വൈറല്‍

“ഷുഹൈബിനെ കൊന്നവര്‍ ഞങ്ങളുടെ കൂട്ടത്തിലുള്ളവര്‍, തല കുനിയുന്നു”: എം സ്വരാജ്

“യാതൊരു സംശയവും വേണ്ട ആ കൊലപാതകത്തിന് അനുകൂലമായ നിലപാട് ഞങ്ങള്‍ സ്വീകരിക്കില്ല. യാതൊരു ന്യായീകരണവും നടത്തില്ല. ആ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ ഞങ്ങളോടൊപ്പമുള്ളവരാണെന്ന യാഥാര്‍ഥ്യം അഭിമാനപൂര്‍വമല്ല ഞങ്ങള്‍ കാണുന്നത്”.

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തരവാദികളായവര്‍ സിപിഎമ്മുകാര്‍ ആണെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നതായും ഈ കൊലപാതകത്തില്‍ തങ്ങള്‍ക്ക് തല കുനിച്ച് നില്‍ക്കേണ്ട അവസ്ഥയാണുള്ളതെന്നും പാര്‍ട്ടി എംഎല്‍എ എം സ്വരാജ്. നിയമസഭയിലാണ് സ്വരാജ് ഇക്കാര്യം പറഞ്ഞത്. നിയമസഭയില്‍ സ്വരാജ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചാവിഷയമായിരിക്കുന്നത്.

‘ഇപ്പോള്‍ എല്ലായിടത്തും ചര്‍ച്ച ചെയ്യുന്നത് കണ്ണൂരിലെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ, ഒരു ചെറുപ്പക്കാരന്റെ കൊലപാതകമാണ്. ആ വധം സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഞങ്ങള്‍ ആ സംഭവത്തെ അപലപിക്കുകയാണ്. യാതൊരു സംശയവും വേണ്ട ആ കൊലപാതകത്തിന് അനുകൂലമായ നിലപാട് ഞങ്ങള്‍ സ്വീകരിക്കില്ല. യാതൊരു ന്യായീകരണവും നടത്തില്ല. ആ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ ഞങ്ങളോടൊപ്പമുള്ളവരാണെന്ന യാഥാര്‍ഥ്യം അഭിമാനപൂര്‍വമല്ല ഞങ്ങള്‍ കാണുന്നത്. ആ വാര്‍ത്തയുടെയും യാഥാര്‍ഥ്യത്തിന്റെയും മുന്നില്‍ ശിരസ് കുനിച്ച് തന്നെയാണ് ഞങ്ങള്‍ നില്‍ക്കുന്നത്’ – സ്വരാജ് പറഞ്ഞു. അതേസമയം ഷുഹൈബ് വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ഇന്ന് പുറത്തുവന്നിരുന്നു. ശുഹൈബിന്റെ പിതാവിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാര്‍ നിലപാട് കോടതി തള്ളിയിരുന്നു.

വീഡിയോ:
(മീഡിയ വണ്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍