UPDATES

ട്രെന്‍ഡിങ്ങ്

നാമജപ പ്രതിഷേധമെന്ന് നേതാക്കള്‍ പറയുമ്പോഴും ശബരിമലയില്‍ നടക്കുന്നത് വാഹനം തല്ലിത്തകര്‍ക്കലും സ്ത്രീകളെ ബലമായി തടയലും

ശബരിമലയിലെ ആചാരങ്ങളുടെ ലംഘനമാകുമെന്ന് പറഞ്ഞ് സുപ്രിം കോടതി ഉത്തരവായ സ്ത്രീ പ്രവേശനത്തിനെതിരെ നിലയ്ക്കലും പമ്പയിലും വിശ്വാസികള്‍ നടത്തുന്നത് നാമജപ പ്രതിഷേധം മാത്രമാണെന്നും അക്രമങ്ങളോ ബലപ്രയോഗങ്ങളോ തങ്ങള്‍ നടത്തുന്നില്ലെന്ന് പ്രതിഷേധക്കാര്‍.  കഴിഞ്ഞ രണ്ട് ദിവസങ്ങളായി ശബരിമല വിഷയത്തില്‍ നടക്കുന്നത് അക്രമവും ബലപ്രയോഗങ്ങളും തന്നെയെന്ന് സംഭവ സ്ഥലത്തു നിന്നു റിപ്പോര്‍ട്ടുകളും. സമാധാനപരമായി നാമജപം നടത്തി തങ്ങളുടെ പ്രതിഷേധം ഉയര്‍ത്തുന്നവരെയാണ് അകാരണമായി പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നതെന്നാണ് ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ മാധ്യമങ്ങളോട് പറയുന്നത്.എന്നാല്‍ പൊലീസ് ഈ ആരോപണങ്ങള്‍ നിഷേധിക്കുകയുമാണ്.

നട തുറക്കുന്ന ഇന്ന് ദര്‍ശനത്തിനെത്തിയ സ്ത്രീകളെ ബലം പ്രയോഗിച്ചാണ് സമരക്കാര്‍ തടഞ്ഞത്. പ്രതിഷേധിക്കുന്നവരുടെ ഭാഗത്തു നിന്നും ബലപ്രയോഗങ്ങള്‍ ഉണ്ടായതോടെയാണ് പൊലീസിന് ഇവരെ അറസ്റ്റ് ചെയ്ത് നീക്കേണ്ടി വന്നത്. ദര്‍ശനത്തിന് വരുന്ന സ്ത്രീ ഭക്തര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ചെയ്തു കൊടുക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്. ഈ അവസരത്തില്‍ സ്ത്രീകളെ തടയാന്‍ ശ്രമിക്കുന്നവരെ അതില്‍ നിന്നും പിന്തിരിപ്പിക്കേണ്ടത് തങ്ങളുടെ ചുമതലയാണെന്നാണ് പൊലീസ് പറയുന്നത്. പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ യാതൊരുവിധത്തിലുള്ള അക്രമവും ബലപ്രയോഗവും പൊലീസ് നടത്തുന്നില്ല. സര്‍ക്കാര്‍ അത് കൃത്യമായി നിര്‍ദേശിച്ചിട്ടുമുണ്ട്. ദര്‍ശനത്തിന് വരുന്ന സ്ത്രീകള്‍ക്ക് സൗകര്യം ചെയ്തു കൊടുക്കണമെന്നു മാത്രമാണ് നിര്‍ദേശം. നിലവില്‍ പമ്പവരെ മാത്രമാണ് വനിത പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. സ്ത്രീകള്‍ പമ്പയില്‍ എത്തി സന്നിധിനത്തേക്ക് പോവുന്ന സമയത്ത് അവര്‍ക്കൊപ്പം പോയി ദര്‍ശനത്തിന് വേണ്ട സൗകര്യം ഒരുക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. പമ്പയിലോ നിലയ്ക്കലോ നടക്കുന്ന പ്രതിഷേധത്തില്‍ പൊലീസ് ഉത്തരവാദിത്വരഹിതമായി പെരുമാറുകയോ സമരക്കാരെ സഹായിക്കുന്ന തരത്തില്‍ എന്തെങ്കിലും ചെയ്യുകയോ ചെയ്തിട്ടില്ല; ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അഴിമുഖത്തോട് പറയുന്നു.

തങ്ങള്‍ നാമജപങ്ങള്‍ നടത്തി സമാധാനപരമായ/ഗാന്ധിയന്‍ സമരമാര്‍ഗങ്ങളിലൂന്നിയ പ്രതിഷേധങ്ങളാണ് നടത്തുന്നതെന്ന് ഈ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരും ബിജെപിയും മറ്റ് ഹിന്ദുത്വ സംഘടനകളും ആവര്‍ത്തിക്കുന്നതിനിടയില്‍ തന്നെയാണ് വാഹനങ്ങള്‍ ബലമായി തടഞ്ഞ് സത്രീകള്‍ ഉണ്ടോയെന്ന് പരിശോധന നടക്കുന്നതും. ഇന്നലെ മുതല്‍ കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ വാഹനങ്ങളും റോഡില്‍ തടഞ്ഞാണ് വിശ്വാസികള്‍ എന്നു പറയുന്നവര്‍ പരിശോധന നടത്തിയത്. വിദ്യാര്‍ത്ഥിനികളെ അടക്കം ഇവര്‍ വാഹനങ്ങളില്‍ നിന്നും പുറത്തിറക്കി മടക്കി അയച്ചിരുന്നു. ഇത്തരം പരിശോധനകള്‍ ഇന്നും നടക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും ഇവരുടെ അക്രമം ഉണ്ടായിട്ടുണ്ട്. രണ്ടോളം ദേശീയ മാധ്യമങ്ങളുടെ വാഹനങ്ങള്‍ ഇന്ന് അടിച്ച് തകര്‍ത്തിട്ടുണ്ട്. പൊലീസിനെതിരേയും പ്രതിഷേധക്കാര്‍ തിരിഞ്ഞിരിക്കുന്ന സംഭവങ്ങള്‍ പമ്പയിലും നിലയ്ക്കലുമായി പലയിടങ്ങളിലും കാണാവുന്നതാണ്. അക്രമങ്ങള്‍ ഉണ്ടാകില്ലെന്നും അതല്ല ഈ പ്രതിഷേധത്തിന്‍രെ രീതിയെന്നും നേതാക്കള്‍ ആവര്‍ത്തിക്കുമ്പോള്‍ തന്നെയാണ് ഇത്തരം ആക്രമങ്ങളും ബലപ്രയോഗങ്ങളും പലയിടങ്ങളിലുമായി നടക്കുന്നത്. നാമജപങ്ങളും പ്രാര്‍ത്ഥനകളുമല്ല, അശ്ലീലവാക്കുകളും സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമാണ് കൂടുതലായി ഇവിടെ പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നതെന്നും സ്ഥലത്തും നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

വാഹനങ്ങള്‍ അടക്കം തല്ലിത്തകര്‍ക്കുകയും കൂടുതല്‍ ആളുകള്‍ പ്രതിഷേധക്കാരായി നിലയ്ക്കലേക്കും പമ്പയിലേക്കും എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലുമാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കല്‍ തുടങ്ങിയ നടപടികളിലേക്ക് പോകുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പരമ്പരാഗത പാതയിലൂടെ തന്നെ ദര്‍ശനത്തിന് എത്തുന്ന സ്ത്രീകളെ കടത്തിവിടാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും സമരം ചെയ്യുന്നവരെ മുഴുവന്‍ മാറ്റേണ്ടത് കാര്യങ്ങള്‍ സുഗമമായി പോകുന്നതിന് ആവശ്യമാണെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നുണ്ട്.

അതേസമയം ബിജെപി ഈ സമരം ഏറ്റെടുക്കുമെന്ന സൂചന നേതാക്കള്‍ നല്‍കിയിട്ടുണ്ട്. തന്ത്രി കുടുംബത്തിലെ സ്ത്രീകളെ അടക്കം അറസ്റ്റ് ചെയ്ത് നീക്കിയത് വലിയ പ്രതിഷേധങ്ങള്‍ക്കുള്ള കാരണങ്ങളായി അവതരിപ്പിക്കുകയാണ് ബിജെപി നേതാക്കളായ കെ സുരേന്ദ്രന്‍, എം ടി രമേശ് എന്നിവര്‍. കൂടുതല്‍ ബിജെപി നേതാക്കള്‍ ശബരിമലയിലേക്ക് എത്തുന്നുണ്ട്. ഇതിനൊപ്പം തന്നെ വിശ്വഹിന്ദു പരിഷത് പോലുള്ള ഹിന്ദുത്വ സംഘടന നേതാക്കളും ഇവിടെ എത്തുന്നുണ്ട്. വരും ദിവസങ്ങളിലും തങ്ങള്‍ സമരമുഖത്ത് ഉണ്ടാകുമെന്ന് ഇവര്‍ പറയുന്നു.

നിലയ്ക്കലില്‍ ആദിവാസികളെ രംഗത്തിറക്കി മാറി നിന്ന് കളിക്കുന്ന വിഎച്ച്പിയും ബിജെപിയും

“വിഎച്ച്പി-ബിജെപിക്കാര്‍ കോളനിയിലെത്തി കൂട്ടിക്കൊണ്ടുപോയതാണ് ഞങ്ങടെ സ്ത്രീകളെ; കേസ് വന്നപ്പോള്‍ ആരുമില്ല”, ശബരിമല സമരത്തില്‍ ആദിവാസികളെ ബലിയാടാക്കുന്നുവെന്ന് ആരോപണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍