിക്കാനാവാത്ത കാര്യമാണ്.” മഹിളാ കോൺഗ്രസ്സ് അധ്യക്ഷ കൂട്ടിച്ചേർത്തു.

സുപ്രീംകോടതിയുടേത് ചരിത്രവിധിയെന്നാണ് കോൺഗ്രസ് ദേശീയനേതൃത്വം വിലയിരുത്തിയത്. സുപ്രീം കോടതി വിധിയെ ആദ്യം സ്വാഗതം ചെയ്ത കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വം പിന്നീട് നിലപാട് മാറ്റുകയായിരുന്നു. വി ടി ബൽറാം അടക്കമുള്ളവർ ഇപ്പോഴും കോൺഗ്രസ്സിന്റെ നേതൃത്വത്തിന് വിരുദ്ധമായ നിലപാട് ആണ് സ്വീകരിച്ചു പോരുന്നത്.

‘സ്ത്രീകളെ കണ്ടാൽ അയ്യപ്പന‌് ബ്രഹ്മചര്യം നഷ്ടപ്പെടുമെന്ന് പറയുന്നത് അയ്യപ്പനെ അപകീർത്തിപ്പെടുത്തലാണ‌്’ : എം ലീലാവതി

സ്ത്രീകള്‍ക്ക് കടക്കാന്‍ സാധിക്കാത്ത പ്രായത്തില്‍ സേതു പാര്‍വ്വതിഭായി ശബരിമലയില്‍ പോയി എന്നത് സത്യം; ചിത്രങ്ങളടക്കമുള്ള തെളിവുകളുണ്ട്‌

‘സ്ത്രീകളെ ശബരിമലയിൽ നിന്ന് പുറത്താക്കണമെന്ന് പറയുന്നവരെയോർത്ത് ലജ്ജ തോന്നുന്നു’; യതി അന്നേ പറഞ്ഞു

ക്ഷേത്ര പ്രവേശന വിഷയം ഉയര്‍ന്നുവന്നപ്പോള്‍ രാജകുടുംബങ്ങള്‍ പാവപ്പെട്ടവരെ പേടിപ്പിച്ചുനിർത്തി: ചരിത്രകാരന്‍ എം ജി എസ് നാരായണന്‍

നൂറ്റാണ്ടിലെ മഹാപ്രളയത്തെയും അതിജീവിച്ച കേരളം ഈ മതഭ്രാന്തിനെ എങ്ങനെ നേരിടും?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍