വൈറല്‍

ഇന്നലത്തെ വാക്ക് നിങ്ങള്‍ക്ക് hippopotomonstrosesquipedaliophobia ഉണ്ടാക്കിയതില്‍ ഖേദിക്കുന്നു: വല്ലതും മനസിലായോ?

Print Friendly, PDF & Email

എന്തായാലും ഈ വാക്കിന്റെ അര്‍ത്ഥം അന്വേഷിച്ച് വിഷമിക്കേണ്ടെന്ന് പറഞ്ഞ് അദ്ദേഹം തന്നെ ഈ വാക്കിന്റെ അര്‍ത്ഥവും വിശദീകരിച്ചിട്ടുണ്ട്

A A A

Print Friendly, PDF & Email

ഇന്നലെ ശശി തരൂര്‍ തന്റെ ട്വീറ്റില്‍ പ്രയോഗിച്ച ഫ്ലൊക്സിനോസിനിഹിലിപിലിഫിക്കേഷന്‍ (floccinaucinihilipilification) എന്ന വാക്ക് എല്ലാവരെയും ഒന്ന് ഞെട്ടിച്ചിരുന്നു. ഏറെ താമസിയാതെ ഡിക്ഷ്ണറികളില്‍ നിന്നും വാക്കിന്റെ അര്‍ത്ഥം കണ്ടെത്തി സോഷ്യല്‍ മീഡിയയില്‍ ട്രന്‍ഡുമാക്കിയെടുത്തു നമ്മള്‍. എന്നാല്‍ ഇന്നലെ നമ്മളെ ഞെട്ടിച്ചതിന് മാപ്പ് പറഞ്ഞിരിക്കുകയാണ് തരൂര്‍ ഇന്നത്തെ ട്വീറ്റില്‍.

അതും hippopotomonstrosesquipedaliophobia എന്നൊരു മറ്റൊരു വാക്ക് പ്രയോഗിച്ച്. ഇന്നലത്തെ എന്റെ ട്വീറ്റ് നിങ്ങളില്‍ hippopotomonstrosesquipedaliophobia സൃഷ്ടിച്ചതില്‍ മാപ്പ്! എന്നാണ് തരൂര്‍ ഇന്നത്തെ ട്വീറ്റില്‍ പറയുന്നത്. എന്തായാലും ഈ വാക്കിന്റെ അര്‍ത്ഥം അന്വേഷിച്ച് വിഷമിക്കേണ്ടെന്ന് പറഞ്ഞ് അദ്ദേഹം തന്നെ ഈ വാക്കിന്റെ അര്‍ത്ഥവും വിശദീകരിച്ചിട്ടുണ്ട്. വലിയ വാക്കുകളോടുള്ള ഭയം എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം.

നരേന്ദ്ര മോദിയെക്കുറിച്ചുള്ള തന്റെ പുസ്തകമായ The Paradoxical Prime Minister (വിരോധാഭാസ പ്രധാനമന്ത്രി) എന്ന പുസ്തകത്തിന്റെ പ്രീബുക്കിംഗ് ആരംഭിച്ചതായി വ്യക്തമാക്കുന്ന ട്വീറ്റിലാണ് തരൂര്‍ ഫ്ലൊക്സിനോസിനിഹിലിപിലിഫിക്കേഷന്‍ എന്ന വാക്ക് ഉപയോഗിച്ചത്. അലെഫ് ബുക്ക് കമ്പനിയാണ് പുസ്തകം പുറത്തിറക്കുന്നത്. മൂല്യം കാണാതെ ഒന്നിനെ തള്ളിക്കളയുക എന്നതാണ് ഈ വാക്കിന്റെ അര്‍ത്ഥം. 2012 ഫെബ്രുവരി 24ന് ബ്രിട്ടീഷ് പാര്‍ലമെന്റിലെ പ്രസംഗത്തിനിടെ എംപി ജേക്കബ് റീസ് മോഗ് ആണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ചത്. അതോടെ ബ്രിട്ടീഷ് പാര്‍ലമെന്റ് നടപടിക്രമങ്ങളുടെ ഔദ്യോഗിക രേഖയായ ഹന്‍സാഡില്‍ ഉപയോഗിക്കപ്പെട്ട ഏറ്റവും ദൈര്‍ഘ്യമേറിയ വാക്ക് എന്ന റെക്കോര്‍ഡ് ഈ 29 അക്ഷര വാക്കിന് സ്വന്തമായിരുന്നു.

അതേസമയം Paradoxical Prime Minsterല്‍ Paradoxical(വിരോധാഭാസം)നെക്കാള്‍ വലിയ വാക്കുകളൊന്നും ഉപയോഗിച്ചിട്ടില്ലെന്ന് തരൂര്‍ പറയുന്നു. മോദിയുടെ അഞ്ച് വര്‍ഷത്തെ ഭരണത്തെ തലനാരിഴ കീറി വിമര്‍ശിക്കുന്ന പുസ്തകമായിരിക്കും ഇതെന്നാണ് കരുതപ്പെടുന്നത്. നരേന്ദ്ര മോദിയെയും അദ്ദേഹം അധികാരത്തിലിരുന്ന അഞ്ച് വര്‍ഷങ്ങളും അസാധാരണമായി ഈ പുസ്തകത്തില്‍ വിവരിക്കുന്നുവെന്ന് പ്രസാധകര്‍ പറയുന്നു. ആമസോണ്‍ ആണ് പുസ്തകത്തിന്റെ പ്രീഓര്‍ഡറുകള്‍ സ്വീകരിക്കുന്നത്.

‘floccinaucinihilipilification’ മോദിക്കെതിരെ ബ്രിട്ടീഷ് പാര്‍ലമെന്റ് രേഖകളിലെ ഏറ്റവും വലിയ വാക്കെടുത്ത് വീശി തരൂര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍