ട്രെന്‍ഡിങ്ങ്

‘ജസ്റ്റിസ് ചന്ദ്രചൂഡ് ഏതു കോളേജിലെ എസ്എഫ്ഐക്കാരനായിരുന്നു’? ബിജെപി നേതാവിനോട് അവതാരകൻ അഭിലാഷ്

സുപ്രീംകോടതിയെ മാനിക്കുമ്പോഴും ഭക്തരുടെ വികാരങ്ങൾ കൂടി പരിഗണിക്കണമെന്നാണ് വാർത്താക്കുറിപ്പ് പറയുന്നത്.

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കുന്നതിൽ ആചാരപരമായി തെറ്റില്ലെന്നും സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നുമുള്ള നിലപാടിൽ നിന്ന് വ്യതിചലിച്ച ആർഎസ്‌എസ്‌ ന്റെ മലക്കം മറിച്ചിലിനെ കുറിച്ചുള്ള റിപ്പോട്ടർ ടി വി ചർച്ചയിൽ നാടകീയ രംഗങ്ങൾ. ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയെ സ്വാഗതം ചെയ്ത ആർ എസ്‌ എസ്‌ പിന്നീട് എന്ത് കൊണ്ട് നിലപാട് മാറ്റി എന്ന അവതാരകൻ അഭിലാഷിന്റ ചോദ്യം ബിജെപി നേതാവ്
ശിവശങ്കരനെ പ്രകോപിപ്പിച്ചു.

അഭിലാഷ് പഴയ എസ്‌ എഫ് ഐ ക്കാരൻ ആയത് കൊണ്ടാണ് ചില അജണ്ടകൾ വെച്ച് ചർച്ച നടത്തുന്നതെന്ന ശിവശങ്കരന്റെ വാദത്തിന് ശബരിമല കേസിൽ സുപ്രീം കോടതിയിൽ വിധി പറഞ്ഞ ടിവൈ ചന്ദ്രചൂഡ് ഏതു കോളേജിലെ എസ് എഫ് ഐക്കാരൻ ആയിരുന്നോ .? എന്ന് അഭിലാഷ് മറു ചോദ്യം ഉന്നയിച്ചു. ആർ എസ്‌ എസ്‌ ന്റെ പെട്ടെന്നുള്ള നിലപാട് മാറ്റത്തെ ഭരണഘടനയും കോടതി വിധിയുമടക്കം ഉള്ള വസ്തുതകൾ ചൂണ്ടി കാട്ടി ചോദ്യം ചെയ്ത അഭിലാഷിന് മുൻപിൽ ശിവശങ്കരൻ അക്ഷരാർത്ഥത്തിൽ മറുപടി ഇല്ലാതെ ബുദ്ധിമുട്ടുകയായിരുന്നു.

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കുന്നതിൽ ആചാരപരമായി തെറ്റില്ലെന്നും സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നുമുള്ള നിലപാടിൽ നിന്ന് പിന്തിരിഞ്ഞ് കഴിഞ്ഞ ദിവസമാണ് ആർ എസ്‌ എസ്‌ നേതൃത്വം രംഗത്ത് വന്നത്. ശബരിമലയിൽ സ്ത്രീപ്രവേശനം അരുതെന്ന നിലപാട് വ്യക്തമായി പ്രസ്താവിച്ച് ആർഎസ്എസ്സിന്റെ വാർത്താക്കുറിപ്പ് പുറത്തിറങ്ങി.

സുപ്രീംകോടതിയെ മാനിക്കുമ്പോഴും ഭക്തരുടെ വികാരങ്ങൾ കൂടി പരിഗണിക്കണമെന്നാണ് വാർത്താക്കുറിപ്പ് പറയുന്നത്. ദശലക്ഷക്കണക്കിന് ഭക്തരുടെ വികാരങ്ങളുടെ പ്രശ്നമാണിതെന്നും വാർത്താക്കുറിപ്പ് പറയുന്നു.

സുപ്രീംകോടതി വിധിയെ അതിവേഗം നടപ്പിലാക്കാനുള്ള നടപടിയാണ് കേരള സർക്കാർ എടുത്തിരിക്കുന്നതെന്നും ഇതിൽ വിശ്വാസികളുടെ വികാരം മാനിക്കപ്പെടുകയുണ്ടായില്ലെന്നും ആർഎസ്എസ് പറയുന്നു. തങ്ങളുടെ ആരാധിക്കാനുള്ള അവകാശം അധികാരികളെ ബോധ്യപ്പെടുത്താൻ ബന്ധപ്പെട്ട എല്ലാവരും രംഗത്തിറങ്ങണമെന്നും ആർഎസ്എസ് ആഹ്വാനം ചെയ്യുന്നുണ്ട്.

നൂറ്റാണ്ടിലെ മഹാപ്രളയത്തെയും അതിജീവിച്ച കേരളം ഈ മതഭ്രാന്തിനെ എങ്ങനെ നേരിടും?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍