ട്രെന്‍ഡിങ്ങ്

ആരാണ് ഹിന്ദു, ആരാണ് മുസ്ലിം എന്നൊന്നും അറിയാത്ത എന്റെ കുഞ്ഞിനോടാണ് ആ മൃഗങ്ങള്‍ പ്രതികാരം ചെയ്തത്; ആസിഫയുടെ പിതാവ്

പ്രാര്‍ത്ഥനാ മുറിക്കകത്ത് വച്ചാണ് ആ നീചന്മാര് ഈ ക്രൂരകൃത്യം ചെയ്തതെന്ന വെളിപ്പെടുത്തല്‍ തങ്ങളെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമാണെന്നും പിതാവ്

‘കയ്യേതാ കാലേതാ എന്നു ചോദിച്ചാല്‍ അവള്‍ക്ക് പറയാനറിയില്ല. വലതു കൈയും ഇടതുകൈയും വേര്‍തിരിച്ചറിയില്ല. ആരാണ് ഹിന്ദു, ആരാണ് മുസ്ലിം എന്നൊന്നും ഒരിക്കലും അവള്‍ ചിന്തിച്ചിട്ടില്ല’- ആസിഫയുടെ പിതാവ് ‘ഇന്ത്യന്‍ എക്സ്പ്രസി’നോട് പറഞ്ഞു.

മൂന്നു മക്കളിൽ ഇളയവളായിരുന്നു അവൾ. ആൺകുട്ടികൾ 11, 6 ക്ലാസുകളിലായി പഠിക്കുന്നു. തന്‍റെ സഹോദരിയുടെ മകളായിരുന്നു ആസിഫ. അവരില്‍ നിന്നും ദത്തെടുത്തതാണ് അവളെ. ‘ഞങ്ങളെല്ലാവരും അകലെ ആയിരിക്കുമ്പോള്‍ അവളായിരുന്നു അമ്മയ്ക്ക് കൂട്ട്’ അദ്ദേഹം പറയുന്നു. ‘ഞാൻ വീട്ടിൽ നിന്നും ഇറങ്ങുമ്പോഴെല്ലാം അവൾ എന്‍റെ പിറകെ വരുമായിരുന്നു’. വീട്ടു ജോലികളില്‍ അമ്മയെ സഹായിക്കാറുണ്ടായിരുന്നതും, വളര്‍ത്തു മൃഗങ്ങളോടുള്ള അവളുടെ ഇഷ്ടത്തെ കുറിച്ചുമെല്ലാം അദ്ദേഹം വാചാലനായി.

ജനുവരി ആദ്യവാരം അമ്മയുടെ കൂടെ സാംമ്പാ പട്ടണത്തില്‍ പോയതാണ് അവളുടെ അവസാനത്തെ യാത്ര. അന്ന് ബന്ധുവിന്‍റെ കല്യാണത്തിന് അണിയാനുള്ള പുത്തനുടുപ്പും വാങ്ങിയിരുന്നു. കല്യാണത്തിന്‍റെ നാല് ദിവസം മുന്‍പ്, ജനുവരി പത്തിനാണ്, അവളെ തട്ടിക്കൊണ്ട് പോയത്.

‘ഈ വേനല്‍ കാലത്ത് അവളെ ഒരു സ്വകാര്യ സ്കൂളിലയക്കാന്‍ അമ്മ തീരുമാനിച്ചിരുന്നു. അവളെ ഒരു ഡോക്ടറോ, അധ്യാപികയോ ആക്കി മാറ്റുമെന്നൊന്നും ഞങ്ങൾ വിചാരിച്ചിരുന്നില്ല. അത്തരം വലിയ മോഹങ്ങളൊന്നും ഇല്ല. അവള്‍ പഠിച്ചാല്‍, എങ്ങിനെ നന്നായി ജീവിക്കണമെന്ന് അറിഞ്ഞാല്‍, പിന്നെ, അവളുടെ കാര്യം അവള്‍ക്കുതന്നെ നോക്കാമല്ലോ. അത്രയേ ഞങ്ങള്‍ കരുതിയിരുന്നുള്ളൂ. അവൾ വളരെ സുന്ദരിയായിരുന്നു, നല്ല ഒരു വരനെ കിട്ടുമെന്ന് വിചാരിച്ചിരുന്നു. അതിനുമുന്‍പ് ഈ മൃഗങ്ങള്‍ അവളെ പിടിക്കുമെന്ന് ഞങ്ങള്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല’.

എട്ടു വയസ്സുകാരിയുടെ ബലാത്സംഗ കൊല; കാശ്മീരില്‍ ഹിന്ദുത്വയുടെ ഹീന രാഷ്ട്രീയം

കതുവയിലെ നാടോടികള്‍ക്ക് ഇങ്ങനെയൊരനുഭവം ഇതിനു മുന്‍പ് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ പെൺമക്കൾ ഇവിടത്തെ ഹിന്ദു കുടുംബങ്ങളിലെ കുട്ടികളോടോത്ത്, സഹോദരീ സഹോദരന്മാരെ പോലെയാണ് സ്കൂളിൽ പോയിരുന്നതും മറ്റും. പരസ്പരം വീട് സന്ദർശിക്കുകയും വിവാഹങ്ങളിൽ പങ്കെടുക്കുകയും ചെയ്യാറുണ്ട്. എന്നാല്‍, അടുത്തിടെയാണ് കാര്യങ്ങളൊക്കെ മാറിമറിയാന്‍ തുടങ്ങിയത്. ‘ജമ്മുകശ്മീരിൽ നിന്ന് പശുക്കളെ കടത്തിക്കൊണ്ട് പോയി ഞങ്ങള്‍ വില്‍പ്പന നടത്താറുണ്ടെന്നും, ഞങ്ങൾ മയക്കുമരുന്ന് വിൽക്കുന്നുണ്ടെന്നും, ഞങ്ങളുടെ കന്നുകാലികൾ അവരുടെ വിള നശിപ്പിക്കുന്നുണ്ടെന്നും, ഞങ്ങള്‍ ഇവിടെ താമസിക്കുന്നത് ഹിന്ദുക്കള്‍ക്ക് ഭീഷണിയാണ് എന്നുമൊക്കെ അവര്‍ പറയാന്‍ തുടങ്ങി’ അദ്ദേഹം തുടര്‍ന്നു.

ഉള്ള് കത്തുകയാണ് കത്തുവ എന്ന നാടിന്റെ പേര് കേള്‍ക്കുമ്പോള്‍; മഞ്ജു വാര്യര്‍

‘പക്ഷെ, ഞങ്ങള്‍ അങ്ങനെയൊന്നും കരുതിയിരുന്നില്ല’. ഗ്രാമത്തിലൂടെ നടക്കാൻപോലും അവർ ഞങ്ങളെ അനുവദിക്കുമായിരുന്നില്ലെന്ന് സഞ്ജി റാമിന്‍റെ പേരെടുത്തുകൊണ്ടു തന്നെ അദ്ദേഹം പറഞ്ഞു.

‘ഞങ്ങളുടെ കന്നുകാലികളിൽ ചില വിളകൾ നശിപ്പിക്കുന്നതിൽ സഞ്ജീ റാം കുപിതനായിരുന്നുവെന്ന് ഞാൻ കരുതി. അവർ ഞങ്ങളെ അടിക്കുമെന്നും, ഞങ്ങള്‍ക്കെതിരെ പോലീസിനെക്കൊണ്ട് എഫ് ഐ ആര്‍ ചാര്‍ജ്ജ് ചെയ്യുമെന്നും, പിഴ ചുമത്തിക്കും എന്നൊക്കെയാണ് ഞങ്ങള്‍ കരുതിയിരുന്നത്. എന്നാല്‍ അവരിങ്ങനെ ചെയ്യുമെന്ന് ഞങ്ങള്‍ ഒരികലും വിശ്വസിച്ചിരുന്നില്ല’.

മുസ്ലിങ്ങളെ തുരത്താന്‍ ഒരു എട്ടുവയസുകാരിയോട് ചെയ്ത ക്രൂരതകള്‍; കുറ്റപത്രത്തിലെ വിവരങ്ങള്‍ ആരെയും ഭയപ്പെടുത്തും

‘പോലീസ് ഉദ്യോഗസ്ഥനായയ ദീപക് ഖജുരിയ എപ്പോഴും അമ്പലത്തിന്‍റെ മുന്നില്‍തന്നെ ഉണ്ടാകുമായിരുന്നു. പക്ഷെ, അതിന്‍റെയുള്ളില്‍ കയറി പരിശോധിക്കാന്‍ ഞങ്ങള്‍ക്ക് തോന്നിയതേയില്ല’. പ്രാര്‍ത്ഥനാ മുറിക്കകത്ത് വച്ചാണ് ആ നീചന്മാര് ഈ ക്രൂരകൃത്യം ചെയ്തതെന്ന വെളിപ്പെടുത്തല്‍ അവരെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമാണ്.

ഇനി ഒരു ഡസനോളം കുതിരകൾക്കു പുറമേ, 200-250 ആടുകളെയുംകൊണ്ട് അവര്‍ കാര്‍ഗിലിലേക്ക് പോവുകയാണ്. ഈ വേനല്‍കാലം മുഴുവന്‍ അവിടെയായിരിക്കും. ‘ദൈവത്തിന്‍റെ കോടതിയാണ് ഞങ്ങളുടെ ഏറ്റവും വലിയ കോടതി. അവിടെ എല്ലാവരും വിചാരണ ചെയ്യപ്പെടുകതന്നെ ചെയ്യും. ഞങ്ങളെല്ലാം ആ കോടതിയിലേക്ക് മാറ്റിവയ്ക്കുകയാണ്. അവന്‍റെ തീരുമാനം അന്തിമമായിരിക്കും’ പോകുന്നതിനു മുന്‍പ് അദ്ദേഹം പറഞ്ഞു.

ആസിഫ, എങ്ങനെയാണ് ഈ രാജ്യം നിനക്ക് നീതി നല്‍കുക?

പ്രതിഷേധജ്വാലകളായി മെഴുകുതിരിവെട്ടങ്ങള്‍; ആസിഫയ്ക്ക് നീതി തേടി ആയിരങ്ങള്‍ അര്‍ദ്ധരാത്രിയില്‍ ഇന്ത്യ ഗേറ്റിനു മുന്നില്‍

ജമ്മു ബാര്‍ അസോസിയേഷന്‍ ഭീഷണിപ്പെടുത്തുന്നതായി ആസിഫയുടെ അഭിഭാഷക (വീഡിയോ)

കതുവ ക്രൂരത; എല്ലാം പാകിസ്താന്റെ പണിയാണെന്ന് ബിജെപി നേതാവ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍