TopTop
Begin typing your search above and press return to search.

അവരുടെ കൂട്ടുകാരാണ് നഷ്ടപ്പെട്ട ആ കഥകൾ; പ്രളയത്തില്‍ പെട്ട കുട്ടികള്‍ക്ക് കുട്ടിപുസ്തകങ്ങള്‍

അവരുടെ കൂട്ടുകാരാണ് നഷ്ടപ്പെട്ട ആ കഥകൾ; പ്രളയത്തില്‍ പെട്ട കുട്ടികള്‍ക്ക് കുട്ടിപുസ്തകങ്ങള്‍
പ്രളയദുരന്തം നേരിട്ട പ്രദേശങ്ങളിലെ കുട്ടികൾക്കായി പുസ്തകങ്ങൾ ശേഖരിച്ചു എത്തിച്ചു കൊടുക്കാൻ സോഷ്യൽ മീഡിയ കൂട്ടായ്മ. നാഷണൽ ബുക്ക് ട്രസ്റ്റ് ജീവനക്കാരൻ റൂബിൻ ഡിക്രൂസിന്റെ നേതൃത്വത്തിൽ ആണ് ഈ ഉദ്യമം.

റൂബിൻ ഡിക്രൂസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

പ്രിയ സുഹൃത്തുക്കളേ,

പ്രളയത്തിൽ പോയത് വീടും ഉപജീവനവും മാത്രമല്ല. സ്വപ്നങ്ങളും ചിന്തകളും കൂടെയാണ്. വെള്ളപ്പൊക്കത്തിൽ പെട്ട കുട്ടികൾക്ക് പേമാരിക്കിടയിലെന്തിന് കുട്ടിപ്പുസ്തകം എന്നായിരിക്കും പലരുടെയും വിചാരം. അങ്ങനെയല്ല, അവരുടെ കൂട്ടുകാരാണ് നഷ്ടപ്പെട്ട ആ കഥകൾ. പാതി വായിച്ച കഥകൾ, പാതിയിൽ പാടി നിറുത്തിയ പാട്ടുകൾ. നിശ്ചലമായിപ്പോയ സ്വപ്നദൃശ്യങ്ങൾ, അവയെങ്ങനെയാണ് തിരിച്ചു നല്കുക?

സങ്കടത്തോടെ പറയട്ടെ, കുട്ടികൾക്ക് പുസ്തകങ്ങൾ നല്കാൻ ചില സ്ഥാപനങ്ങളിലൂടെ നടത്തിയ ശ്രമം പരാജയപ്പെട്ടു. കുട്ടികളുടെ പുസ്തകങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുന്നവർക്കേ അവ നല്കാനാവൂ. അല്ലാത്തവർക്ക് നോട്ടുപുസ്തകവും പാഠപുസ്തകവും ബാലസാഹിത്യവും തമ്മിൽ ഒരു വ്യത്യാസവുമില്ല. എന്‍റെ സുഹൃത്തുക്കളുടെ സഹായത്തോടെ ഇക്കാര്യം ചെയ്യാനാവുമോ എന്നാണ് എന്‍റെ ചോദ്യം.

പ്രളയം വിഴുങ്ങിയ സ്ഥലങ്ങളിലെ പൊതുവിദ്യാലയങ്ങളിൽ ഒരു കൂട്ടം പുസ്തകങ്ങൾ എത്തിക്കാനുള്ള ഒരു ശ്രമം നമുക്ക് തുടങ്ങിയാലോ? സ്കൂൾ ലൈബ്രറികൾക്കല്ല, ക്ലാസ് റൂം ലൈബ്രറികൾക്കുമല്ല. കുട്ടികൾക്ക്. ഒരു കെട്ട് നിങ്ങൾക്ക് ഒരു സ്കൂളിൽ എത്തിക്കാമോ? ആവശ്യമുള്ള കുട്ടികൾ അവ എടുത്തോട്ടെ. മലവെള്ളത്തിൽ നനഞ്ഞുപോയ തങ്ങളുടെ പ്രിയ പുസ്തകങ്ങൾക്ക് പകരമായി അവ ഈ കുഞ്ഞുങ്ങൾ വീട്ടിൽ കൊണ്ടു പോകട്ടെ, പരസ്പരം കൈമാറി വായിക്കട്ടെ.

കേരളത്തിലെ ബുക്ക് മാർക്ക് ഷോപ്പുകൾ ഈ പുസ്തകങ്ങൾ ശേഖരിക്കുകയും സ്കൂളുകളിൽ എത്തിക്കുകയും ചെയ്യുന്ന കേന്ദ്രങ്ങളാവുകയും ചെയ്യാമെന്ന് ബുക്ക് മാർക്ക് സെക്രട്ടറി ശ്രീ ഗോകുലേന്ദ്രൻ അറിയിച്ചിരിക്കുന്നു. അപ്പോൾ പുസ്തകങ്ങൾ കേരളത്തിലെ എല്ലാ ജില്ലകളിലെയും ബുക്ക് മാർക്ക് കേന്ദ്രങ്ങലിലെത്തിച്ചാൽ മതിയാകും. കേരള സർക്കാരിൻറെ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പുസ്തകവിതരണ സ്ഥാപനമാണ് ബുക്ക് മാർക്ക്. സുരേഷ് കുമാർ- 9447363682 എന്ന നമ്പറിൽ വിളിച്ചാൽ ഓരോ ജില്ലയിലെയും ബുക്ക് മാർക്കിന്‍റെ വിലാസം കിട്ടും.

ഈ പുസ്തകങ്ങൾ വയനാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട എന്നിവടങ്ങളിലെ പ്രളയം ബാധിച്ച സ്കൂളുകളിൽ വിതരണം ചെയ്യാം.

റൂബിൻ ഡിക്രൂസിന്റെ ഇന്നത്തെ പോസ്റ്റ്:

പ്രളയദുരന്തം നേരിട്ട പ്രദേശങ്ങളിലെ കുട്ടികൾക്കായി കുട്ടിപ്പുസ്തകങ്ങൾ ശേഖരിച്ച് എത്തിക്കുന്ന കാര്യത്തെക്കുറിച്ച് ഇന്നലെ ഒരു പോസ്റ്റ് എഴുതിയിരുന്നല്ലോ. അതിന്‍റെ തുടർച്ചയാണിത്. ഈ ഉദ്യമത്തിലേക്ക് സംഭാവന ചെയ്യാനാവുന്ന പുസ്തകങ്ങൾ കേരള ബുക്ക് മാർക്കിന്‍റെ ബ്രാഞ്ചുകളിൽ ഏല്പിക്കണമെന്നപേക്ഷിക്കുന്നു. കേരള സർക്കാരിന്‍റെ സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന പുസ്തകവിപണന സ്ഥാപനമാണ് ബുക്ക് മാർക്ക്. അവർ ഇത് ഈ പ്രദേശങ്ങളിലെ സ്കൂളുകളിൽ എത്തിക്കും.

കേരളത്തിലെ ബുക്ക് മാർക്ക് ശാഖകളുടെ വിലാസവും ഫോൺ നമ്പറും താഴെ കൊടുക്കുന്നു. ബുക്ക് മാർക്ക് ഷോപ്പുകൾ ഞായറാഴ്ച വരെ ഓണം അവധിയിലാണ്. തിങ്കളാഴ്ച മുതൽ പുസ്തകം സ്വീകരിക്കും. അപ്പോഴേക്കും നിങ്ങളുപയോഗിച്ച, സ്നേഹിച്ച പുസ്തകങ്ങളുടെ ഒരു കെട്ട് തയ്യാറാക്കൂ! അവയക്ക് പുതിയൊരു കുഞ്ഞിൻറെ സ്നേഹം കൂടെ ലഭിക്കട്ടെ!

ഒരു കുട്ടിക്ക് നിങ്ങൾക്ക് സമ്മാനിക്കാൻ തോന്നുന്ന പുസ്കങ്ങളാവണം നല്കേണ്ടത്. കുട്ടിയെ വായനയിൽ നിന്നു തന്നെ പിന്തിരിപ്പിക്കുന്ന ബാലസാഹിത്യം മലയാളത്തിൽ ഒരുപാടുണ്ട്. അവ വേണ്ട. പ്രളയത്തിനുമേൽ ഇനിയെന്തിന് അങ്ങനെയൊരു ദുരന്തം കൂടെ!

ഈ പോസ്റ്റ് ഷെയർ ചെയ്യുന്നതിനു പകരം, ഈ പോസ്റ്റിലെയും മുൻ പോസ്റ്റിലെയും വിവരങ്ങളെടുത്ത് നിങ്ങളുടേതായ ഒരു പോസ്റ്റ് ഉണ്ടാക്കി ഇട്ടാൽ അത് കൂടുതൽ പേരിൽ എത്തും.

KERALA STATE BOOK MARK (Govt. of Kerala , Cultural Affairs Department )
Central Archives Building, Punnapuram, Fort P.O., Thiruvananthapuram - 695 023 E-mail: keralabookmarks@gmail.com, Ph No: 0471 - 2473921, 2467536

BRANCH ADDRESS & PHONE NUMBERS
1. V.J.T Hall Compound, Trivandrum.- 695034 0471-2453822
2. Municipal Bus Stand, Thiruvalla.- 689101 0469-2633338
3. ONK Junction, ONK Building, Kayamkulam- 690502 0479-2443007
4. Cullan Road, Vazhicheri, Alapuzha- 688001 0477-2245105
5. Thirunakkara, Kottayam.- 686001 0481-2565774
6. Archanapadi, Pvt. Bus Stand Thodupuzha- 68558 0486-2220571
7. Near Pvt.Bus Stand, Kattappana-685508 9446418284
8. Revenue Tower, Room No.B-11, Near Boat Jetty, Ernakulam- 682011 0484-2374913
9. Sakthan Arcade, Near NBS, Thrissur.- 680001 0487-2422204
10. Near Koman’s Building, Municipal Bus Stand, Palakkadu- 0491-2500356
11. Metro Square, Pandikkadu Road, Manjery.- 676121 8606076050
12. Noor Complex, Mavoor Road, Kozhikkodu.- 673004 0495-2720514
13. Municipal Bus Stand, S. Batheri. – 673592 0493-6220159
14. Municipal Bus Stand, Kannur. - 670001 0497-2700490
15. Exibition Vehicle -1 8921145540
16. Exibition Vehicle -2 8075261850
17. Exibition Vehicle - 3 9497422620

Next Story

Related Stories