TopTop
Begin typing your search above and press return to search.

കേരളത്തില്‍ നിന്ന് ഈ ഉഗ്രതീവ്രവാദത്തെ പിഴുതെറിയേണ്ട സമയമായിരിക്കുന്നു

കേരളത്തില്‍ നിന്ന് ഈ ഉഗ്രതീവ്രവാദത്തെ പിഴുതെറിയേണ്ട സമയമായിരിക്കുന്നു

രാഹുൽ ഈശ്വർ എന്ന നാലാംകിട തീവ്രവാദിയുടെ ആഹ്വാനത്തിൽ അല്പബുദ്ധികളായ കപടവിശ്വാസികൾ തടിച്ചു കൂടാൻ തുടങ്ങിയപ്പോഴാണ് അവസരം മുതലെടുക്കാമെന്ന് അവസരവാദികളായ മറ്റുചില നേതാക്കന്മാർക്കും വെളിപാടുണ്ടായത്.

സ്വന്തം പാർട്ടിയുടെ ദേശീയ തലത്തിലുള്ള നിലപാടുപോലും തള്ളിപ്പറഞ്ഞ് അവരിവിടെ വിഷം കോരിയൊഴിച്ചു. വിഷബാധയേറ്റ് ബോധവും അയ്യപ്പനിൽ അതുവരെയുണ്ടായിരുന്ന വിശ്വാസവും നഷ്ടപ്പെട്ട് പതിനായിരങ്ങൾ തെരുവിലിറങ്ങി. സ്വന്തം നെഞ്ചിൽ ചവിട്ടിയേ പെണ്ണുങ്ങൾക്ക് മലകയറാനാകൂ എന്നൊക്കെ കാറിവിളിച്ചത് കേട്ട് രോമാഞ്ചം കൊണ്ട പലരും ഇന്നിപ്പോൾ റോഡിലും വഴിയിലും നെഞ്ചു വിരിച്ചു മലർന്നു കിടക്കുന്നു. നേതാക്കന്മാരൊക്കെ ഒളിയും മറയും നോക്കി സാറ്റ് കളിക്കുന്നു.

ഹിന്ദു ഒന്നാണെന്ന് പറഞ്ഞത് കേട്ട് കുളിരു കോരിയവരൊക്കെ സമരപ്പന്തലിൽ ജാതിയും സ്ഥാനമഹിമയും പാലിച്ച് കസേരയും തറയുമെന്നൊക്കെ തരം തിരിഞ്ഞിരിക്കുന്നു. പോലീസ് നടപടി തുടങ്ങിയപ്പോ കുലമഹിമയും ആചാരമഹിമയും പറഞ്ഞു തുള്ളിയവരൊക്കെ വലിഞ്ഞിരിക്കുന്നു. അവരുടെ വാക്കുകളിലെ വിഷം കുടിച്ചവർ തീവ്രവാദത്തിന്റെയും രാജ്യദ്രോഹത്തിന്റെയും ഏറ്റവും വലിയ ഉദാഹരണങ്ങളായി അഴിഞ്ഞാടുന്നു.

കേരളം കണ്ട ഏറ്റവും വലിയ മതതീവ്രവാദമാണിവിടെ. തങ്ങൾ വിശ്വസിക്കുന്ന ദൈവത്തിന് സ്വന്തം കാര്യം നോക്കാൻ പോലും കഴിവില്ല എന്ന് വിശ്വസിക്കുന്നവരാണ് "വിശ്വാസികൾ" എന്ന് അവകാശപ്പെടുന്നതെന്ന സത്യം ലോകം തിരിച്ചറിയുന്നു. ദൈവത്തെ അപമാനിക്കുകയാണ് തങ്ങളെന്ന് തിരിച്ചറിയാനുള്ള ശേഷി പോലും ഇല്ലാത്തവരായിരിക്കുന്നു ഭക്തരെന്ന് പറയുന്നവർ.

രാജ്യത്തെ അഖണ്ഡതയെ, ബഹുസ്വരതയെ, ജീവിക്കാനുള്ള അവകാശത്തെ, സമത്വത്തെ, തുല്യ നീതിയെ തകർക്കുകയാണ് ഭീകരവാദികൾ. ഭരണഘടനയെ, അതിന്റെ സംരക്ഷകരായ നീതിപീഠത്തെ വെല്ലു വിളിച്ച് അരാജകത്വവും താലിബാനിസവും വളർത്തുകയാണിവിടെ. ഭീകരരെന്നു ഇവർ ആക്ഷേപിക്കുന്ന മാവോയിസ്റ്റും, കാശ്‌മീരികളും, നക്സലൈറ്റുകളും, വടക്കു കിഴക്കൻ പോരാളികളും ഇവർക്ക് മുൻപിൽ എത്ര നിസ്സാരർ!

ഈ ഉഗ്രതീവ്രവാദത്തെ ഇപ്പോൾ പിഴുതെറിഞ്ഞില്ലെങ്കിൽ പിന്നീട് ഒന്നും സാധ്യമായെന്നു വരില്ല.

ആവർത്തിച്ചു പറയട്ടെ, ഈ ഉഗ്രതീവ്രവാദത്തെ ഇപ്പോൾ പിഴുതെറിഞ്ഞില്ലെങ്കിൽ പിന്നീട് ഒന്നും സാധ്യമായെന്നു വരില്ല.

(ആചാരങ്ങളല്ല, ദൈവവും മതവുമല്ല, അദ്വൈതമാണ് ശബരിമലയുടെ കാതൽ. ബഹിരാകാശത്തു പോകാനും പെറ്റു പോറ്റാനും കഴിവുള്ള പെണ്ണുങ്ങളെ കയറ്റാത്തിടത്തോളം 'തത്വമസി' എന്നത് വെറുമൊരു പരസ്യവാചകം മാത്രമാകും.

ഒരു വട്ടം മലകയറിയെത്തുന്നവർ പിന്നീട് വരാതിരിക്കുമ്പോഴാണ് 'തത്വമസി' എന്നത് അവർ ഉൾക്കൊണ്ടു എന്ന് തിരിച്ചറിയുക. ഇതിപ്പോ പിന്നെയും പിന്നെയും പണസഞ്ചികളുമായി അവർ കയറി വരുന്നതിലാണ് കൊള്ളസംഘങ്ങളുടെ നിലനിൽപ്പ്. തത്വമസി എന്ന തിരിച്ചറിവിൽ ആരും കയറിവരാത്ത ശബരിമലയാണ് ഒടുവിൽ ബാക്കിയാവേണ്ടത്).

(ഉമേഷ്‌ വള്ളികുന്നിന്റെ ഫേസ്ബുക് പോസ്റ്റ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/kerala-sabarimala-women-entry-and-attacks-in-nilakkal-report-by-krishna/

https://www.azhimukham.com/trending-saritha-balan-speaks-about-sabarimala-protesters-attack/


Next Story

Related Stories