സച്ചിദാനന്ദന്‍ പാക്കിസ്ഥാനെ ഏഷ്യയുടെ സാംസ്കാരിക തലസ്ഥാനമാക്കിയ ആളെന്ന് സംഘപരിവാര്‍; കവിക്കെതിരെ ആക്ഷേപവര്‍ഷം

സാഹിത്യരംഗത്ത് സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം കവി സച്ചിദാനന്ദന് നല്‍കുന്നതിനെതിരേ സംഘപരിവാര്‍. കേന്ദ്രസര്‍ക്കാരിന്റെയും സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെയും കടുത്ത വിമര്‍ശകനാണ് സച്ചിദാനന്ദന്‍ എന്നതാണ് എതിര്‍പ്പിനു കാരണം. ഇസ്ലാം തീവ്രവാദത്തെയും കമ്യൂണിസ്റ്റ് ഭീകരവാദത്തെയും പിന്തുണയ്ക്കുന്നയാളാണ് സച്ചിദാനന്ദനെന്നാണ് സംഘപരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ ആരോപിക്കുന്നത്. ഇസ്ലാം മതമൗലികവാദകള്‍ക്കുവേണ്ടി കുഴലൂത്തു നടത്തിയ ഒറ്റക്കാരണത്താലാണ് സച്ചിദാനന്ദന് എഴുത്തച്ചന്‍ പുരസ്‌കാരം കൊടുത്തതെന്നാണ് ആരോപണം. കേരളത്തില്‍ ജിഹാദി അജണ്ട നടപ്പക്കാന്‍ പരിശ്രമിക്കുന്നയാളാണ് സച്ചിദാനന്ദനെന്നുവരെ കുറ്റപ്പെടുത്തുന്നു. പ്രധാനമന്ത്രി മോദിയെ വിമര്‍ശിക്കുകയും കല്‍ബുര്‍ഗി, ധബോല്‍ക്കര്‍, പന്‍സാരെ എന്നിവരുടെ … Continue reading സച്ചിദാനന്ദന്‍ പാക്കിസ്ഥാനെ ഏഷ്യയുടെ സാംസ്കാരിക തലസ്ഥാനമാക്കിയ ആളെന്ന് സംഘപരിവാര്‍; കവിക്കെതിരെ ആക്ഷേപവര്‍ഷം