TopTop
Begin typing your search above and press return to search.

തിരുത്തലുമായി മുഖം രക്ഷിക്കാൻ തിരുവനന്തപുരം കളക്ടർ, നമുക്ക് ഒന്നിച്ചിറങ്ങാമെന്ന് പുതിയ പോസ്റ്റ്

തിരുത്തലുമായി മുഖം രക്ഷിക്കാൻ തിരുവനന്തപുരം കളക്ടർ, നമുക്ക് ഒന്നിച്ചിറങ്ങാമെന്ന് പുതിയ പോസ്റ്റ്
കേരളം നേരിടുന്ന മഴക്കെടുതിയെ വിലയിരുത്തുന്നതിൽ ഗുരുതര വീഴ്ചവരുത്തി നിരുത്തരവാദിത്വപരമായി പ്രതികരിച്ച തിരുവനന്തപുരം കളക്ടർക്കെതിരെ നവ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രതിഷേധം കനത്തതോടെ തിരുത്തലുമായി കളക്ടറുടെ പേജ്. മലബാറിലെ ജില്ലകളില്‍ ജനങ്ങള്‍ അവശ്യ സാധനങ്ങൾ ഇല്ലാതെ കഷ്ടപ്പെടുമ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യസാമഗ്രികൾ തൽക്കാലം ശേഖരിക്കേണ്ടതില്ലെന്നായിരുന്നു തിരുവനന്തപുരം ജില്ലാ കളക്ടർറുടെ സന്ദേശം. സഹായം വേണമെങ്കിൽ രണ്ട് ദിവസത്തിന് ശേഷം ശേഖരിക്കാമെന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ കളക്ടർ വ്യക്തമാക്കുകയായിരുന്നു.

ഇതിന് പിന്നാലെ കളക്ടറുടെ പേജിൽ ഉൾപ്പെടെ രൂക്ഷമായ പ്രതികരണങ്ങളും നിറയുകയായിരുന്നു. ഇത്ര നിരുത്തരവാദിത്തപരമായി പെരുമാറാൻ കളക്ടർക്ക് കഴിയുന്നത് എന്നിങ്ങനെയാണ് വിമർശനങ്ങൾ. ഇതിന് പിന്നാലെ കളക്ടർ അവധിയിലാണെന്ന റിപ്പോർട്ടും പുറത്ത് വന്നു. വീഡിയോ സന്ദേശം പോസ്റ്റ് ചെയ്ത ശേഷം കളക്ടർ അവധിയിൽ പ്രവേശിക്കുകയായിരുന്നു. എന്നാല്‍ സർക്കാർ ഉദ്യോഗസ്ഥർ അവധിയൊഴിവാക്കി ജോലിയിൽ പ്രവേശിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചതിന് പിന്നാലെയായിരുന്നു കളക്ടർ അവധിയെടുത്ത് പോയെന്ന് വാർത്ത പുറത്ത് വന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ദുരതം തുടരുമ്പോൾ രക്ഷാ പ്രവര്‍ത്തനം ഉൾപ്പെടെ തലസ്ഥാനം കേന്ദ്രീകരിച്ച് നടക്കുമ്പോൾ തിരുവനന്തപുരം കളക്ടറുടെ നടപടി നിരുത്തരവാദിത്വ പരമാണെന്നും വിമർശനം ഉയരുകയായിരുന്നു. കഴിഞ്ഞ പ്രളയകാലത്ത് ഡോ. വാസുകി തലസ്ഥാനം കേന്ദ്രീകരിച്ചുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് വലിയ പ്രശംസ പിടിച്ച് പറ്റിയപ്പോഴാണ് സമാനമായ സാഹചര്യത്തിൽ കളക്ടർ ഗോപാലകൃഷ്ണന്റെ നടപടി.

ആഗസ്ത് 10,11,12,13 തിയ്യതികളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ലീവ് എടുക്കരുതെന്ന് സര്‍ക്കാര്‍  നിദേശമുണ്ടായിരുന്നു. അതിനെ വിലവെക്കാതെയാണ് കളക്ടറുടെ ലീവ്. അതേ സമയം മെഡിക്കൽ എമർജൻസിക്കാണ് കളക്ടര്‍ ലീവ് എടുത്തത് എന്നും. പാകം ചെയ്ത ഭക്ഷണ സാധനങ്ങളാണ് വേണ്ടെന്ന് പറഞ്ഞതെന്നും കളക്ടറുടെ ഓഫീസ് പിന്നീട് വിശദീകരിച്ചു. ഇതിനൊപ്പം തന്നെ കളക്ടറോട് വിശദീകരണം ചോദിക്കുമെന്ന് മന്ത്രി കടകംപ്പള്ളി സുരേന്ദ്രനും പ്രതികരിച്ചിരുന്നു.

എന്നാൽ, കളക്ടർ അവധിയിൽ പോയെന്ന് റിപ്പോർട്ടുകൾക്ക് പിന്നാലെ മുൻ പോസ്റ്റിനെ തിരുത്തിക്കൊണ്ട് രണ്ട് പുതിയ പോസ്റ്റകളും രാത്രി വൈകി കളക്ടറുടെ പേജിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കേരളം അഭിമുഖീകരിക്കുന്ന വലിയ മഴക്കെടുതിയെ നേരിടാൻ നമുക്ക് ഒന്നിച്ചു മുന്നിട്ടിറങ്ങാം. കഴിഞ്ഞ പ്രളയകാലത്ത് തിരുവനന്തപുരം കേരളത്തിന്റെ സഹായ ഹബ്ബായിരുന്നു. അതുപോലെയാകണം ഇനിയും നമ്മൾ.ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മെഡിക്കൽ ടീമിനെ മലപ്പുറം ,വയനാട് ജില്ലകളിലേക്ക് അയച്ച് കഴിഞ്ഞു.

ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവർക്ക് അവശ്യ സാധനങ്ങൾ എത്തിക്കേണ്ട സമയമാണ് ഇനിയുള്ളത്. നമ്മളാൽ കഴിയുന്ന തെല്ലാം അവർക്ക് എത്തിച്ചു നൽകാൻ എല്ലാവരും മുന്നിട്ടിറങ്ങണം. തിരുവനന്തപുരം ജില്ലയിൽ കളക്ഷൻ സെന്ററുകളിലേക്ക് നിങ്ങളാൽ കഴിയാവുന്ന അവശ്യ വസ്തുക്കൾ എത്തിക്കാം. നിത്യജീവിതത്തിന് ആവശ്യമുള്ളതെന്തും സഹായമായി എത്തിക്കാൻ എല്ലാവരും മുന്നോട്ട് വരണം. അതിജീവനത്തിന്റെ കരങ്ങൾ നീട്ടി തിരുവനന്തപുരം ഇത്തവണയും മുന്നിൽത്തന്നെയുണ്ടാകട്ടെ. നമുക്ക് ഒന്നിച്ചിറങ്ങാം, ദുരിതമനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങൾക്കായി...എന്നാരുന്നു ഇതിൽ ഒന്ന്. സമാനമായ പോസ്റ്റിന്റെ ഇംഗ്ലീഷ് പതിപ്പായിരുന്നു മറ്റൊന്ന്. കൂടാതെ കളക്ഷന്‍ സെന്ററിലേക്ക് ആവശ്യമായ സാധനങ്ങുടെ പട്ടിക ഉൾപ്പെടെ രേഖപ്പെടുത്തിയ പുതിയ പോസ്റ്റ് ഞായറാഴ്ച രാവിലെയും പോസ്റ്റുകൾ പ്രതിക്ഷപ്പെട്ടിട്ടുണ്ട്.“ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഇപ്പോഴൊന്നും ശേഖരിക്കേണ്ടതില്ല”, കാത്തിരിക്കാൻ നിർദേശിച്ച് തിരുവനന്തപുരം കളക്ടർ, വ്യാപക വിമർശനം


Next Story

Related Stories