ട്രെന്‍ഡിങ്ങ്

ശശികല നിങ്ങള്‍ എത്ര നികൃഷ്ടമായ മൂഢത്വം, നിങ്ങളുടെ അജ്ഞത എത്ര വൃത്തികെട്ടത്: ശാരദക്കുട്ടി

Print Friendly, PDF & Email

ശശികലയെ പോലുള്ളവരുടെ കാലത്ത് ജീവിച്ചിരുന്നാല്‍ തന്നെ ജീവിതത്തോട് ഒരുതരം അവജ്ഞ ചിന്തിക്കുന്നവരില്‍ ഉണ്ടാകുമെന്നും ശാരദക്കുട്ടി

A A A

Print Friendly, PDF & Email

കേരളത്തിലെ മതേതര എഴുത്തുകാര്‍ക്ക് ഗൗരി ലങ്കേഷിന്റെ അനുഭവമായിരിക്കുമെന്ന ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ ഭീഷണിക്ക് മറുപടിയുമായി എഴുത്തുകാരി ശാരദക്കുട്ടി. ശശികലയെ പോലുള്ളവരുടെ കാലത്ത് ജീവിച്ചിരുന്നാല്‍ തന്നെ ജീവിതത്തോട് ഒരുതരം അവജ്ഞ ചിന്തിക്കുന്നവരില്‍ ഉണ്ടാകുമെന്ന് ശാരദക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു.

അതുകൊണ്ട് മരണം ഒരു അനുഗ്രഹം തന്നെയാണെന്നും അവര്‍ പറയുന്നു. അഭിമാനമുള്ളവര്‍ക്ക് മുന്നിലെ അനിവാര്യമായ ലക്ഷ്യവും അതുതന്നെയാണ്. മരണം ഭയപ്പെടുത്തുന്നുവെങ്കില്‍ മനഃക്ഷോഭം കൂടാതെ എങ്ങനെ ഒരടി മുന്നോട്ട് വയ്ക്കാന്‍ കഴിയും. ശശികല നികൃഷ്ടമായ മൂഢത്വമാണെന്നും അവരുടെ അജ്ഞത വളരെയധികം വൃത്തികെട്ടതാണെന്നും പോസ്റ്റില്‍ പറയുന്നു. മരണം എവിടെയാണ് നമ്മെ കാത്തിരിക്കുന്നത് എന്നത് അറിയാത്ത കാര്യമാണെന്നും എവിടെയും നമുക്കതിനെ കാത്തിരിക്കാമെന്നും ശാരദക്കുട്ടി ചൂണ്ടിക്കാട്ടി. മരണത്തെ ശീലിക്കുക എന്നതിന്റെ അര്‍ത്ഥം വിമോചനത്തെ ശീലിക്കുക എന്നാണ്. എങ്ങനെ മരിക്കണമെന്ന് അറിയാവുന്ന വ്യക്തിക്ക് അടിമത്തത്തെ മനസ്സില്‍ നിന്ന് ബഹിഷ്‌കരിക്കാനും കഴിയും. എങ്ങനെ മരിക്കുന്നുവെന്ന് അറിഞ്ഞാല്‍ വിധേയത്വങ്ങളില്‍ നിന്നും അനാവശ്യ ഭയത്തില്‍ നിന്നും മോചിപ്പിക്കപ്പെടും. മരണം ഹൃസ്വവും തീഷ്ണവുമാണെങ്കില്‍ ഭയത്തിന് അവിടെ ഇടമില്ലെന്നും ശാരദക്കുട്ടി വ്യക്തമാക്കുന്നു.

സംഘപരിവാറിനെതിരെ എഴുതുന്നവര്‍ മൃത്യുഞ്ജയ ഹോമം നടത്തി കാത്തിരിക്കാനും ശശികല പറഞ്ഞിരുന്നു. നേരത്തെ ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ നടത്തിയ കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്നയാള്‍ എന്ന പ്രസ്താവനയ്‌ക്കെതിരെയും ശാരദക്കുട്ടി രംഗത്തെത്തിയിരുന്നു. നിരവധി പ്രമുഖരാണ് ഇപ്പോള്‍ ശശികലയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍