ട്രെന്‍ഡിങ്ങ്

ലക്ഷങ്ങളുടെ മയക്കുമരുന്നുമായി സീരിയല്‍ നടി അശ്വതി ബാബു പിടിയില്‍

കഴിഞ്ഞ സെപ്തംബറില്‍ 200 കോടി രൂപ വില വരുന്ന ഇതേ മയക്കുമരുന്ന് എക്‌സൈസ് സംഘം പിടിച്ചെടുത്തിരുന്നു

ലക്ഷങ്ങളുടെ വിലയുള്ള മയക്കുമരുന്നുമായി സീരിയല്‍ നടി അശ്വതി ബാബു കൊച്ചിയില്‍ പിടിയിലായി. ഇവരുടെ ഫ്‌ളാറ്റില്‍ നിന്നും എംഡിഎംഎ(മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍) പിടിച്ചെടുത്തു. നടിയുടെ ഡ്രൈവര്‍ ബിനോയിയും കസ്റ്റഡിയിലായിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശിയാണ് അശ്വതി ബാബു. ബംഗളൂരുവില്‍ നിന്നാണ് മയക്കുമരുന്നെത്തിച്ചതെന്നും ലക്ഷങ്ങള്‍ വില വരുന്നതാണ് പിടിച്ചെടുത്ത മയക്കുമരുന്നെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ സെപ്തംബറിലും എറണാകുളത്ത് വന്‍തോതിലുള്ള മയക്കുമരുന്ന് വേട്ട നടന്നിരുന്നു. 200 കോടിയുടെ ലഹരിമരുന്നാണ് അന്ന് എക്‌സൈസ് പിടികൂടിയത്. 32 കിലോയുടെ എംഡിഎംഎ ആണ് അന്നും പിടികൂടിയത്. ലോകവ്യാപകമായി നിരോധിക്കപ്പെട്ട ലഹരിമരുന്നാണ് ഇത്. രാജ്യത്തെ ഏറ്റവും വലിയ ലഹരി വേട്ടകളിലൊന്നാണ് അന്ന് കൊച്ചിയില്‍ നടന്നത്.

നഗരത്തിലെ പാഴ്‌സല്‍ സര്‍വീസ് വഴി എട്ട് വിലിയ പെട്ടികളിലാണ് അന്ന് കടത്താന്‍ ശ്രമം നടന്നത്. പരിശോധനയില്‍ കണ്ടെത്താതിരിക്കാന്‍ കറുത്ത ഫിലിമുകള്‍ കൊണ്ട് പൊതിഞ്ഞതിന് ശേഷം തുണികള്‍ക്കിടയില്‍ ഒളിപ്പിക്കുകയായിരുന്നു. എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ എ എസ് രഞ്ജിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മയക്കു മരുന്നുകള്‍ പിടിച്ചെടുത്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍