TopTop
Begin typing your search above and press return to search.

ശബരിമല സമരക്കാർ വായിക്കണം; സതിക്ക് വേണ്ടി എഴുപതിനായിരം പേർ തെരുവിലിറങ്ങിയിട്ട് എന്ത് സംഭവിച്ചു?

ശബരിമല സമരക്കാർ വായിക്കണം; സതിക്ക് വേണ്ടി എഴുപതിനായിരം പേർ തെരുവിലിറങ്ങിയിട്ട് എന്ത് സംഭവിച്ചു?

ശബരിമല സ്ത്രീ പ്രവേശന വിവാദങ്ങൾ തുടർന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഇന്നലെ മാതൃഭൂമി ചാനലിൽ നടന്ന ചർച്ചയിൽ സാമൂഹ്യ പ്രവർത്തകൻ ശ്രീചിത്രൻ എം ജെ യുടെ വാക്കുകൾ ആണ് നവമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുന്നത്. കേവലം ഏഴു മിനുട്ടിൽ ചരിത്രത്തിന്റെയും, ഭരണഘടനയുടെയും പിൻബലത്തിൽ ശ്രീചിത്രൻ ഉന്നയിച്ച വാദങ്ങൾ ഏറെ പ്രസക്തമാണ്.

ശ്രീചിത്രന്‍ പറഞ്ഞത്;

സ്ത്രീകൾക്ക് രണ്ടു നോബൽ പ്രൈസ് കിട്ടിയിരിക്കുന്ന അവസരത്തിലാണ് നാം ഇവിടെ ഇരുന്നുകൊണ്ട് ഒരമ്പലത്തിലെ സ്ത്രീ പ്രവേശന വിഷയത്തിൽ സംവദിക്കേണ്ടി വരുന്നതെന്ന ഗതികേട് നമ്മുക്കുണ്ട് എന്ന ദുഃഖകരമായ യാഥാർഥ്യം മുന്നിലുണ്ട്. അയിത്തത്തിന്റെ മറ്റൊരു മാതൃകക്ക് വേണ്ടിയാണ് ഒരു കൂട്ടർ സമരം ചെയ്യുന്നത് എന്ന് ഓർക്കണം.

ഇപ്പോൾ നടക്കുന്ന ചർച്ചകൾ എല്ലാം സമവായത്തിന് വേണ്ടിയുള്ളതാണ്, എന്നാൽ ഒരു സമവായ ചർച്ചയായിട്ടല്ല ഞാൻ കാണുന്നത്. ശരിയാണ് ഒരു സർക്കാരിനെ സംബന്ധിച്ചു വിശ്വാസികളുടെ വികാരം കൂടി പരിഗണിക്കേണ്ടതുണ്ട്, പക്വമായ ഒരു നിലപാടാണത്. തർക്കമില്ല. പക്ഷെ ഇവിടെ നാം ഓർക്കേണ്ട കീ വേർഡ് എന്ന് പറയുന്നത് 'തുല്യനീതി' ഒരു സമവായ പ്രശ്നമല്ല എന്നതാണ്. തുല്യ നീതി എന്ന് പറയുന്നത് ഭരണഘടന നൽകുന്ന വളരെ പ്രധാനപ്പെട്ട ഒരാവകാശമാണ്. ഇത് നിഷേധിക്കുന്ന സമയത്ത് ഭൂരിപക്ഷത്തിന്റെ ഹിതം നോക്കിയിട്ടല്ല തുല്യ നീതിയുടെ മുകളിലുള്ള നിയമ നടപടി വേണ്ടത്. ഇതിനെയാണ് 'കോൺസ്റ്റിറ്റ്യുഷണൽ മൊറാലിറ്റി' എന്ന് അംബേദ്‌കർ വിശേഷിപ്പിക്കുന്നത്. ഭൂരിപക്ഷഹിതം നോക്കി കൊണ്ടല്ല ഭരണഘടനയുടെ ഹിതം നടപ്പാക്കുന്നതെന്ന് അംബേദ്‌കർ അടിവരയിട്ടു പറയുന്നുണ്ട്.

ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനെതിരെ ഇവിടെ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത സമരത്തെ കുറിച്ച് സൂചിപ്പിക്കുകയുണ്ടായി. ഞാൻ മറ്റൊരു പ്രകടനത്തെ കുറിച്ച് പറയാം 1987 ൽ എഴുപത്തിനായിരത്തോളം ആളുകൾ പങ്കെടുത്ത ഒരു പ്രകടനം രാജസ്ഥാനിൽ നടന്നു. സതി അനുകൂല റാലി, 'സതി ആരതി' നടന്നു. രൂപ് കൻവാർ എന്ന് പറയുന്ന ഒരു പെൺകുട്ടിയുടെ മരണത്തെ തുടർന്ന് എഴുപതിനായിരം പേരാണ് അവിടെ സമരത്തിനിറങ്ങിയത്. പക്ഷെ എഴുപതിനായിരം പേരുടെ സമരത്തിനൊപ്പം അല്ല രാജസ്ഥാൻ സർക്കാർ നിന്നത്, രാജസ്ഥാനിലെ കോടതി നിന്നത്.. തൊട്ടടുത്ത വര്ഷം സതി നിരോധന നിയമം പാസ്സാക്കി തുടർന്ന് . സതിയെ അനുകൂലിച്ചു കൊണ്ടുള്ള സമര പ്രഖ്യാപനങ്ങൾക്കും അനുവാദം നല്കാതിരിക്കുകയാണ് കോടതി ചെയ്തത്.

ഇന്ത്യയുടെ തന്നെ മുൻകാല ചരിത്ര വിധികൾ പരിശോധിക്കുക. അയിത്തം നിരോധിക്കുന്ന സമയത്ത് ഭൂരിപക്ഷത്തിന്റെ ഹിതം ആരാഞ്ഞിട്ടില്ല, 'അയിത്തോച്ചാടനം' എന്ന കർമം ഉണ്ടാകുന്നത് ഭൂരിപക്ഷത്തിന്റെ താൽപ്പര്യം കണക്കിലെടുത്തിട്ടല്ല.

ആർത്തവം അശുദ്ധിയാണ് എന്ന ഒരൊറ്റ വാദമാണ് ശബരിമലയിൽ പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകളുടെ പ്രവേശനം നിഷേധിക്കാൻ കോടതിയിൽ വരെ ഉന്നയിക്കപ്പെട്ടത്. ആർത്തവം അശുദ്ധമായി കാണുന്ന ഒരു അപരിഷ്ക്രിത സമൂഹം ആയി നാം ഇപ്പോഴും തുടരുന്നുണ്ടോ എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ആർത്തവം 'അശുദ്ധം' ആണെങ്കിൽ നാമെല്ലാം അശുദ്ധരാണ്. വിശ്വാസികളുടെ വികാര സംരക്ഷണം എന്നതിന്റെ മറവിൽ അയിത്തം പോലെയുള്ള ആചാരങ്ങളെ തിരിച്ചു കൊണ്ടുവരാനാണ് ചിലർ ശ്രമിക്കുന്നത്.

ചരിത്ര പ്രാധാന്യം അർഹിക്കുന്ന ഒരു സുപ്രീം കോടതി ശബരിമലയുടെ ബന്ധപ്പെട്ടു വരുമ്പോൾ ഹിന്ദു വർഗീയ വാദികൾ ഇതിനു ചൂട്ടു പിടിക്കാൻ ഇറങ്ങുന്നതിൽ യാതൊരു അത്ഭുതവുമില്ല. പക്ഷെ നെഹ്രുവിന്റെ പാരമ്പര്യമുള്ള, സയന്റിഫിക് ടെമ്പറിന്റെ പാരമ്പര്യമുള്ള, ഏതാരാധനാലയത്തിന്റെയും, വിശ്വാസത്തിന്റെയും മുകളിൽ ഭരണഘടനയ്ക്ക് സ്ഥാനം ഉണ്ട് എന്ന് പ്രഖ്യാപിച്ച രാജ്യം കണ്ട ഏറ്റവും വലിയ ശാസ്ത്ര വാദിയായ നെഹ്രുവിന്റെ പിൻതലമുറക്കാർ, അയിത്തോച്ചാടനം തുടച്ചു നീക്കാൻ തന്റെ ജീവിതം ഉഴിഞ്ഞു വെച്ച ഗാന്ധിയുടെ പിൻതലമുറക്കാരായ കോൺഗ്രസ്സ് വിശ്വാസികളുടെ വികാരം സംരക്ഷിക്കുന്നു എന്ന വ്യാജേന സുപ്രീം കോടതി വിധിക്കെതിരെ രംഗത്തിറങ്ങുന്നതിന്റെ സാംഗത്യം മനസ്സിലാകുന്നേയില്ല.

70000 പേർ സതിക്ക് വേണ്ടി തെരുവിലിറങ്ങിയ ഒരു നാട്ടിൽ ആയിരക്കണക്കിനാളുകൾ സമരത്തിറങ്ങിയത് ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല. തുല്യനീതി എന്ന ഭരണഘടന അവകാശം നിഷേധിക്കാനുള്ള ഒരു കാരണമല്ല ഭൂരിപക്ഷത്തിന്റെ ഹിതം.

https://www.azhimukham.com/ordinance-sabarimala-womensentry-supremecourt-verdict/

https://www.azhimukham.com/trending-sabarimala-woman-entry-some-doubts-and-its-answers/


Next Story

Related Stories