ന്യൂസ് അപ്ഡേറ്റ്സ്

കൊച്ചിയില്‍ അടച്ച കടകള്‍ കളക്ടര്‍ തുറപ്പിച്ചു; ഇനി മുതല്‍ ഹര്‍ത്താലില്‍ സഹകരിക്കല്ലെന്ന് ആവർത്തിച്ച് വ്യാപാര സ്ഥാപനങ്ങളൂം

കടകള്‍ ബലമായി അടപ്പിക്കാന്‍ അനുവദിക്കില്ലെന്നും ആവശ്യമായ സുരക്ഷ ജില്ലാ ഭരണക്കൂടം നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു.

ശബരിമല കര്‍മ്മസമിതി പ്രഖ്യാപിച്ച ഹര്‍ത്താലിനെ തുടര്‍ന്ന് അടച്ച കടകള്‍ എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള നേരിട്ട് എത്തി തുറപ്പിച്ചു. കൊച്ചി ബ്രോഡ് വേയിലെത്തിയാണ് കളക്ടര്‍ കടകള്‍ തുറപ്പിച്ചത്. വ്യാപരികളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് കളക്ടര്‍ എത്തിയതും നടപടികള്‍ സ്വീകരിച്ചതും. ഇനി മുതല്‍ ഹര്‍ത്താലില്‍ എറണാകുളം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ സഹകരിക്കല്ലെന്ന് തീരുമാനിച്ചിരുന്നു. കടകള്‍ ബലമായി അടപ്പിക്കാന്‍ അനുവദിക്കില്ലെന്നും ആവശ്യമായ സുരക്ഷ ജില്ലാ ഭരണക്കൂടം നല്‍കുമെന്നും കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു.

അതെ സമയം ഹർത്താലിനോട് സഹരിക്കില്ലെന്ന് വ്യക്തമാക്കിയതിന് പിറകെ കോഴിക്കോട്ടെ പ്രധാന വ്യാപാര കേന്ദ്രമായ മിഠായിത്തെരുവിൽ കടകൾ വ്യാപാരികൾ തുറന്നു. വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് രാവിലെ 10മണിയോടെ കടകൾ തുറക്കാൻ തീരുമാനിച്ചിട്ടുള്ളത്. വ്യാപാരികൾ കൂട്ടമായെത്തിയാണ് കടകൾ തുറക്കുന്നത്.

വ്യാപാരി വ്യവസായി എകോപന സമിതി അധ്യക്ഷൻ ടി നസറുദ്ധീന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ആദ്യം തുറന്നത്. കാലിക്കറ്റ് ചേംബർ ഒാഫ് കോമേഴ്സ്, വ്യാപാരി വ്യവസായി ഏകോപന സമിതി എന്നീ സംഘനകൾ നേരത്തെ തന്നെ വ്യക്തിമാക്കിയിരുന്നു. ഇതിന് പിറകെയാണ് വ്യാപാരികൾ സംഘടിതമായി മിഠായിതെരുവിനെ സജീവമാക്കുന്നത്.

അതേസമയം, തലസ്ഥാനമായ തിരുവന്തപുരത്തെ ചാല മാർക്കറ്റിൽ വ്യാപാരികൾക്ക് ആവശ്യമായ സുരക്ഷ പോലീസ് ഒരുക്കാൻ തയ്യാറായ്യിട്ടില്ലെന്നും ആരോപണമുണ്ട്. കൊച്ചി നഗരത്തിലും കടകൾ തുറക്കുമെന്നും വ്യാപാരികൾ പറയുന്നു. പോലീസ് മതിയായ സുരക്ഷ വനൽകുമെന്ന് അറയിച്ചിട്ടുണ്ടെന്നും അതിനാൽ ഇനിമുതൽ എല്ലാ ഹർത്താലിനും കടകൾ പ്രവർത്തിക്കുമെന്നും അവർ വ്യക്തമാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍